ക്യാഷ് അല്ല കാഷ്യുവും നട്സും! കൊച്ചി പുറങ്കടലിൽ മുങ്ങിയ കപ്പലിൽ എന്തൊക്കെ? പട്ടിക പുറത്ത്; കപ്പൽ പരിശോധിക്കാൻ കമ്പനി അധികൃതർ ഇന്നെത്തും

കൊച്ചി: കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന കപ്പലിലെ കണ്ടെയ്നറുകളിൽ എന്തൊക്കെ വസ്തുക്കളാണ് ഉണ്ടായിരുന്നതിന്റെ പട്ടിക പുറത്ത്. കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡാണ് 13 കണ്ടെയ്നറുകളിലുള്ളത്. ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പർക്കം പലതരത്തിൽ അപകടകരമാണ്. ഇതിൽ 8 എണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്. കണ്ടെയ്നറുകളുടെ പൂർണ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കപ്പൽ പരിശോധിക്കാൻ കമ്പനി അധികൃതർ ഇന്നെത്തും. കസ്റ്റംസിന് […]
തൃണമൂലിന്റെ തീപ്പൊരി എംപി മഹുവ മൊയ്ത്ര വീണ്ടും വിവാഹിതയായി; വരൻ ബിജെഡി മുൻ എംപി പിനാകി മിശ്ര; വിവാഹം നടന്നത് മേയ് മൂന്നിന് ജർമനിയിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വീണ്ടും വിവാഹിതയായി. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. മേയ് മൂന്നിനായിരുന്നു വിവാഹം. ഒഡിഷയിലെ പുരി മണ്ഡലത്തിൽ എംപിയായിരുന്നു പിനാകി മിശ്ര. അതേസമയം, വിവാഹവാർത്ത മഹുവയോ പിനാകിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 1959ൽ ജനിച്ച പിനാകി മിശ്ര, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മിശ്ര 1996ൽ […]
മസ്ക്കിനെ ഞാൻ ധാരാളം സഹായിച്ചിട്ടുണ്ട്, മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ല; നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

വാഷിങ്ടൻ: ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘മസ്കിന്റെ വിമർശനത്തിൽ ഞാൻ നിരാശനാണ്. മസ്ക്കിനെ ഞാൻ ധാരാളം സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്നെ കുറിച്ച് മോശമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത […]
കഞ്ചാവ് കേസിൽ യു. പ്രതിഭ എംഎൽഎയുടെ മകനുൾപ്പെടെ ഏഴു പേരെ ഒഴിവാക്കി എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് കുറ്റപത്രം; ഇതോടെ കേസിൽ രണ്ടു പ്രതികൾ മാത്രം

ആലപ്പുഴ: കഞ്ചാവ് കേസിൽ യു. പ്രതിഭ എംഎൽഎയുടെ മകനുൾപ്പെടെ ഏഴു പേരെ ഒഴിവാക്കി എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ കേസിൽ രണ്ടു പ്രതികൾ മാത്രമായി. എംഎൽഎയുടെ മകൻ കനിവിനെ അടക്കം പ്രതിയാക്കി എഫ്ഐആർ ഇട്ട കേസിലാണ് മാറ്റം. തെളിവുകളുടെ അഭാവത്തിൽ ഏഴുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായി നേരത്തെ എക്സൈസ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം. മൂന്നു ഗ്രാം കഞ്ചാവുമായി കനിവുൾപ്പെടെ 9 പേരെ എക്സൈസ് […]
സംഗീത സ്മരണകൾ ഉണർത്തുന്ന ഗാനമേളയും നാടൻ രുചികളുടെ വിഭവങ്ങളുമായി ’ഈ മനോഹര തീരം’ എഡ്മണ്ടണിൽ ജൂൺ 21-ന്; പ്രവേശനം സൗജന്യം

