സെനറ്റർമാരുടെ ആൽബർട്ട യാത്ര; ആകെ ചെലവായത് 118,000 ഡോളർ, പൊതു പണം ചെലവഴിച്ചുള്ള യാത്രയ്ക്കെതിരെ വിമർശനങ്ങൾ

ആൽബർട്ട: പൊതു പണം ചെലവഴിച്ചുള്ള സെനറ്റർമാരുടെ ആൽബർട്ട യാത്രയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. കഴിഞ്ഞ ജൂലൈയിലാണ് 15 സെനറ്റർമാർ ആൽബർട്ടയിലേക്ക് മൂന്ന് ദിവസത്തെ യാത്ര നടത്തിയത്. ആൽബെർട്ട സെനറ്റർ സ്കോട്ട് ടന്നാസ് ആയിരുന്നു യാത്ര സംഘടിപ്പിച്ചത്. ആൽബർട്ടയെ കൂടുതൽ അടുത്തറിയാൻ സെനറ്റർമാർക്ക് അവസരമൊരുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പല സെനറ്റർമാർക്കും ആൽബർട്ടയെക്കുറിച്ച് അത്ര പരിചയമില്ലായിരുന്നു, ആൽബെർട്ടയിലേക്കുള്ള സന്ദർശനം അവർക്ക് പ്രയോജനകരമാകുമെന്നായിരുന്നു സ്കോട്ട് ടന്നാസ് പറഞ്ഞത്. ആൽബെർട്ട സർക്കാരുമായി സഹകരിച്ച് സംഘടിപ്പിച്ച യാത്രയിൽ കാൽഗറി സ്റ്റാംപീഡിലേക്കുള്ള സന്ദർശനം, ബാൻഫിലെ ടൂറിസം വ്യവസായ […]
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

ലോർഡ്സ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ. 282 റൺസ് വിജയലക്ഷ്യം പന്തുടരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം പൂർത്തിയാവുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ എയ്ഡൻ മാർക്രം (102), തെംബ ബാവൂമ (65) എന്നിവർ ക്രീസിലുണ്ട്. റ്യാൻ റിക്കിൾട്ടൺ (6), വിയാൻ മൾഡർ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചൽ സ്റ്റാർക്കിനാണ്. ലോർഡ്സിൽ മൂന്നാം ദിനം ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് […]
അഹമ്മദാബാദ് വിമാനപകടം: മരിച്ച കനേഡ്യൻ പൗരൻ, ഇന്ത്യൻ വംശജയായ ദന്തഡോക്ടർ; ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഇന്ത്യയിലേക്ക് ഒരു വയസ്സുള്ള കുട്ടിയുമായി പുറപ്പെടാനൊരുങ്ങി ഭർത്താവ്

ഒന്റാരിയോ: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ദന്തഡോക്ടറും ഇന്ത്യൻ വംശജയുമായ ഭാര്യയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കനേഡിയൻ പൗരൻ വെളിപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന ഏക കനേഡിയൻ പൗരൻ ഡോക്ടർ നിരാലി പട്ടേലാണെന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഇന്ത്യയിലേക്ക് ഒരു വയസ്സുള്ള കുട്ടിയുമായി പോകാനിരിക്കുകയാണ് താനെന്ന് കനേഡിയൻ മാധ്യമത്തോട് പട്ടേൽ പറഞ്ഞു. എറ്റോബിക്കോക്കിൽ താമസിച്ചിരുന്ന പട്ടേൽ മിസിസാഗയിലെ ഹെറിറ്റേജ് ഡെന്റൽ കെയർ ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. 2016ൽ ഇന്ത്യയിൽനിന്നും ദന്തപരിചരണത്തിൽ ബിരുദം നേടിയ […]
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണ; കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ

ഒന്റാരിയോ: കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ ജോൺ മക്കെൻസി. ഗ്ലോബൽ എനർജി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഇത്. കാനഡയുടെ എണ്ണയ്ക്ക് വീണ്ടും തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യവും അഞ്ചാമത്തെ വലിയ പ്രകൃതിവാതക ഉൽപ്പാദക രാജ്യവുമാണ് കാനഡ. കാനഡയിൽ നിന്ന് എണ്ണയും […]
വിദേശ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ പുതിയ സംവിധാനം വരുന്നു; പിഇഐ-മക്മാസ്റ്റർ കൊളാബറേറ്റീവ് ഹോസ്പിറ്റലിസ്റ്റ് ഫെലോഷിപ്പ്

