newsroom@amcainnews.com

വീണ്ടും അൻവറിന് തിരിച്ചടി; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല, അൻവറിൻ്റെ മുന്നണിയിലേക്കുമില്ല

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിൻ്റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ പിൻവലിച്ചത്. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. എഎപി സംസ്ഥാന ഘടകം അൻവറിനൊപ്പം നിലപാടെടുത്തതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി […]

തീരുവ യുദ്ധത്തിൻറെയും വ്യാപാര നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ വീണ്ടും ചർച്ചക്കുള്ള സാധ്യത തെളിയുന്നു; ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഈ ആഴ്ച ചർച്ച നടത്തിയേക്കും

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ചക്ക് സാധ്യത തെളിയുന്നു. ഇരു നേതാക്കളും തമ്മിൽ ഈ ആഴ്ച ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് അറിയിച്ചത്. തീരുവ യുദ്ധത്തിൻറെയും വ്യാപാര നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് അമേരിക്കയും ചൈനയും തമ്മിൽ വീണ്ടും ചർച്ചക്കുള്ള സാധ്യത തെളിയുന്നത്. ട്രംപും ഷി ജിൻപിംഗും തമ്മിൽ ഫോണിലൂടെയാകും ചർച്ചയെന്നാണ് സൂചന. ഇരു നേതാക്കളും തമ്മിൽ ചർച്ച സാധ്യമായാൽ തീരുവ യുദ്ധ പ്രഖ്യാപനങ്ങൾക്കും വ്യാപാര […]

‘കമ്പനിയുടെ മൂല്യം 2000% -ത്തിൽ കൂടുതൽ വർദ്ധിപ്പിച്ചിട്ടും ഏഴ് വർഷമായി പൂജ്യം.’; കോടീശ്വരനായ എലോൺ മസ്കിന് ടേസ്‍ല ശമ്പളമായി നയാ പൈസ കൊടുത്തിട്ട് ഏഴ് വർഷം

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ കോടീശ്വരനാണ് എലോൺ മസ്ക്. സ്റ്റാർലിങ്ക്, ടേസ്‍ല തുടങ്ങിയ നിരവധി കമ്പനികൾക്ക് ഉടമയാണ് എലോൺ മസ്ക്. അടുത്തിടെയാണ് രണ്ടാം ട്രംപ് സർക്കാറിലെ ചെലവ് ചുരുക്കൽ വകുപ്പായ ഡോജിൻറെ തലപ്പത്ത് നിന്നും മസ്ക് ഒഴിഞ്ഞത്. ഇതിനിടെ മസ്ക് രാസലഹരിക്ക് അടിമയാണെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നത്. ഇതിന് പിന്നാലെ വർഷങ്ങളായി ടെസ്ലയിൽ നിന്നും ശമ്പള ഇനത്തിൽ മസ്കിന് ഒന്നും ലഭിക്കുന്നില്ലെന്ന റിപ്പോർട്ടും പുറത്ത് വന്നത്. 2024 -ൽ ടെസ്‍ലയിൽ നിന്നും […]

കാനഡ-യുഎസ് യാത്രയിൽ ഇടിവ് തുടരുന്നു

അമേരിക്കയിലേക്കുള്ള കനേഡിയൻ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവ് തുടരുന്നതായി റിപ്പോർട്ട്. ഏപ്രിലിൽ കനേഡിയൻ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചെങ്കിലും, യുഎസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നത്. കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് ഈ വർഷം ഏപ്രിലിൽ യുഎസിലേക്ക് യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 5.8% കുറഞ്ഞ് 11 ലക്ഷമായി. ഇത് 2019 ഏപ്രിലിനെ അപേക്ഷിച്ച് 12.5% കുറവാണ്. ട്രംപിന്റെ താരിഫുകളും ഭീഷണികളും കാരണം നിരവധി കനേഡിയൻ പൗരന്മാർ അമേരിക്കൻ ഉൽപ്പന്നങ്ങളും യാത്രകളും ബഹിഷ്കരിച്ചതാണ് […]

ഡിസ്നിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

വാൾട്ട് ഡിസ്നി കമ്പനിയിൽ നിന്നും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഫിലിം, ടെലിവിഷൻ യൂണിറ്റുകളുടെ മാർക്കറ്റിങ് വിഭാഗത്തിൽ നിന്നുൾപ്പെടെ ഡിസ്നി എന്റർടൈൻമെന്റ് വിഭാഗങ്ങളിലുടനീളമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെലിവിഷൻ പബ്ലിസിറ്റി, കാസ്റ്റിങ്, കോർപ്പറേറ്റ് ഫിനാൻഷ്യൽ ഓപ്പറേഷൻസ് ഡിവിഷനുകൾ എന്നിവയിലെ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ടീമുകളിലെ വ്യക്തികളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഒരു വകുപ്പിനെയും മുഴുവനായും ഒഴിവാക്കിയിട്ടില്ല. തിങ്കളാഴ്ചയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചത്. കഴിഞ്ഞ 10 മാസത്തിനിടെ ഡിസ്നി ടെലിവിഷൻ പ്രവർത്തനങ്ങളെ ബാധിച്ച നാലാമത്തെയും ഏറ്റവും വലിയതുമായ പിരിച്ചുവിടലാണിതെന്ന് […]

അതിർത്തി സുരക്ഷ: പുതിയ നിയമം നടപ്പിലാക്കാൻ കാനഡ

കാനഡ-യുഎസ് അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിന് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ. ഇതുമായി ബന്ധപ്പെട്ട് പുതിയ ബിൽ അവതരിപ്പിക്കുമെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരി അറിയിച്ചു. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നിരീക്ഷണ ടവറുകൾ എന്നിവ ഉപയോഗിച്ച് അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതുൾപ്പെടെ കാനഡ നടപ്പിലാക്കിയിരുന്ന സുരക്ഷാ നടപടികളെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബിൽ. കൂടാതെ അതിർത്തികൾക്കപ്പുറത്ത് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളെ ലക്ഷ്യം വെക്കുന്നതിനായി കാനഡ അമേരിക്കയുമായി ചേർന്ന് ഒരു നോർത്ത് അമേരിക്കൻ “ജോയിന്റ് സ്ട്രൈക്ക് ഫോഴ്‌സ്” […]

കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങളുടെ ചൈനീസ് തീരുവ നീക്കം ചെയ്യൽ മുൻഗണന: മാർക്ക് കാർണി

കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ചൈനീസ് തീരുവ നീക്കം ചെയ്യന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ കാർഷിക മേഖലയ്ക്കും സമുദ്രോത്പന്നങ്ങൾക്കും ചൈന ഏർപ്പെടുത്തിയ തീരുവ അടിയന്തരമായി പിൻവലിക്കാൻ ഇടപെടലുകൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി കനേഡിയൻ സർക്കാർ ചൈനയുമായി മന്ത്രിതല ചർച്ച ആരംഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. സാസ്‌കറ്റൂണിൽ പ്രീമിയർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാർണി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് കാനഡ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചൈന കനേഡിയൻ കനോല […]