ഗാസ അടിയന്തര വെടിനിർത്തൽ; യുഎൻ രക്ഷാസമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് യുഎസ്

ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. ഇസ്രയേലും ഹമാസും തമ്മിൽ ഗാസയിൽ ഉടനടി, നിരുപാധികവും സ്ഥിരവുമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുദ്ധത്തിൽ തകർന്ന പ്രദേശത്തുടനീളം തടസ്സമില്ലാത്ത സഹായ വിതരണം നടത്തണമെന്നും ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ കരട് പ്രമേയമാണ് ഇസ്രയേലിന് വേണ്ടി യുഎസ് വീറ്റോ ചെയ്‌തത്. ഹമാസിനെ തള്ളിപ്പറയാൻ പ്രമേയം തയാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ വീറ്റോ. യുഎൻ രക്ഷാസമിതിയുടെ പ്രമേയം ഇസ്രയേലിന്‍റെ സുരക്ഷ മുഖവിലക്കെടുത്തില്ലെന്ന് ആക്റ്റിങ് യുഎസ് അംബാസഡർ ഡൊറോത്തി […]
രണ്ട് മാസത്തിനിടെ രണ്ട് ലക്ഷം അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഏപ്രില്‍ മുതല്‍ രണ്ട് ലക്ഷത്തിലധികം അഫ്ഗാന്‍ പൗരന്മാര്‍ പാക്കിസ്ഥാന്‍ വിട്ടുപോയതായി റിപ്പോര്‍ട്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നാടുകടത്തല്‍ നടപടി കടുപ്പിച്ചതോടെയാണ് ഈ കൂട്ടപ്പലായനം. ഇറാനും അഫ്ഗാന്‍ പൗരന്മാരെ നാടുകടത്തുന്നത് ശക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടികള്‍ കടുപ്പിച്ച് പാക്കിസ്ഥാനും രംഗത്തെത്തിയത്. ഏപ്രിലില്‍ 1.35 ലക്ഷത്തോളം അഫ്ഗാനികളെയും മെയ് മാസത്തില്‍ അറുപത്തി ഏഴായിരത്തിലധികം പേരെയും ജൂണിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം മൂവായിരത്തിലധികം അഫ്ഗാനികളെയും നാടുകടത്തിയതായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. 2023 നവംബറില്‍ ആരംഭിച്ച […]
ട്രംപിനോട് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: ശശി തരൂര്‍

വാഷിങ്ടണ്‍: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദംതള്ളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാക്കിസ്ഥാനുമായുളള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തരൂര്‍ നയിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കന്‍ പ്രസിഡന്റിനോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക്, പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങള്‍ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, […]
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ക്ഷണമില്ല

കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തല്‍. കാനഡയില്‍ നടക്കുന്ന ജി-7 ല്‍ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇരു രാജ്യങ്ങളുടേയും നയതന്ത്രബന്ധത്തെ ഇത് ബാധിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്ക് […]
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം: പുടിനുമായി സംസാരിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ച് പോപ്പ് ലിയോ പതിനാലാമന്‍. യുക്രെയ്ന്‍ മനഃപൂര്‍വ്വം സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് പുടിന്‍ പോപ്പിനെ അറിയിച്ചതായാണ് വിവരം. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ യുക്രെയ്ന്‍ സംഘര്‍ഷം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യുക്രനിയന്‍ നേതൃത്വം ‘റഷ്യന്‍ പ്രദേശത്തെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംഘര്‍ഷം ഇരട്ടിയാക്കുകയും’ ചെയ്യുന്നുവെന്ന് പുടിന്‍ ചൂണ്ടിക്കാണിച്ചു. റഷ്യയിലെ ബ്രയാന്‍സ്‌ക്, കുര്‍സ്‌ക് മേഖലകളില്‍ അടുത്തിടെ നടന്ന റെയില്‍വേ അട്ടിമറി നടപടികളെ […]
‘ഈ മനോഹര തീരം’: സംഗീത സ്മരണകൾക്കും നാടൻ രുചികൾക്കും വേദിയാകാൻ എഡ്മണ്ടൻ

എഡ്മണ്ടൻ : എഡ്മണ്ടൻ സെൻ്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ‘ഈ മനോഹര തീരം’ കലാസാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 21 ശനിയാഴ്ച പ്ലസന്റ്‌വ്യൂ കമ്മ്യൂണിറ്റി ലീഗിൽ നടക്കുന്ന കലാസാംസ്‌കാരിക പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. സംഗീതം, നാടൻ ഭക്ഷണ വിഭവങ്ങൾ, കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ തുടങ്ങിയവ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 1970, 80, 90-കളിലെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ സംഗീത സന്ധ്യ വൈകിട്ട് 4 മണിമുതൽ 8 മണിവരെ അരങ്ങേറും. രാവിലെ 11 […]