ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

കടുത്ത കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍, ഇറാഖിലും സിറിയയിലും വിന്യസിച്ചതിനേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെ ലൊസാഞ്ചലസിലേക്ക് ട്രംപ് ഭരണകൂടം അയച്ചതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ലൊസാഞ്ചലസ് നഗരത്തിലാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങിയത്. ഏകദേശം 4,000 നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെയും 700ലധികം ആക്റ്റീവ് ഡ്യൂട്ടി മറൈന്‍മാരെയും ലൊസാഞ്ചലസില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലങ്ങും വിലങ്ങും കുടിയേറ്റക്കാര്‍ക്കെതിരെ നടപടി വ്യാപകമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നുവെന്നാരോപിച്ചാണ് അധികൃതരുടെ നടപടി. ഇറാഖില്‍ 2,500 ഉം സിറിയയിലെ 1,500 ഉം സൈനികരുമായി […]
അഹമ്മദാബാദ് വിമാനാപകടം: പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്ക് ജീവൻ പൊലിഞ്ഞത് ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കുള്ള ആദ്യ യാത്രയ്‌ക്കിടെ

പത്തനംതിട്ട: അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതയ്‌ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ […]
വീസ ചട്ടലംഘിച്ചതിന് പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് അറസ്റ്റുചെയ്ത് വിട്ടയച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്കന്‍ അറസ്റ്റുചെയ്ത് വിട്ടയച്ചു. വീസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടര്‍ന്നതിനാലാണ് നടപടി. വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് വിമാനത്താവളത്തിലാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്റ് (ഐസിഇ) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാന്‍ അനുവദിച്ചെന്ന് ഐസിഇ അറിയിച്ചു. സംഭവത്തില്‍ ഖാബി പ്രതികരിച്ചിട്ടില്ല. സെനഗലില്‍ ജനിച്ച ഖാബി, ഇറ്റാലിയന്‍ പൗരനാണ്. ഏപ്രില്‍ 30-നാണ് ഖാബി യുഎസിലെത്തിയത്. 16.3 കോടി ഫോളോവേഴ്‌സാണ് ഇരുപത്തിയഞ്ചുകാരനായ ഖാബിക്ക് ടിക്ടോക്കില്‍ […]
അഹമ്മദാബാദ് ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

അഹമ്മദാബാദ് : അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചതായി സ്ഥിരീകരണം. അപകടത്തിൽ 242 പേരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടും. അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 12 ക്രൂ മെമ്പേഴ്‌സും 230 യാത്രക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 69 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും 6 പോര്‍ച്ചുഗീസ് പൗരന്മാരും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തിലെ യാത്രക്കാര്‍. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ […]