ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

ന്യൂയോർക്ക്: 2025ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് നോവൽ, കഥ, കവിത, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മൗലിക കൃതികൾ ക്ഷണിച്ചു. 2023 ജൂലൈ ഒന്നിനും 2025 ജൂൺ 30 നുമിടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് രണ്ടിന് കുമരകത്ത് വെച്ച് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ 2025 ജൂലായ് അഞ്ചിന് മുൻപ് താഴെ പറയുന്ന വിലാസത്തിൽ […]
കൊച്ചി, തിരുവനന്തപുരം വിമാനത്താവളുമായി കൈകോർക്കുന്നു; ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഫൊക്കാന പ്രിവിലേജ് കാർഡിന് മികച്ച ഓഫറുകൾ

ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് ലഭിക്കും. ഇത് കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 15 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും (അറൈവൽ ഫ്ലൈറ്റുകൾക്ക് 15% വും ഡിപ്പാർച്ചർ ഫ്ലൈറ്റുകൾക്ക് 10% വും). ഈ ആനുകൂല്യം ലഭിക്കുന്നതോടെ, വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങി ലഗേജിൽ കൊണ്ടുപോകുന്നതിന് പകരം നാട്ടിലെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ വാങ്ങുന്നത് പ്രവാസി യാത്രക്കാർക്ക് കൂടുതൽ ലാഭകരവും […]
കലാപ ഭൂമിയായി ലൊസാഞ്ചലസിലെ തെരുവുകൾ; എന്തു ചെയ്യണമെന്നറിയാതെ യുഎസ് സുരക്ഷാ വിഭാഗം, മറീനുകളെ രംഗത്തിറക്കി പ്രതിരോധിക്കാൻ ഭരണകൂടം; ട്രംപിനെതിരെ ഗവർണർമാരും രംഗത്ത്

ഹൂസ്റ്റൺ: ലൊസാഞ്ചലസിലെ തെരുവുകൾ കലാപ ഭൂമിയായി മാറുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് യുഎസ് സുരക്ഷാ വിഭാഗം. മറീനുകൾ അടക്കമുള്ളവരെ രംഗത്തിറക്കി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. ഇതോടെ പ്രസിഡന്റിനെതിരെ സ്റ്റേറ്റുകളും ഗവർണർമാരും രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരായി കർശന നീക്കമുണ്ടാകുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി മുന്നറിയിപ്പ് നൽകി. നിയമപാലകരെ ആക്രമിക്കുന്ന ആളുകൾക്കെതിരെ നീതിന്യായ വകുപ്പ് സിവിൽ ഡിസോർഡർ കുറ്റം ചുമത്തുമെന്നും കടകളും മറ്റും കൊള്ളയടിക്കുന്ന ആളുകൾക്കെതിരെ ഫെഡറൽ കുറ്റങ്ങൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലൊസാഞ്ചലസ് […]
അനാവശ്യ ചികിത്സകൾ, വ്യാജരേഖകൾ; ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ വനിത ഡോക്ടർക്ക് 10 വർഷം തടവ്

ഷിക്കാഗോ: ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്. സ്വകാര്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതിന് കമ്പനികൾക്ക് വ്യാജരേഖ സമർപ്പിക്കുകയും ഒട്ടറെ രോഗികൾക്ക് അനാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷം പ്രതി കുറ്റം സമ്മതിച്ചിരുന്നു. ‘‘സ്വന്തം ആഡംബര ജീവിതത്തിനായി രോഗികളുടെ ജീവിതത്തെ ദ്രോഹിച്ചു’’ – ഫെഡറൽ ജഡ്ജി ഫ്രാങ്ക്ലിൻ വാൽഡെറാമ പറഞ്ഞു. കാൻസർ ഇല്ലാത്ത രോഗികളിൽ കാൻസറിന് ചികിത്സ നടത്തിയെന്ന് […]
ജീവനക്കാർക്ക് അടുത്ത പണിയുമായി ഗൂഗിൾ! ഇത്തവണ പിരിച്ചുവിടലിന് പകരം ‘ബൈഔട്ട്’

സിലിക്കൺ വാലി: ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കവുമായി വീണ്ടും ഗൂഗിൾ രംഗത്ത്. ഇത്തവണ പിരിച്ചുവിടലിന് പകരം, ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകുന്നതിനായി ആകർഷകമായ ‘ബൈഔട്ട്’ (buyout) ഓപ്ഷനുകളാണ് കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രധാനമായും അമേരിക്കയിലെ ജീവനക്കാർക്കാണ് ഈ അവസരം നൽകിയിരിക്കുന്നത്. കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ സെർച്ച്, പരസ്യം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ബൈഔട്ട് ഓപ്ഷനുകൾ നൽകിയിരിക്കുന്നത്. കൂടാതെ, കോർ എൻജിനീയറിങ്, […]
കാനഡയിൽ വൻ ലഹരി വേട്ട; 300 കോടി രൂപയുടെ കൊക്കെയ്നുമായി ഇന്ത്യൻ വംശജരുൾപ്പെടെ ഒൻപത് പേർ പിടിയിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട

