newsroom@amcainnews.com

യുക്രെയ്ൻ സൈന്യം റഷ്യയിൽ നടത്തിയത് ഡ്രോണുകളുപയോഗിച്ചുള്ള ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക്; സുരക്ഷാസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചു, സാങ്കേതികവിദ്യ അവിശ്വസനീയം

ന്യൂഡൽഹി: ഡ്രോണുകളുപയോഗിച്ച് നടത്തുന്ന ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ആവാം ഞായറാഴ്ച യുക്രെയ്ൻ സൈന്യം റഷ്യയിൽ നടത്തിയത്. റഷ്യയുടെ 5000 കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാർഗം 117 ഡ്രോണുകൾ ലോറികളിൽ അയച്ച്, തകർക്കാനുദ്ദേശിച്ച ലക്ഷ്യങ്ങളായ വ്യോമത്താവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെ നിന്ന് പ്രഹരം. റഷ്യൻ സൈന്യത്തിന്റെയും മറ്റ് സുരക്ഷാസംവിധാനങ്ങളുടെയും എല്ലാ കാവലുകളുടെയും കണ്ണുവെട്ടിച്ച് റഷ്യൻ ഭൂമിക്കുള്ളിൽ ഇത്ര ദൂരം എങ്ങനെയെത്തിയെന്നതു കൂടാതെ പ്രഹരത്തിനുപയോഗിച്ച സാങ്കേതികവിദ്യയും അവിശ്വസനീയമാണ്. പ്രഹരിക്കേണ്ട സമയമായപ്പോൾ അകലെനിന്ന് റിമോട്ട് കൺട്രോളിലൂടെ അവ പ്രവർത്തിപ്പിക്കുകയായിരുന്നു. റഷ്യയുടെ 40–ൽ അധികം ബോമർ […]

പോളണ്ടിൽ കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും; ട്രംപിന്റെ കടുത്ത അനുകൂലി

വാഴ്സ: പോളണ്ടിലെ വലതുപക്ഷ ദേശീയവാദി കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും. നിലവിലുള്ള സർക്കാരിന് കനത്ത തിരിച്ചടിയാണ് നവ്റോക്കിയുടെ വിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരോക്ഷ പിന്തുണയുള്ള യാഥാസ്ഥിതിക ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നവ്റോക്കി തിരഞ്ഞെടുപ്പിൽ 50.89% വോട്ടുനേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർഥി യൂറോപ്യൻ അനുകൂല ലിബറൽ സഖ്യത്തിന്റെ സ്ഥാനാർഥിയായ വാഴ്സ മേയർ റഫാൽ ട്രസ്കോവ്സ്കിക്ക് 49.11% വോട്ടാണ് ലഭിച്ചത്. ചരിത്രകാരനും ബോക്സറുമാണ് നവ്റോക്കി (42). പ്രധാനമന്ത്രി ഡോണൾഡ് ടസ്കിന്റെ പുരോഗമന പരിഷ്കാരങ്ങളെ തടയാൻ പ്രസിഡന്റിന്റെ […]

സ്കൂളിന്റെ അച്ചടക്കത്തിനു വിരുദ്ധമായി മുടിവെട്ടിയതിനെത്തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്ലാസിനു പുറത്ത് നിർത്തി; പിഴവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്ന് അധികൃതർ, സംഭവം ഒത്തുതീർപ്പായി

അടൂർ: മുടി വെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്ലാസിനു പുറത്ത് നിർത്തിയ സംഭവം ഒത്തുതീർപ്പായി. മൂന്നാളം സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരാതി നൽകിയതിനു പിന്നാലെ, പൊലീസും കെഎസ്‌യു പ്രവർത്തകരും രക്ഷിതാവും സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. ചെരുപ്പിട്ട് വന്നവർ അടക്കം ഏതാനും മറ്റു വിദ്യാർഥികളെയും സ്കൂൾ അധികൃതർ ക്ലാസിനു പുറത്തുനിർത്തിയെന്നാണ് വിവരം. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു നൽകിയ പരാതി പിൻവലിക്കുമെന്നും രക്ഷിതാവ് പറഞ്ഞു. കുട്ടിയെ […]

അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തി പി.വി. അൻവർ; മരണംവരെയും എന്നും കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ഭാര്യ സ്മിത പ്രകാശ്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അൻവർ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തി. മലപ്പുറം ഡിസിസി മുൻ പ്രസിഡന്റായിരുന്ന വി.വി. പ്രകാശ്, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. വോട്ടെണ്ണലിനു രണ്ടുദിവസം മുൻപായിരുന്നു പ്രകാശിന്റെ അപ്രതീക്ഷിത മരണം. വി.വി. പ്രകാശിന്റെ ഭാര്യ സ്മിതയോടും മക്കളോടും അൻവർ വോട്ട് അഭ്യർഥിച്ചു. എന്നും കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് സ്മിത പിന്നീട് പ്രതികരിച്ചു. ‘‘വി.വി. പ്രകാശ് മരിച്ചപ്പോൾ പുതപ്പിച്ചത് […]

മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാൻ എത്തിയ അഭിഭാഷകൻ ദമ്പതികളുടെ മകളെ പീഡിപ്പിച്ചു; അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്പെൻഷൻ

തിരുവനന്തപുരം: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകന് എതിരായ പോക്‌സോ കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ടി. രാജപ്പൻ, കോന്നി എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തു. പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചെ കേസിൽ ഹൈക്കോടതി അഭിഭാഷകനും അതിജീവിതയുടെ പിതൃസഹോദരിയുമാണ് പ്രതികൾ. അഭിഭാഷന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. പിതൃസഹോദരിയെ അറസ്റ്റ് ചെയ്തിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 16ന് ആറന്മുള പൊലീസ് സ്‌റ്റേഷനിലാണ് കേസ് […]

ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ട്, ഇറക്കിവിടാനോ ദ്രോഹിക്കാനോ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഗാർ‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടിൽ കഴിയുന്നത് തടയാനോ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത വ്യക്തമാക്കി. ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. 2009ൽ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഈ വീട്ടിൽത്തന്നെയാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാൽ സ്വന്തം വീട്ടിലെ […]

മേഘാലയയിൽ മധുവിധുനിടെ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളെ കാണാതായി; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചിൽ

ഭോപാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇൻഡോർ പോലീസ് അറിയിച്ചു. മേഘാലയയിലെ ചിറാപുഞ്ചിയിൽ മേയ് 23ന് ഹണിമൂണിനായി പോയ രാജാ രഘുവംശിയും ഭാര്യ സോനവും പിന്നീട് കാണാതാവുകയായിരുന്നു. രാജാ രഘുവംശിയുടെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാൽ സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന […]

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; പിതാവ് ഒളിവിൽ

പാലക്കാട്: കൊടുന്തരപ്പുള്ളിയിൽ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. സിജിലിനെ (31) ആണ് അച്ഛൻ ശിവൻ കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു കൊലപാതകം. കൊലപാതക ശേഷം ശിവൻ ഒളിവിൽപോയി. കാപ്പ കേസ് പ്രതിയാണ് സിജിൽ. തിങ്കളാഴ്ച രാത്രി 7 മണിയോടുകൂടി മദ്യപിച്ചെത്തിയ സിജിലുമായി ശിവൻ വഴക്കിടുകയും പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സിജിലിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സിജിൽ പെയിന്റിങ് തൊഴിലാളിയും ശിവൻ കൃഷിപ്പണിക്കാരനുമാണ്. സിജിൽ ലഹരിക്ക് അടിമയാണെന്നാണ് വിവരം.

തൊണ്ടിമുതൽ കട്ടെടുത്ത് പൊലീസ്! പൊലീസ് ലോക്കറിൽനിന്നു 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവും മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിൾ പിടിയിൽ

ന്യൂഡൽഹി: ഡൽഹി ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന പൊലീസ് സ്‌പെഷൽ സെൽ ഓഫിസിലെ ലോക്കറിൽനിന്നു പണവും സ്വർണവും മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിൾ പിടിയിൽ. ഇതേ ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദാണ് അറസ്റ്റിലായത്. 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവുമാണ് ഖുർഷിദ് മോഷ്ടിച്ചത്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് ഹെഡ് കോൺസ്റ്റബിൾ വൻ സുരക്ഷ സന്നാഹം ഭേദിച്ച് മോഷ്ടിച്ചത്. തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായിരുന്നു ഖുർഷിദ്. ഒരാഴ്ച മുൻപാണ് ഖുർഷിദിനെ ഇവിടെനിന്ന് ഈസ്റ്റ് ഡൽഹി പൊലീസ് […]

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പിതാവ് എറൾ മസ്ക് ഇന്ത്യയിൽ; അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കും

ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പിതാവ് എറൾ മസ്ക് ഇന്ത്യയിലെത്തി. ഞായറാഴ്ചയാണ് എറൾ മസ്ക് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയത്. സെർവോടെക് കമ്പനിയുടെ ആഗോള ഉപദേശക ബോർഡംഗമായി അടുത്തിടെ അദ്ദേഹം നിയമിതനായിരുന്നു. ഈ കമ്പനിയുടെ ഭാഗമായാണ് ഇന്ത്യാ സന്ദർശനമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അയോധ്യയിലെ രാമക്ഷേത്രവും അദ്ദേഹം സന്ദർശിക്കുമെന്നാണു വിവരം. സെർവോടെക് കമ്പനിയുടെ നിക്ഷേപകരുമായും വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. ഹരിയാനയിലെ സഫിയാബാദിലുള്ള സെർവോടെക്കിന്റെ സോളർ, ഇവി […]