newsroom@amcainnews.com

ഭീകരസംഘടനകളുമായുള്ള പാക്ക് ബന്ധത്തിന് തെളിവായി കൊടുംഭീകരർക്കൊപ്പം വേദി പങ്കിടുന്ന പാക്ക് മന്ത്രിമാരുടെ ചിത്രങ്ങളും വിഡിയോയും പുറത്ത്; പരിപാടിയിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും

ന്യൂഡൽഹി: ഭീകരസംഘടനകളുമായുള്ള ബന്ധം പാക്കിസ്ഥാൻ ആവർത്തിച്ചു നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരാണ് ചിതത്തിലുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) ആയിരുന്നു പരിപാടിയുടെ സംഘാടകർ. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അടുത്ത അനുയായികളും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് നവാസ് […]

തെന്നിന്ത്യയുടെ ബ്യൂട്ടി ക്വീൻ, നാൽപതുകളിലും മോഹിപ്പിക്കുന്ന സൗന്ദര്യവുമായി തൃഷ അഭ്രപാളികളിൽ നിറയുമ്പോൾ വിട്ടൊഴിയാത്ത വിവാദങ്ങളും; തൃഷ എന്തുകൊണ്ട് സിംഗിളായി തുടരുന്നു?

‘തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്ര താരസുന്ദരികൾ വന്നാലും തൃഷ കൃഷ്ണന്റെ തട്ട് താണു തന്നെയിരിക്കും’. ലേശം അഹങ്കാരം കലർന്ന ആവേശത്തോടെയാണ് ആരാധകർ അവരുടെ പ്രിയ നടിയെക്കുറിച്ച് വാചാലരാകുന്നത്. തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് തൃഷ കൃഷ്ണൻ. ഒരുപാട് താരസുന്ദരികൾ തെന്നിന്ത്യൻ സിനിമാലോകം അടക്കി വാഴുന്നുണ്ടെങ്കിലും അവരൊന്നും തൃഷയ്ക്കു പോന്ന എതിരാളികളല്ലെന്നാണ് ആരാധകരുടെ പക്ഷം. കാരണം രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യയിലെ താരറാണിപ്പട്ടം തൃഷയ്ക്കു സ്വന്തമാണ്. ബ്ലോക്ക് ബസ്റ്ററുകളും ഫ്ലോപ്പുകളുമൊക്കെ കരിയറിൽ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും തമിഴിലെ […]

‘അമ്മയാണെ സത്യം നിന്റെ കാല് തച്ച്‌ പൊട്ടിക്കും’; കെഎസ്‌യു പ്രവർത്തകനായ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകനായ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതായി ആരോപണം. കഴിഞ്ഞ തവണ യൂണിയൻ സെക്രട്ടറിയായി ജയിച്ച മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കെഎസ്‌യു പുറത്തു വിട്ടു. ‘അമ്മയാണെ സത്യം നിന്റെ കാല് തച്ച്‌ പൊട്ടിക്കും’ എന്നാണ് ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്താണ് ഭീഷണിയുണ്ടായത്. നാളെയാണ് യൂണിയൻ തെരഞ്ഞെടുപ്പ്. ദീർഘകാലത്തിന് […]