അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിയിൽ പങ്കെടുത്തവർക്കുനേരെ ബോംബേറ്; ആറുപേർക്ക് പൊള്ളലേറ്റു, ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ

വാഷിങ്ടൻ: കൊളറാഡോയിൽ ഇസ്രയേൽ അനുകൂല റാലിയിൽ പങ്കെടുത്തവർക്കുനേരെ ബോംബേറ്. ആറുപേർക്ക് പൊള്ളലേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു. ഗാസയിൽ ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നടന്ന കൂട്ടായ്മയിലേക്ക് ഒരാൾ സ്ഫോടക വസ്തു എറിയുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. അക്രമി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ […]