കാനഡയിൽ ജോലിക്കു വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 10 ലക്ഷം രൂപ തട്ടിയ മലയാളി യുവതി അറസ്റ്റിൽ

അങ്കമാലി: കാനഡയിൽ ജോലിക്കു വീസ വാഗ്ദാനം ചെയ്ത് പുത്തൻകുരിശ് സ്വദേശികളായ ദമ്പതിമാരിൽനിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ തൃപ്പൂണിത്തുറ സ്വദേശിനി കീർത്തന എസ്. കുമാർ (35) അറസ്റ്റിലായി. കീർത്തനയുടെ ബന്ധു തൃശൂർ സ്വദേശി പ്രതാപ് (45) ആണ് മറ്റൊരു പ്രതി. ദമ്പതിമാരായ ബേസിലും വീണ വർഗീസുമാണ് പരാതി നൽകിയത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ വീണയുടെ സഹപ്രവർത്തകയായിരുന്നു കീർത്തന. ന്യൂസീലൻഡിലെ ജോലിക്കായി തനിക്കു ബന്ധു വീസ ശരിയാക്കി നൽകിയെന്നും താൽപര്യമുണ്ടെങ്കിൽ […]
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുൻപ് ഡെമോക്രാറ്റ് നഗരങ്ങളിൽ കൂടുതൽ ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾ സ്വീകരിക്കും: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹൂസ്റ്റൺ: കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുൻപ് ഡെമോക്രാറ്റ് നഗരങ്ങളിൽ കൂടുതൽ ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തു. ലൊസാഞ്ചലസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ തന്റെ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രതികരണമായി ഡെമോക്രാറ്റ് ഭരിക്കുന്ന നഗരങ്ങളിൽ നിന്ന് കൂടുതൽ അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ വെക്കാനും നാടുകടത്താനും ട്രംപ് ഫെഡറൽ ഇമിഗ്രേഷൻ അധികാരികൾക്ക് നിർദ്ദേശം […]
അരുൺ ശ്രീനിവാസിനെ മെറ്റയുടെ ഇന്ത്യയിലെ തലവനായി നിയമിച്ചു; ജൂലൈ ഒന്നിന് ചുമതല ഏറ്റെടുക്കും

ന്യൂയോർക്ക്: ആഗോള സാങ്കേതിക ഭീമനായ മെറ്റ (Meta) തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തലവനായി അരുൺ ശ്രീനിവാസിനെ നിയമിച്ചു ജൂലൈ ഒന്നിന് അരുൺ ശ്രീനിവാസൻ ചുമതല ഏറ്റെടുക്കും. നിലവിൽ മെറ്റയുടെ ഇന്ത്യയിലെ പരസ്യ ബിസിനസ് വിഭാഗം മേധാവിയാണ് അരുൺ ശ്രീനിവാസ്. അദ്ദേഹത്തിന്റെ നിയമനം ഇന്ത്യൻ വിപണിയിൽ മെറ്റയുടെ വളർച്ചാ തന്ത്രങ്ങൾക്ക് നിർണായകമായ ഒരു ചുവടുവെയ്പ്പായി വിലയിരുത്തപ്പെടുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയവുമായാണ് അരുൺ ശ്രീനിവാസ് മെറ്റയുടെ ഇന്ത്യയിലെ തലപ്പത്തേക്ക് എത്തുന്നത്. ഐഐഎം കൊൽക്കത്തയിൽ നിന്ന് ബിരുദാനന്തര ബിരുദം […]
കാക്കി പാന്റും വെള്ള ഷർട്ടും ധരിച്ചെത്തിയ 5 അംഗ സംഘ സ്പെഷൽ പോലീസിന്റെ അറസ്റ്റ് നാടകം! വാളയാറിൽ ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ മർദിച്ചു, 25 ലക്ഷം കവർന്നു