എഡ്മണ്ടൺ: സംഗീത സ്മരണകൾ ഉണർത്തുന്ന ഗാനമേളയും നാടൻ രുചികളുടെ വിഭവങ്ങളുമായി ’ഈ മനോഹര തീരം’ എഡ്മണ്ടണിൽ. പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ലീഗിൽ ജൂൺ 21-ന് എഡ്മണ്ടൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലാണ് ‘ഈ മനോഹര തീരം…’ എന്ന കലാസാംസ്കാരിക പരിപാടി ഒരുക്കുന്നത്. സംഗീതം, നാടൻ ഭക്ഷണ വിഭവങ്ങൾ, കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയെ ഒരുമിച്ച് ആസ്വദിക്കാനും ആഘോഷിക്കാനും സാധിക്കുന്ന ഈ കലാസാംസ്കാരിക പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യാമാണ്. 70, 80, 90-കളിലെ മലയാള ചലച്ചിത്ര […]
ബെംഗളൂരു അപകടം: ആർസിബിക്കും കെസിഎയ്ക്കും എതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്; ബെംഗളൂരു പൊലീസ് കമ്മിഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ

ബെംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ ബെംഗളൂരു പൊലീസ് കമ്മിഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ. അഡിഷനൽ കമ്മിഷണർ, ഡപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ എന്നിവരെയും സസ്പെൻഡ് ചെയ്തു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും (ആർസിബി) കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. സംഘാടകർക്ക് വീഴ്ചയുണ്ടായതായാണ് […]
യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി; 5 പേർ മരിച്ചു, ഏഴോളം നഗരങ്ങളിൽ ഉപയോഗിച്ചത് 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും

യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ യുക്രെയ്നിലെ കെർസോണിൽ ഭരണനിർവഹണ ഓഫിസുകൾ റഷ്യൻ ബോംബാക്രമണത്തിൽ തകർന്നതിന്റെ ചിത്രങ്ങൾ സെലൻസ്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. രണ്ടു തവണ ബോംബാക്രമണം നടത്തിയതായും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും […]
തിക്കിലും തിരക്കിലും മരിച്ച 11 പേരുടെ കുടുംബത്തിന് ആർസിബി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; പരുക്കേറ്റവർക്കും ധനസഹായം

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും മരിച്ച 11 പേരുടെ കുടുംബത്തിന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കും ധനസഹായം നൽകും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കന്നി ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് 13 വയസ്സുകാരൻ ഉൾപ്പെടെ 11 പേർ മരിച്ചത്. 47 പേർക്കു പരുക്കേറ്റു. വിധാൻ സൗധയ്ക്കു (നിയമസഭാ മന്ദിരം) മുന്നിൽ വിരാട് കോലി ഉൾപ്പെടെയുള്ള ആർസിബി താരങ്ങളെ മുഖ്യമന്ത്രിയുടെ […]
ആദ്യ കനേഡിയൻ ബഹിരാകാശ സഞ്ചാരി മാർക്ക് ഗാർണ്യൂ അന്തരിച്ചു

ആദ്യ കനേഡിയൻ ബഹിരാകാശ സഞ്ചാരി ജോസഫ് ജീൻ-പിയറി മാർക്ക് ഗാർണ്യൂ അന്തരിച്ചു. 76 വയസ്സായിരുന്നു. കനേഡിയൻ സായുധ സേനാ ഉദ്യോഗസ്ഥനും, ബഹിരാകാശയാത്രികനും, രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം മൂന്ന് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പമേല സോമെ. മക്കൾ : സിമോൺ ഗാർണ്യൂ, ജോർജ് ഗാർണ്യൂ, യെവ്സ് ഗാർണ്യൂ, അഡ്രിയൻ ഗാർണ്യൂ. 1983-ലെ NRC ഗ്രൂപ്പിന്റെ ഭാഗമായി ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗാർണ്യൂ നാവിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. 1984 ഒക്ടോബർ 5-ന് അദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യത്തെ കനേഡിയൻ പൗരനായി. 2001 […]
യുഎസിലേക്ക് പ്രവേശനമില്ല; 12 രാജ്യങ്ങളില്നിന്നുള്ള പൗരന്മാരെ വിലക്കി ട്രംപ്

12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫാഗാനിസ്ഥാൻ, മ്യാൻമർ, ഛാഡ്, റിപ്പബ്ലിക് ഓഫ് ദ കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരർക്കാണ് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ എന്നീ രാജ്യങ്ങളും വിലക്കിയവയുടെ പട്ടികയിലുണ്ട്. പുതിയ യാത്രാ നിരോധന ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറ ലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നീ […]