ഓട്ടവ: വിദേശ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ പുതിയൊരു സംവിധാനം ഒരുങ്ങുന്നു. പിഇഐ-മക്മാസ്റ്റർ കൊളാബറേറ്റീവ് ഹോസ്പിറ്റലിസ്റ്റ് ഫെലോഷിപ്പിലൂടെയാണ് ഇത്. ഇതനുസരിച്ച് വിദേശ ഡോക്ടർമാർക്ക് ഇൻ്റേണൽ മെഡിസിനിൽ ഒരു വർഷത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഇത് പൂർത്തിയാക്കിയ ശേഷം പ്രിൻസ് എഡ്വേർഡ് ഐലൻ്റിൽ ഇവർക്ക് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കും. കനേഡിയൻ പൗരത്വമോ സ്ഥിര താമസ പദവിയോ ഉള്ള വിദേശ രാജ്യങ്ങളിൽ മെഡിസിൻ പഠനം പൂർത്തിയാക്കിവർക്ക് മാത്രമെ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടാതെ കോളേജ് […]
കാത്തിരുന്ന്… കാത്തിരുന്ന്… കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു; കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്

ഓട്ടവ: കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പ് സമയം കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്. ശസ്ത്രക്രിയയ്ക്കായുള്ള പലരുടെയും കാത്തിരിപ്പ് മാസങ്ങൾ പിന്നിടുകയാണ്. ഇടുപ്പ് മാറ്റൽ ശസ്ത്രക്രിയയ്ക്കുള്ള പരമാവധി കാത്തിരിപ്പ് സമയം 26 ആഴ്ചകളെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ 68 ശതമാനം പേർക്ക് മാത്രമാണ് കഴിഞ്ഞ വർഷം, ഈ കാലയളവിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമായത്. 2019 ൽ ഇത് 75 ശതമാനമായിരുന്നുവെന്ന് സിഐഎച്ച്ഐ പറയുന്നു.2019 നെ അപേക്ഷിച്ച് 2024 ൽ 26 ശതമാനം കൂടുതൽ ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ […]
സ്കൂളിൽ പോയ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ ‘കാമുകൻ’ അറസ്റ്റിൽ

പത്തനംതിട്ട: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ കൂവളശ്ശേരി, പൂവൻ വിള പുളിയറ തലയ്ക്കൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (23)ആണ് പിടിയിലായത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ്, ഈ മാസം രാവിലെ സ്കൂളിൽ പോയ കുട്ടിയെ തുമ്പമണ്ണിൽ വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി സ്കൂളിൽ പോയിട്ട് തിരികെ വരാഞ്ഞതോടെ പിതാവിന്റെ മൊഴിപ്രകാരം പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. […]
പവിത്രൻ അത്ര ‘പവിത്രൻ’ അല്ല; സ്ഥിരം തലവേദന, സർവീസിൽ തുടരാൻ പ്രാപ്തനല്ല; സർക്കാരിന് ശുപാർശ നൽകി കലക്ടർ

കാഞ്ഞങ്ങാട്: അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ സർക്കാരിന് ശുപാർശ നൽകി. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നൽകിയിട്ടും നടപടികൾക്കു വിധേയനായിട്ടും നിരന്തരമായി റവന്യൂ വകുപ്പിനും സർക്കാരിനും അപകീർത്തി ഉണ്ടാക്കുന്ന പ്രവൃത്തികൾ പവിത്രൻ ആവർത്തിക്കുകയാണെന്നു സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനു പവിത്രനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. റവന്യൂ […]
അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: അട്ടപ്പാടിയിലെ ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഒരു പൊലീസുദ്യോഗസ്ഥനെ നിയോഗിച്ച് പ്രാഥമികമായ അന്വേഷണം നടത്തണം. പരാതികക്ഷിയുടെയും ഇരയാക്കപ്പെട്ട മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിയും രേഖകൾ പരിശോധിച്ചും നടത്തുന്ന അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം കണ്ടെത്തിയാൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് […]