പാകിസ്ഥാൻ ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് എത്തിച്ചു നൽകി; ദില്ലിയിൽ ഒരാൾ അറസ്റ്റിൽ

ദില്ലി: പാകിസ്ഥാൻ ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) എത്തിച്ചു നൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ. ദില്ലി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 34 വയസുകാരനായ കാസിം എന്ന പ്രതി 2024 ഓഗസ്റ്റിലും 2025 മാർച്ചിലും രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ സന്ദർശിച്ച സമയത്ത് പാകിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച്ച നടത്തിയതായി സംശയിക്കുന്നുവെന്ന് […]
അമേരിക്ക-കാനഡ അതിർത്തിയിൽ നാലംഗ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവം: രണ്ട് മനുഷ്യക്കടത്തുകാർക്ക് തടവ് ശിക്ഷ വിധിച്ച് യുഎസിലെ കോടതി

ന്യൂയോർക്ക്: അമേരിക്ക-കാനഡ അതിർത്തിയിൽ നാലംഗ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവത്തിൽ രണ്ട് മനുഷ്യക്കടത്തുകാർക്ക് തടവ് ശിക്ഷ വിധിച്ച് യുഎസിലെ കോടതി. ഹർഷ് കുമാർ രമൺലാൽ പട്ടേൽ (29), സ്റ്റീവ് ആൻറണി (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഹർഷ് കുമാറിന് 10 വർഷവും സ്റ്റീവ് ആൻറണിക്ക് ആറുവർഷവുമാണ് ശിക്ഷ. ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി ബെൻ, മക്കൾ വിഹാംഗി (11), ധർമിക് (3) എന്നിവരാണ് തണുത്ത് മരവിച്ച് മരിച്ചത്. 2022 ജനുവരിയിലായിരുന്നു സംഭവം. ഇവർ ഗുജറാത്ത് […]
പഞ്ചാബിനെ ‘പഞ്ഞിക്കിട്ട്’ ഫിൽ സാൾട്ട്; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിൽ ഫൈനലിൽ

മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയർ -1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകർത്താണ് ആർസിബി ഫൈനലിലെത്തിയത്. അർധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനമാണ് ആർസിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 102 റൺസ് വിജയലക്ഷ്യം 10 ഓവറുകൾ ബാക്കി നിർത്തി ആർസിബി മറികടന്നു. പവർ പ്ലേയിൽ തന്നെ ആർസിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. 12 പന്തിൽ 12 റൺസ് നേടിയ വിരാട് കോലിയ്ക്ക് തിളങ്ങാനായില്ല. എന്നാൽ, ഒരറ്റത്ത് തകർപ്പൻ […]
പനമ്പിള്ളി നഗറിലെ ആർഡിഎസ് അവന്യു വൺ ഫ്ലാറ്റ് സമുച്ചയത്തിലെ പില്ലർ തകർന്നു; എല്ലാ കുടുംബങ്ങളും ഒഴിയണം, ബലപരിശോധന നടത്താൻ വിദഗ്ദ്ധ സമിതി

കൊച്ചി: എറണാകുളത്ത് 54 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൻറെ പില്ലർ തകർന്ന സംഭവത്തിൽ, കെട്ടിടത്തിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താൻ വിദഗ്ദ്ധ സമിതി തീരുമാനം. പനമ്പിള്ളി നഗറിലുള്ള ആർഡിഎസ് അവന്യു വൺ എന്ന ഫ്ലാറ്റിൻറെ പില്ലറാണ് തകർന്നത്. തകർന്ന പില്ലറുള്ള ടവറിൽ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയിൽ, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിൻ്റെയും മുഴുവൻ ചെലവും ബിൽഡർമാരായ ആർഡിഎസ് കമ്പനി വഹിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ലാറ്റ് […]
ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ…! ഇലക്ട്രിക് ടൂത്ത് ബ്രഷിലെ ഡാറ്റ ഉപയോഗിച്ച് ഭർത്താവിൻറെ അവിഹിതം കൈയോടെ പൊക്കി ഭാര്യ

സാങ്കേതിക വിദ്യയിലെ മുന്നേറ്റം മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന പരാതി കാലങ്ങളായി ഉള്ളതാണ്. എന്നാൽ, പുതിയ കണ്ടുപിടിത്തങ്ങൾ കുടുംബ ബന്ധങ്ങളിലെ ചില രഹസ്യ ഏടുകൾ വെളിപ്പെടുത്താനും ഉപകരിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ അന്വേഷണ ഏജൻസിയായ എആർഎഫ് ഇൻവെസ്റിഗേറ്റേഴ്സ് എന്ന സ്ഥാപനത്തിലെ പോൾ ജോൺസാണ് ഒരു ടൂത്ത്ബ്രഷിലൂടെ ഭർത്താവിൻറെ അവിഹിത ബന്ധം ഭാര്യ പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് മാധ്യമങ്ങളോട് പങ്കുവച്ചത്. പലപ്പോഴും കുടുംബത്തിലെ അവിഹിത ബന്ധങ്ങൾ പങ്കാളികൾ കണ്ടെത്തുന്നത്, ചില കാര്യങ്ങളിൽ പങ്കാളികൾക്ക് […]
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി; നികുതിദായകർ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ്

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 15 വരെ നീട്ടി. സാധാരണയായി ജൂലൈ 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. നികുതിദായകർക്ക് പിഴവുകൾ കുറയ്ക്കാനും ഇ-ഫയലിംഗ് പ്രക്രിയ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് അവസാന തീയതി നീട്ടിയത്? ഫോമുകളിലെ പ്രധാന മാറ്റങ്ങൾ: 2025-26 അസസ്മെന്റ് വർഷത്തേക്ക് അവതരിപ്പിച്ച പുതിയ ഫോമുകളിൽ വിവരങ്ങൾ, പ്രത്യേകിച്ച് മൂലധന നേട്ടങ്ങളെ സംബന്ധിച്ച് കൂടുതൽ വ്യക്തമാക്കാൻ ആവശ്യപ്പെടുന്നുണ്ട്. 2024 ജൂലൈ 23-ന് മുൻപോ […]
പുകവലിക്കാരെകൊണ്ട് പൊറുതിമുട്ടി; ഫ്രാൻസിൽ കൂടുതൽ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ, പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കും

പാരീസ്: കഫേ ടെറസുകളിലും റോഡുകളിലൂടെ സ്വതന്ത്ര്യമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. രാജ്യത്ത് വർധിച്ചു വരുന്ന പുകവലി ഉപയോഗത്തിനെത്തുടർന്നാണ് ഭരണകൂടത്തിന്റെ പുതിയ നടപടി. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതു സ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ജൂലൈ 1 മുതൽ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തിൽ വരുമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പറഞ്ഞു. പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികളുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ലംഘിക്കുന്നിടത്ത് […]
കെഎസ്ആർടിസി ബസിന്റെ ലൈവ് ലൊക്കേഷൻ സീറ്റ് ലഭ്യത എല്ലാം എളുപ്പത്തിൽ അറിയാം; ചെയ്യേണ്ടത് ഇത്ര മാത്രം…

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രക്കാർ എപ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ബസിന്റെ ലൈവ് ലൊക്കേഷൻ. ബസ് എവിടെ എത്തിയെന്ന് അറിയാൻ പലരും ബുദ്ധിമുട്ട് നേരിടാറുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ബസ് കൃത്യസമയത്ത് എത്തുമോ അതോ വൈകുമോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ പലപ്പോഴും സാധിക്കാറില്ല. ഇതിന് എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ “CHALO” ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയെന്ന് കെഎസ്ആർടിസി ഓർമ്മിപ്പിച്ചു. യാത്രയ്ക്ക് […]
കാട്ടുതീയിൽ വെന്തുരുകി മാനിറ്റോബ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാട്ടുതീ ആയിരക്കണക്കിന് ആളുകൾക്ക് ഭീഷണിയായതോടെ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. വടക്കൻ മാനിറ്റോബയിൽ നിന്നും ഏകദേശം 17,000 പേരെ ഒഴിപ്പിക്കുമെന്ന് പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. എത്രയും വേഗം ജനങ്ങളെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് സൈന്യത്തെ അയയ്ക്കണമെന്ന് പ്രീമിയർ വാബ് കിന്യൂ, പ്രധാനമന്ത്രി മാർക്ക് കാർണിയോട് അഭ്യർത്ഥിച്ചു. ഒഴിപ്പിക്കപ്പെട്ടവർ അടിയന്തര സഹായത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് കനേഡിയൻ റെഡ് ക്രോസിൽ രജിസ്റ്റർ ചെയ്യണമെന്നും പ്രീമിയർ വാബ് കിന്യൂ നിർദ്ദേശിച്ചു. ഇവർക്കായി 709 കീവാറ്റിൻ സ്ട്രീറ്റിലെ ബില്ലി മോസിയെങ്കോ അരീനയിൽ ഷെൽട്ടർ […]
ലെവിറ്റേറ്റ് മഹാഓണം: കലാപരിപാടികൾ തിരഞ്ഞെടുക്കാൻ കെ മധുവും

കാനഡ വീണ്ടുമൊരു മഹാഓണത്തിന്റെ കേളികൊട്ടിന് കാത്തിരിക്കെ സാംസ്കാരിക- കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. പങ്കെടുക്കാൻ താൽപര്യമുള്ള കലാസംഘങ്ങൾക്ക് റജിസ്ട്രേഷൻ സമർപ്പിക്കാനുള്ള അവസാനതീയതി മേയ് 31 ആണ്. പ്രതീക്ഷിച്ചതിലുമേറെ അപേക്ഷകൾ ലഭിച്ചതിനാൽ ഇവ വിലയിരുത്താൻ ലെവിറ്റേറ്റ് എന്റർടെയ്ൻമെൻ്റ് ടീമിലെ കലാകാരന്മാരുൾപ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചു. അപേക്ഷകരിൽ യുഎസ്സിൽ നിന്നും കലാസംഘങ്ങളുണ്ട്. പ്രമുഖ സിനിമാ സംവിധായകൻ കെ. മധുവാണ് സമിതിയിലെ സെലിബ്രിറ്റി സാന്നിധ്യമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. സിബിഐ ഡയറിക്കുറിപ്പ് സീരിസും ഇരുപതാം നൂറ്റാണ്ടും […]