വാളയാർ: പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ചും ട്രെയിനിൽ നിന്ന്, ഇറക്കി കാറിൽ കയറ്റി മർദിച്ചും 25 ലക്ഷം രൂപ കവർന്നു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കർ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (34) എന്നിവരിൽ നിന്നാണു പണം കവർന്നത്. ബദറുദ്ദീനിൽ നിന്നു 17 ലക്ഷം രൂപയും അബൂബക്കറിൽ നിന്ന് 8 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം കോയമ്പത്തൂരിൽ ആഭരണം വിറ്റു ശേഖരിച്ചതാണെന്നും വ്യാപാര ആവശ്യത്തിനായി ഇതു കൊണ്ടുപോവുകയായിരുന്നു […]
ആളിക്കത്താനൊരുങ്ങും മുൻപ് അണഞ്ഞു പോയി! ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യുവ ഇറാനിയൻ കവി പർണിയ അബ്ബാസിയും

ടെഹ്റാൻ: ‘എവിടെയോ നീയും ഞാനും അവസാനിക്കും, ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും ഞാൻ ഒടുങ്ങും കത്തിജ്വലിക്കും നേർത്ത പുക പോലെ നിന്റെയാകാശത്തെ കെട്ടുപോയ നക്ഷത്രമാകും…’ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട യുവ ഇറാനിയൻ കവി പർണിയ അബ്ബാസിയുടെ വരികളാണിത്. ആളിക്കത്താനൊരുങ്ങും മുൻപ് അണഞ്ഞു പോകാനിടയുള്ള തന്റെ ജീവിതം വരച്ചിട്ട പർണിയയുടെ വിയോഗം 24–ാം പിറന്നാളിന് 10 ദിവസം മുൻപായിരുന്നു. കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ഇല്ലാതായത്. കാസ്വിൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലിഷ് […]
6 വർഷമായി പ്രണയം, വിവാഹത്തിനു സമ്മർദം ചെലുത്തിയ കാമുകിയെ കൊന്നു കുഴിച്ചു മൂടി; 6 മാസത്തിനു ശേഷം പ്രതിയായ കാമുകൻ പിടിയിൽ

ബെംഗളൂരു: വിവാഹത്തിനു സമ്മർദം ചെലുത്തിയ കാമുകിയെ കൊന്നു കുഴിച്ചു മൂടിയെന്ന കേസിൽ യുവാവിനെ 6 മാസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസിൽ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്ത് (28) ആണ് അറസ്റ്റിലായത്. 2024 ഡിസംബർ 16 നായിരുന്നു കൊലപാതകം. 6 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധത്തെ എതിർത്ത വീട്ടുകാർ മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാൽ, ഡിസംബർ 16 നു ബന്ധുവീട്ടിൽനിന്ന് പോയ യുവതി […]
‘ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു!’; ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ‘‘ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടൻ ടെഹ്റാൻ ഒഴിയണം’’ – ട്രംപ് […]
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം

ബൊഗോട്ട (കൊളംബിയ): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം. ജൂൺ 7ന് പ്രസംഗം നടത്തുന്നതിനിടെയാണ് 15 വയസ്സ് തോന്നിക്കുന്നയാൾ മിഗേലിനെ വെടിവച്ചത്. തലയിൽ രണ്ടു തവണയും കാലിൽ ഒരു തവണയുമാണ് വെടിയേറ്റത്. ആന്തരിക രക്തസ്രാവം തടയുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, മിഗേലിന്റെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ പറഞ്ഞു. രക്തസ്രാവം നിയന്ത്രിക്കാൻ പ്രയാസമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മുൻ വലതുപക്ഷ പ്രസിഡന്റ് അൽവാരോ ഉറിബെയുടെ ഡെമോക്രാറ്റിക് സെന്റർ പാർട്ടി അംഗമായ […]
ഇറാൻ – ഇസ്രയേൽ സംഘർഷം: കേരളത്തിൽനിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി; ഇറാനിൽ കുടുങ്ങിയത് പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു

കോഴിക്കോട്: ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ സംസ്ഥാനത്ത് നിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്നാണു നിർദേശം. കരിപ്പൂർ – ഷാർജ വിമാന സർവീസും […]