കൊച്ചി കപ്പൽ അപകടം: കപ്പൽ പൂർണ്ണമായും മുങ്ങി; ഇന്ധന ചോർച്ച, എണ്ണപ്പാട എവിടെയും എത്താം; ജാഗ്രത നേർദേശം

തിരുവനന്തപുരം: കൊച്ചി കപ്പൽ അപകടത്തിൽ കപ്പൽ പൂർണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നൗട്ടിക്കൽമൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ ഉള്ള പൊടി എണ്ണ പടയ്ക്ക് മേൽ തളിക്കുന്നുണ്ട്. ആലപ്പുഴ, […]
കാല്‍ഗറിയിലെ ഫുഡ് ബാങ്കുകളുടെ പ്രതിസന്ധിക്ക് കാരണം വിലക്കയറ്റവും താരിഫുമെന്ന് റിപ്പോര്‍ട്ട്

ഉയര്‍ന്ന നികുതിയും വിലക്കയറ്റവും കാരണം കാല്‍ഗറിയിലെ ഫുഡ് ബാങ്കുകള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പവും ഇറക്കുമതി തീരുവയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി കാല്‍ഗറി ഫുഡ് ബാങ്ക് സിഇഒ മെലിസ ഫ്രോം പറയുന്നു. പുതിയ പച്ചക്കറികള്‍ പോലുള്ള സാധനങ്ങള്‍ക്ക് പ്രതിവര്‍ഷം 1 കോടി ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നു. യുഎസ് താരിഫുകള്‍ കാരണം ഈ സാധനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തേണ്ടി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണസാധനങ്ങളുടെ വില ഒരു വര്‍ഷം കൊണ്ട് 3.8% വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഈ ആഴ്ച […]
സിറിയക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് നല്‍കി യുഎസ്

വാഷിങ്ടന്‍: സിറിയയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവു നല്‍കി യുഎസ്. കഴിഞ്ഞയാഴ്ച ഗള്‍ഫ് സന്ദര്‍ശനത്തിനിടെ സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹ്‌മദ് അശ്ശറായുമായുള്ള കൂടിക്കാഴ്ചയില്‍ ഉപരോധം പിന്‍വലിക്കുമെന്നു ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. 2019 ല്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളാണ് ആറ് മാസത്തേക്കു പിന്‍വലിച്ചത്. സിറിയന്‍ സെന്‍ട്രല്‍ ബാങ്കിന് ഏര്‍പ്പെടുത്തിയ വിലക്കും ഇതോടെ നീങ്ങി. വ്യാപാരം നടത്താന്‍ യുഎസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുണ്ടായിരുന്ന വിലക്കും നീങ്ങി. മൂന്ന് ഘട്ടമായിട്ടാണ് ഉപരോധങ്ങള്‍ പിന്‍വലിക്കുക. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇളവുകള്‍ ഭാഗികമോ താല്‍ക്കാലികമോ ആയിരിക്കും. സിറിയയിലെ പലസ്തീന്‍, […]
യുകെയില്‍ പൗരത്വത്തിനപേക്ഷിക്കുന്ന അമേരിക്കന്‍ പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി യുകെ ഹോം ഓഫീസ്

യുകെയില്‍ പൗരത്വത്തിനപേക്ഷിക്കുന്ന യുഎസ് പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചിന് മുമ്പുള്ള 12 മാസത്തിനിടെ, 6,618 അമേരിക്കക്കാര്‍ ബ്രിട്ടിഷ് പൗരന്മാരാകാനോ അല്ലെങ്കില്‍ അനിശ്ചിതമായി താമസിക്കാനും ജോലി ചെയ്യാനോ അപേക്ഷിച്ചിട്ടുണ്ട്. 2004ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1,900-ലധികം അപേക്ഷകള്‍ ലഭിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു. 2025 ന്റെ തുടക്കത്തില്‍ അപേക്ഷകളുടെ […]
ഉപകരണങ്ങളുടെ ലഭ്യതക്കുറവ്; ഗാസയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിക്കുന്നത് നിരവധി പേര്‍

ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട് ആയിരക്കണക്കിനാളുകള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതാണ് നിരവധി പേരുടെ മരണത്തിലേക്ക് വഴിവെച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ നിരന്തരം ആക്രമണങ്ങള്‍ കാരണം ടീം അംഗങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍-മുഗൈര്‍ പറഞ്ഞു. 1.7 ലക്ഷത്തിലധികം അടിയന്തര കോളുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അവയില്‍ പലതും പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ പലസ്തീനികളെ സ്ഥലത്ത് നിന്ന് മാറ്റാനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശാരീരികമായല്ല മാനസികമായും ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. കാരണം ഞങ്ങളില്‍ തന്നെ […]
പിയേര്‍ പൊളിയേവ് ഇന്ന് കോക്കസിനെ അഭിസംബോധന ചെയ്യും

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ് ഇന്ന് കോക്കസിനെ അഭിസംബോധന ചെയ്യും. ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 144 സീറ്റുകള്‍ ലഭിച്ചെങ്കിലും, പൊളിയേവിന് സ്വന്തം സീറ്റ് നിലനിര്‍ത്താനായില്ല. ഇതേത്തുടര്‍ന്ന്, അദ്ദേഹം താല്‍ക്കാലികമായി പാര്‍ലമെന്റില്‍ പ്രവേശിക്കില്ല. എന്നാല്‍, പൊളിയേവിന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുന്നതിനായി, കണ്‍സര്‍വേറ്റീവ് എംപി ഡാമിയന്‍ കുറേക്ക് ആല്‍ബര്‍ട്ടയിലെ തന്റെ സീറ്റ് താല്‍ക്കാലികമായി ഒഴിയും. അതുവരെ, പാര്‍ട്ടിയുടെ മുന്‍ നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രതിപക്ഷ നേതാവായി ഹൗസ് ഓഫ് കോമണ്‍സില്‍ പ്രവര്‍ത്തിക്കും. തന്റെ സാന്നിധ്യം ഉണ്ടാവില്ലെങ്കിലും വിവിധ […]
അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍: കമ്പനിക്ക് വന്‍ തുക പിഴയിട്ട് ആല്‍ബര്‍ട്ട എനര്‍ജി റെഗുലേറ്റര്‍

ഭൂമി നികത്തല്‍ അനുമതിക്കായുള്ള അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് CEPro Energy and Environmental Services കമ്പനിക്ക് ഭീമമായ പിഴ ചുമത്തി ആല്‍ബര്‍ട്ട എനര്‍ജി റെഗുലേറ്റര്‍ (AER). 4.56 ലക്ഷം ഡോളര്‍ ആണ് പിഴ. 2023-ല്‍ CEPro സമര്‍പ്പിച്ച അഞ്ച് അപേക്ഷകള്‍ അപൂര്‍ണ്ണമായിരുന്നെന്നും, രണ്ടെണ്ണത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നെന്നും റെഗുലേറ്റര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് പ്രാദേശിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് പരിസ്ഥിതി സംരക്ഷണത്തെ തടസ്സപ്പെടുത്തുകയും, ഭൂമി ശരിയായ രീതിയില്‍ പുനഃസ്ഥാപിക്കപ്പെടുന്നുണ്ടോ […]