ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതിയെ എതിർത്ത് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാൻ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നതിനാൽ അവരുടെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് തങ്ങൾക്ക് പറയാനില്ലെന്ന്’ യു എസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആണവ പദ്ധതി നിർത്തലാക്കാനുള്ള ശ്രമത്തിൽ ഇസ്രായേൽ ഇറാനെതിരെ വൻ ആക്രമണം ആരംഭിച്ചതിനുശേഷം ഉന്നത യു എസ് ഉദ്യോഗസ്ഥർ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം […]
മിനസോട്ടയിലെ രണ്ട് നിയമസഭാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വാൻസ് ബോൽട്ടർ അറസ്റ്റിൽ

മിനസോട്ട: ഡെമോക്രാറ്റിക് നിയമസഭാംഗം മെലിസ ഹോർട്ട്മാനും ഭർത്താവും കൊല്ലപ്പെടുകയും മിനസോട്ട സ്റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്മാനും ഭാര്യക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വാൻസ് ബോൽട്ടർ പിടിയിൽ. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വെടിവയ്പ്പുകൾ ‘രാഷ്ട്രീയ പ്രേരിത’മാണെന്ന് തോന്നുന്നതായി മിനസോട്ട ഗവർണർ ടിം വാൾസ് പറഞ്ഞു. കസ്റ്റഡിയിലുള്ള 57 കാരനായ ബോൽട്ടർ പ്രെറ്റോറിയൻ ഗാർഡ് സെക്യൂരിറ്റി എന്ന സുരക്ഷാ കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്ന് ഒരു നിയമ നിർവ്വഹണ ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ പ്രതി വാൻസ് ബോൽട്ടറെ അതിവേഗതയിൽ പിടികൂടിയ […]