തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുത്തു; ബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ട് വെടിവച്ചു കൊന്നു തോക്കുധാരികൾ; ‘കിൽ ആന്റ് ഡംപ്’ ക്യാംപെയ്ന്റെ ഭാഗമോ?

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതരായ തോക്കുധാരികളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുന്നതിനിടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് അബ്ദുൽ ലത്തീഫ് എന്ന മാധ്യമപ്രവർത്തനെ വെടിവച്ചു കൊന്നത്. ഡെയ്ലി ഇൻതിഖാബ്, ആജ് ന്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലത്തീഫ് പ്രവർത്തിച്ചിരുന്നു. യുദ്ധക്കെടുതി നേരിടുന്ന പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ച് നിർഭയമായി റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനായിരുന്നു അബ്ദുൽ ലത്തീഫ്. സംഭവസ്ഥലത്തു വച്ച് തന്നെ അദ്ദേഹം കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട അക്രമികൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. […]
ബംഗ്ലദേശിനെ യുഎസിന് വിൽക്കാൻ ശ്രമിക്കുന്നു, സർക്കാരിന്റെ നിയന്ത്രണം ഭീകരവാദികൾക്ക് നൽകി; മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് രാജ്യത്തെ യുഎസിന് വിൽക്കാൻ ശ്രമിക്കുകയാണെന്നും സർക്കാരിന്റെ നിയന്ത്രണം ഭീകരവാദികൾക്ക് നൽകിയിരിക്കുകയുമാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. തന്റെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച സർക്കാർ തീരുമാനത്തെ അപലപിച്ച ഹസീന, നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വിശേഷിപ്പിച്ചു. ഭീകരവാദ ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് യൂനുസ് ബംഗ്ലദേശ് സർക്കാരിന്റെ നിയന്ത്രണം പിടിച്ചെടുത്തതെന്നു അവാമി ലീഗ് പാർട്ടിയുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത […]