newsroom@amcainnews.com

കാൽഗറിയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നു

കാല്‍ഗറിയിൽ വീണ്ടും അഞ്ചാംപനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (എഎച്ച്എസ്). പകർച്ചവ്യാധി ബാധിച്ച വ്യക്തി നഗരത്തിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി ആരോഗ്യ ഏജൻസി പറയുന്നു. പനി, ചുമ, ക്ഷീണം, വായയുടെയും തൊണ്ടയുടെയും ഉള്ളിൽ കാണുന്ന ചെറിയ വെളുത്ത പാടുകൾ, മുഖത്ത് തുടങ്ങി ശരീരത്തിൽ പടരുന്ന ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ.

സ്റ്റീൽ താരിഫ് ഇരട്ടിയാക്കാൻ ട്രംപ്

യുഎസ് സ്റ്റീൽ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 50% താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർധനവ് ആഭ്യന്തര സ്റ്റീൽ ഉൽപ്പാദകരെ സംരക്ഷിക്കുകയും അമേരിക്കൻ ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2018-ൽ ട്രംപ് ആദ്യമായി സ്റ്റീലിന് താരിഫ് ഏർപ്പെടുത്തിയതിനുശേഷം, സ്റ്റീൽ ഉൽപ്പന്നങ്ങളുടെ വില ഏകദേശം 16 ശതമാനം ഉയർന്നതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ച് 12 ന് കാനഡ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% […]

ഇന്ത്യ-പാക് സംഘര്‍ഷം തടഞ്ഞത് താന്‍; വീണ്ടും ക്രെഡിറ്റ് ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : ഇന്ത്യ- പാക് സംഘർഷം തടഞ്ഞത് താനാണെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു ആണവ ഏറ്റുമുട്ടലില്‍ നിന്ന് ഇരു രാജ്യങ്ങളെയും താന്‍ ഇടപെട്ട് തടഞ്ഞെന്നാണ് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും പോരാടുന്നതില്‍ നിന്ന് തടഞ്ഞു. ഇത് ഒരു ആണവദുരന്തമായി മാറിയേക്കാമായിരുന്നു’ ട്രംപ് പറഞ്ഞു. വ്യാപാരത്തെക്കുറിച്ചാണ് ഇന്ത്യയോടും പാകിസ്ഥാനോടും സംസാരിച്ചത്. പരസ്പരം വെടിവെക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുമുള്ള […]