ടൊറന്റോ: 50 ദശലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ കാനഡയിലെ പീൽ റീജനൽ പൊലീസ് പിടികൂടിയവരിൽ ഇന്ത്യൻ വംശജരും. യുഎസിൽ നിന്ന് ഗ്രേറ്റർ ടൊറന്റോ ഏരിയയിലേക്ക് (ജിടിഎ) കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഒൻപത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിപ്പാർട്ട്മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. പീൽ റീജനൽ പൊലീസ് 2024 ജൂണിൽ ആരംഭിച്ച പ്രോജക്ട് പെലിക്കൻ എന്ന ഒരു വർഷം […]
കാട്ടുതീ പുക: കാല്‍ഗറിയില്‍ വായു മലിനം

കാട്ടുതീ പുക കാരണം കാല്‍ഗറിയില്‍ വായുഗുണനിലവാരം മോശമായതായി കാനഡയിലെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.കാട്ടുതീ പുക വായുമലിനീകരണം രൂക്ഷമാക്കുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യുന്നതായി വകുപ്പ് പറയുന്നു. ആല്‍ബര്‍ട്ടയിലും മറ്റ് പ്രവിശ്യകളിലും തീ കത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അന്തരീക്ഷം മോശമായി. അതേസമയം ചൊവ്വാഴ്ച വൈകുന്നേരം വരെ, കാല്‍ഗറിയിലെ വായു ഗുണനിലവാര സൂചിക 6 ആയിരുന്നു. ഇത് ‘ഉയര്‍ന്ന’ അപകടസാധ്യതയുള്ളതായി കാലാവസ്ഥ ഏജന്‍സി അറിയിച്ചു. കാട്ടുതീ പുകയില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങള്‍ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് എന്‍വയണ്‍മെന്റ് കാനഡ പറയുന്നു. […]
ജി7 ഉച്ചകോടി: ആൽബർട്ടയിലെ കനനാസ്കിസിൽ വാഹനനിയന്ത്രണം

ജി7 ഉച്ചകോടി നടക്കുന്ന ആൽബർട്ടയിലെ കനനാസ്കിസിൽ പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർസിഎംപി. ജൂൺ 14 മുതൽ 18 വരെ ഹൈവേ 40-യിൽ നിയന്ത്രണം തുടരും. കനനാസ്കിസ് ലേക്ക് ട്രെയിൽ ജങ്ഷനിലെ ഹൈവേ 1 ജങ്ഷൻ മുതൽ നോർത്ത് വിന്റർ ക്ലോഷർ ഗേറ്റ് വരെയുള്ള ഹൈവേ 40- യിൽ പൊലീസ് പാർക്കിങ് നിരോധനം നടപ്പിലാക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യാന്തര നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണമെന്ന് ആർസിഎംപി ഇന്റഗ്രേറ്റഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗ്രൂപ്പ് (ഐഎസ്എസ്ജി) അറിയിച്ചു. നിരോധനം ലംഘിക്കുന്ന […]
ഒൻ്റാരിയോ കാലിഡോണിയയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശി മരിച്ചു

ഒൻ്റാരിയോ കാലിഡോണിയയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കപില്‍ രഞ്ജി തമ്പാന് മരിച്ചു. ബഹ്റൈനില്‍ നിന്ന് സെപ്റ്റംബറിൽ കാനഡയിലേക്ക് കുടിയേറിയ, സംഗീതജ്ഞനും സൗണ്ട് എന്‍ജിനീയറുമായ കപിൽ ഹാമില്‍ട്ടണിലാണ് താമസം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആര്‍ഗൈല്‍ സ്ട്രീറ്റ് സൗത്തിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപത്രിയിൽ എത്തിക്കുന്നത് മുന്നേ മരിച്ചതായി സ്ഥിരീകരിച്ചു. കാറിലെ സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തില്‍ ഉള്‍പ്പെട്ട എസ്യുവിയുടെ ഡ്രൈവറെ […]
എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 125 ഇൻവിറ്റേഷനുകൾ

ജൂൺ 10-ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ, 784 അല്ലെങ്കിൽ അതിൽ കൂടുതൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള 125 പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷനുകൾ (ITAs) നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂൺ 4 ന് നടന്ന ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന നറുക്കെടുപ്പിനും (500 ഐടിഎകൾ, സിആർഎസ് 504) ജൂൺ 2 ന് നടന്ന മറ്റൊരു പിഎൻപി നറുക്കെടുപ്പിനും (277 ഐടിഎകൾ, […]