ഒറ്റയ്ക്കു മുന്നോട്ടുപോകാനുള്ള തീരുമാനവുമായി ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു; തീരുമാനം രാഷ്ട്രീയകാര്യ സമിതിയിൽ

ന്യൂഡൽഹി: ഒറ്റയ്ക്കു മുന്നോട്ടുപോകാനുള്ള തീരുമാനവുമായി ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് ആം ആദ്മിയുടെ പ്രസ്താവന പുറത്തുവന്നത്. ആം ആദ്മി ഇതേ […]
അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി ചൈനീസ് പൗരർ; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായ യുവതിയും ആൺസുഹൃത്തും എഫ്ബിഐയുടെ പിടിയിൽ

വാഷിങ്ടൻ: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചൈനീസ് പൗരൻമാരായ രണ്ട് പേർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. യുൻക്വിങ് ജിയാൻ (33), ആൺസുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങൾ നൽകൽ, വീസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന […]
അംഗസംഖ്യ കൂടി; സിംബാവയിൽ ആനകളെ കൊന്ന് മാംസം തദ്ദേശീയ ജനതയ്ക്ക് നല്‍കും, കൊമ്പുകൾ രാജ്യത്തിന്റെ സ്വത്തായി സൂക്ഷിക്കും; ആന വേട്ടയ്ക്കെതിരെ മൃഗസ്നേഹികളും വന്യജീവി സംരക്ഷകരും രംഗത്ത്

ബോട്സ്വാന കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ ആനകളുള്ള ദക്ഷിണാഫ്രിക്കന്‍ രാജ്യമാണ് സിംബാവെ. ആ സംഖ്യ തന്നെയാണ് സിംബാവെയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതും. ആനകളുടെ അംഗസംഖ്യ രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ അവയെ കൊന്ന് ഭക്ഷണമാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ സ്വകാര്യ റിസര്‍വുകളിലെ 50 ഓളം ആനകളെ കൊല്ലുമെന്ന് സിംബാവെ പാര്‍ക്ക്സ് ആന്റ് വൈല്‍ഡ് ലൈഫ് അഥോറിറ്റി (Zimbabwe Parks and Wildlife Authority – ZimParks) അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ‘ആനകളുടെ മാംസം തദ്ദേശീയ ജനതയ്ക്ക് നല്‍കും. ഒപ്പം കൊമ്പുകൾ […]
ട്രംപിന്റെ സ്പെൻഡിങ് ബില്ല് വെറുപ്പുളവാക്കുന്ന മ്ലേച്ഛത! പൗരന്മാരെ താങ്ങാനാവാത്ത കടബാധ്യതയിലേക്ക് തള്ളിവിടും; വൈറ്റ് ഹൗസിലെ ചുമതല ഒഴിഞ്ഞതോടെ ട്രംപിനെ രൂക്ഷമായി വിമർശിച്ച് ശതകോടീശ്വരൻ എലോൺ മസ്ക്

വാഷിങ്ടൺ: വൈറ്റ് ഹൗസിലെ ചുമതല ഒഴിഞ്ഞതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ശതകോടീശ്വരൻ എലോൺ മസ്ക്. ട്രംപിന്റെ നിർദ്ദിഷ്ട ചെലവ് ബില്ലിനെ മസ്ക് രൂക്ഷമായി വിമർശിച്ചു. വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്ക് ബില്ലിനെ വിശേഷിപ്പിച്ചത്. ഫെഡറൽ ചെലവ് ചുരുക്കൽ പദ്ധതിക്ക് നേതൃത്വം നൽകിയതിന് ട്രംപ് പ്രശംസിച്ചതിന് പിന്നാലെ, മസ്ക് തന്റെ ഔദ്യോഗിക സ്ഥാനമൊഴിഞ്ഞിരുന്നു. എക്സ് പോസ്റ്റിലാണ് മസ്ക് ബില്ലിനെ വിമർശിച്ചത്. ബില്ലിന് വോട്ട് ചെയ്തവരെയോർത്ത് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പരിഗണിക്കുന്ന ഈ ബിൽ […]
കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് പിണറായി വിജയൻ, അച്യുതാനന്ദനെ വഞ്ചിച്ച് മുഖ്യമന്ത്രിയായി; മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ വന്നതോടെയാണ് കച്ചവടം തുടങ്ങി; മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും പിണറായി വിജയനാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും അൻവര്‍ ആരോപണം തുടര്‍ന്നു. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി. വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്. ഇടതുപക്ഷ പ്രസ്ഥാനത്തായാകെ മുഖ്യമന്ത്രി വഞ്ചിച്ചു. […]