ഹാര്‍വാര്‍ഡ്-ട്രംപ് തര്‍ക്കം മാര്‍ക്ക് കാര്‍ണിയുടെ മകളും പ്രതിസന്ധിയില്‍ ?

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശന യോഗ്യത റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പല പ്രമുഖരെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ മകള്‍ ക്ലിയോ കാര്‍ണിയും ബെല്‍ജിയം രാജകുമാരി എലിസബത്തും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പ്രമുഖരില്‍പ്പെടുന്നു. ഹാര്‍വാര്‍ഡില്‍ റിസോഴ്സ് എഫിഷ്യന്‍സി പ്രോഗ്രാമില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലിയോ കാര്‍ണിയും കെന്നെഡി സ്‌കൂളില്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ എലിസബത്തും മറ്റു വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്ന […]
കൊടും ചൂടില്‍ വെന്തുരുകി യുഎഇ : 50 ഡിഗ്രി കടന്ന് താപനില

കൊടും ചൂടില്‍ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖില്‍ ഉച്ചക്ക് രണ്ടരക്ക് രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെല്‍ഷ്യസ്. ഇരുപത്തിരണ്ട് വര്‍ഷത്തിനിടെ മെയില്‍ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുന്‍പ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്, 50.2 ഡിഗ്രി സെല്‍ഷ്യസ്. ഏപ്രിലില്‍ 42.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ശരാശരി താപനില. 2017ലാണ് ഇതിനു മുന്‍പ് ഏപ്രിലില്‍ […]
ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു: ആരോപണവുമായി യുഎഇ

ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ ‘കൊള്ളയടിക്കപ്പെട്ടു’വെന്ന് ആരോപിച്ച് യുഎഇ രംഗത്ത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചുണ്ടായ സംഭവത്തില്‍ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതകര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഭക്ഷണം, മരുന്ന്, […]
മഴക്കാലമാണേ… അപകടം പതിയിരിക്കും, ശ്രദ്ധിക്കണേ… ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് എംവിഡി

തിരുവനന്തപുരം: കേരളത്തിൽ കാലവര്‍ഷമെത്തിയതോടെ വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. മഴക്കാലമെത്തിയതോടെ അപകടം സൃഷ്ടിക്കുന്ന പല കാര്യങ്ങളും മുന്നിലെത്താമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമമെങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് എംവിഡി പങ്കുവെച്ചിരിക്കുന്നത്. എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് […]
യുകെയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? പഠനം, ജോലി, യാത്ര… യുകെ വിസകളെക്കുറിച്ച് അറിയേണ്ടതെല്ലാം

യുണൈറ്റഡ് കിംഗ്ഡത്തിലേയ്ക്ക് (യുകെ) യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? അതോ പഠനത്തിനും ജോലി സംബന്ധമായ കാര്യങ്ങൾക്കും വേണ്ടിയാണോ യാത്ര? നിങ്ങളുടെ യാത്രയുടെ ശരിയായ ഉദ്ദേശ്യം അനുസരിച്ച് അതിന് അനുയോജ്യമായ വിസയ്ക്ക് അപേക്ഷിച്ചാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. വ്യത്യസ്തമായ വിസ വിഭാഗങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ അറിവുണ്ടെങ്കിൽ യുകെ ഇമിഗ്രേഷൻ നിയമങ്ങൾക്ക് അനുസൃതമായി സുഗമമായി അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാം. അതിനാൽ, വ്യത്യസ്തമായ യുകെ വിസ ഓപ്ഷനുകളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. വിസിറ്റർ വിസ: ടൂറിസം, ബിസിനസ് മീറ്റിംഗുകൾ, ആറ് മാസം […]
ഗെയിമർമാരെ തൂക്കാൻ ജിയോ; യഥേഷ്ടം ഡാറ്റ! അഞ്ച് പുതിയ ഗെയിമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ അഞ്ച് പുതിയ ഗെയിമിംഗ് പ്രീപെയ്‌ഡ് പ്ലാനുകൾ പുറത്തിറക്കി. 48 രൂപയിലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്. ജിയോയുടെ ക്ലൗഡ്-അധിഷ്ഠിത ഗെയിമിംഗ് സേവനമായ ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്സസ് ഇതിനൊപ്പം ജിയോ നൽകുന്നു. സ്‌മാർട്ട്ഫോണുകളിലും പേർസണൽ കമ്പ്യൂട്ടറുകളിലും ജിയോ സെറ്റ്-ടോപ് ബോക്‌സുകളിലും പ്രീമിയം ഗെയിമുകൾ സ്ട്രീം ചെയ്യാനും കളിക്കാനും ഈ പ്ലാനുകൾ അവസരമൊരുക്കുന്നു. ഉയർന്ന നിലവാരമുള്ള കൺസോൾ-ഗ്രേഡ് ഗെയിമിംഗിലേക്ക് ആക്സസ് നൽകുക ലക്ഷ്യമിട്ടാണ് റിലയൻസ് ജിയോ അഞ്ച് പുതിയ പ്രീപെയ്‌ഡ് […]