കെനിയയിൽ വാഹനാപകടം: പ്രവാസി മലയാളികളുടെ പോസ്റ്റ്മോർട്ടം പൂര്‍ത്തിയായി

കെനിയയില്‍ അപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 അംഗ സംഘത്തില്‍ 14 […]
ലോസ് ആഞ്ചലസിൽ കര്‍ഫ്യു പ്രഖ്യാപിച്ച് ഗവര്‍ണര്‍

ലോസ് ആഞ്ചലസിൽ കുടിയേറ്റക്കാരുടെ പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങിയതോടെ കര്‍ഫ്യു പ്രഖ്യാപിച്ച് ഗവര്‍ണര്‍. ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ മേയര്‍ കേരണ്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്. രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെയാകും കര്‍ഫ്യു. ഇന്നലെ മാത്രം 197 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. അതിനിടെ, പ്രക്ഷോഭം നേരിടാന്‍ 700 മറീനുകളെ കൂടി ട്രംപ് നിയോഗിച്ചു. നേരത്തെ വിന്യസിച്ച 4000 നാഷനല്‍ ഗാര്‍ഡുകള്‍ക്ക് പുറമേയാണിത്. ആളുകളുടെ ജീവന് രക്ഷിക്കാന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് ലോസ് ആഞ്ചലസ് പൊലീസ് […]
ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് മസ്ക്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ താൻ എക്സിൽ പോസ്റ്റ് ചെയ്ത ചില കുറിപ്പുകൾ അൽപം കടന്നുപോയെന്ന് ശതകോടീശ്വൻ ഇലോൺ മസ്ക്. കഴിഞ്ഞയാഴ്ച ട്രംപിനെ കുറിച്ച് എഴുതിയ ചില പോസ്റ്റുകളിൽ താൻ ഖേദിക്കുന്നുവെന്ന് അദ്ദേഹം പുതിയ കുറിപ്പിൽ പറയുന്നു. ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾക്കു പിന്നാലെയാണ് മസ്കും ട്രംപും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഭരണമികവ് വിലയിരുത്താനുള്ള സർക്കാർ വകുപ്പിന്റെ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ട്രംപിനു നേരെ രൂക്ഷ പ്രതികരണങ്ങളുമായി മസ്ക് രംഗത്ത് വന്നിരുന്നു. ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ […]
കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴഞ്ചേരി സ്വദേശി കപിൽ രഞ്ജി തമ്പാന് ദാരുണാന്ത്യം

ഹാമിൾട്ടൺ: കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ കപിൽ രഞ്ജി തമ്പാൻ. സംഗീതജ്ഞനും സൗണ്ട് എൻജിനീയറുമായ ഇദ്ദേഹം ഹാമിൽട്ടണിലാണ് താമസം. ബഹ്റൈനിൽ നിന്ന് സെപ്റ്റംബറിലാണ് കപിൽ കാനഡയിലേക്ക് കുടിയേറിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആർഗൈൽ സ്ട്രീറ്റ് സൗത്തിൽ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. കാറിലെ സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതെസമയം അപകടത്തിൽ ഉൾപ്പെട്ട എസ്യുവിയുടെ […]
കാൽഗറിയിലെയും എഡ്മന്റണിലെയും താമസകാർക്ക് സന്തോഷ വാർത്ത; ഇരുനഗരങ്ങളിലും ശരാശരി വാടക നിരക്കിൽ ഇടിവ്

എഡ്മന്റൺ: ആൽബെർട്ടയിലെ രണ്ട് പ്രധാന നഗരങ്ങളായ കാൽഗറിയിലും എഡ്മന്റണിലും താമസിക്കുന്നവർക്ക് സന്തോഷവാർത്ത. ഇരുനഗരങ്ങളിലും ശരാശരി വാടക വില കുറഞ്ഞിരിക്കുകയാണ്. കാനഡയിലുടനീളം വാടക നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. Rentals.ca, Urbanation എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ നാഷണൽ റെന്റ് റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷത്തെ അപേക്ഷിച്ച് കാനഡയിലുടനീളം വാടക 3.3 ശതമാനം കുറഞ്ഞു. കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിൽ വാർഷിക വാടക നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് അനുഭവപ്പെട്ടത് കാൽഗറിയിലാണ്. കാൽഗറിയിൽ വൺ ബെഡ് റൂം അപ്പാർട്ട്മെന്റുകളുടെ വാടക […]
‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദത്തിനായി ശ്വസിക്കരുത്; അപകട മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

നൈട്രസ് ഓക്സൈഡ് അഥവാ ‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദ ആവശ്യങ്ങൾക്കായി ശ്വസിക്കരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉത്പാദനം, വിതരണം, പൊതുജനങ്ങൾക്ക് വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഹെൽത്ത്കാനഡ വിശദീകരിച്ചു. ലാഫിംഗ് ഗ്യാസ് ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങളുണ്ടാക്കുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. വിപ്പെറ്റ് എന്ന പേരിലും അറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ശ്വസിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. വിവിധ ക്രീം ഡിസ്പെൻസറുകൾ ഉൾപ്പെടെയുള്ള ചില ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇത് കാണപ്പെടുന്നുണ്ട്. സുരക്ഷിതമല്ലാത്ത […]
ആയുധങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കും; യൂറോപ്യൻ സൈനിക സഖ്യത്തിനൊപ്പം ചേരാൻ കാനഡ, ജൂലൈ ഒന്നോടെ കരാറിൽ ഒപ്പുവച്ചേക്കും

ഓട്ടവ: യൂറോപ്യൻ സൈനിക സഖ്യത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആയുധങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായാണ് രാജ്യം ഇതിനെ കാണുന്നത്. ജൂലൈ ഒന്നോടെ ഇതുമായി ബന്ധപ്പെട്ട കരാറിൽ കാനഡ ഒപ്പുവെക്കുമെന്ന് കാർണി പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിരോധത്തിനായി കാനഡ ചെലവഴിക്കുന്ന ഓരോ ഡോളറിലെയും എഴുപത്തിയഞ്ച് സെൻ്റും അമേരിക്കയിലേക്കാണ് പോകുന്നത്. അത് ബുദ്ധിപരമല്ല എന്ന് കാർണി പറഞ്ഞു. ഫെഡറൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കാനഡ ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായി ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. […]
കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കി; 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ് ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

വാഷിംഗ്ടൺ: കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി 19 രാജ്യങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎസിലേക്കുള്ള യാത്ര വിലക്ക് തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. കഴിഞ്ഞ ആഴ്ച ട്രംപ് ഒപ്പുവച്ച പുതിയ പ്രഖ്യാപനം, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ബാധകമാണ്. യുഎസിന് പുറത്തുള്ളതും […]
ബിരുദ പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കൾക്ക് ആശങ്ക; കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ

വിക്ടോറിയ: കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ. ഈ മാസം സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലായ്മാ നിരക്ക് മെയ് മാസത്തിൽ 16.6 ശതമാനമായിരുന്നു. 2024 മെയ് മാസം 10.5 ശതമാനമായിരുന്നു നിരക്ക്. ഈ പ്രായവിഭാഗത്തിൽ ആൽബെർട്ടയിൽ മാത്രമാണ് ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ആൽബെർട്ടയിൽ 17.2 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. അതേസമയം, ദേശീയ തലത്തിൽ തൊഴിലില്ലായ്മാ […]