ഹാർവഡ് വാഴ്സിറ്റിയിൽ വിദേശ വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് സ്റ്റേ

വാഷിങ്ടൻ: ഹാർവഡ് വാഴ്സിറ്റിയിൽ വിദേശ വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടി കോടതി തൽക്കാലം തടഞ്ഞു. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സർവകലാശാല ബോസ്റ്റൺ ഫെഡറൽ കോടതിയെ സമീപിച്ചത്. ഹാർവഡിന്റെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം അനുമതി റദ്ദാക്കി വ്യാഴാഴ്ചയാണ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉത്തരവിട്ടത്. അക്രമവും ജൂതവിരോധവും പ്രോത്സാഹിപ്പിക്കുന്നെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്നു പ്രവർത്തിക്കുന്നെന്നും ഹാർവഡിനെതിരെ നോം ആരോപണമുന്നയിച്ചു. വിദ്യാർഥികളുമായി ബന്ധപ്പെട്ട ആറിന രേഖകൾ 72 മണിക്കൂറിനകം […]
ബാങ്ക് കെവൈസിയുമായി ബന്ധപ്പെട്ട നടപടികൾ റിസർവ് ബാങ്ക് കൂടുതൽ എളുപ്പമാക്കുന്നു; കരട് വിജ്ഞാപനമിറങ്ങി

ന്യൂഡൽഹി: ബാങ്ക് കെവൈസിയുമായി (തിരിച്ചറിയൽ) ബന്ധപ്പെട്ട നടപടികൾ റിസർവ് ബാങ്ക് കൂടുതൽ എളുപ്പമാക്കുന്നു. ഇതിന്റെ കരട് വിജ്ഞാപനം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. ലോ–റിസ്ക് വിഭാഗത്തിൽപ്പെട്ട അക്കൗണ്ട് ഉടമകൾക്ക് പുതുക്കലിനായി നിലവിലുള്ള കെവൈസി കാലാവധി അവസാനിക്കുന്ന തീയതി മുതൽ ഒരു വർഷം വരെയോ 2026 ജൂൺ 30 വരെയോ സമയം ലഭിക്കും. ഈ സമയത്ത് ഇടപാടുകൾ ബാങ്ക് അനുവദിക്കണം. നിലവിലെ കെവൈസിയുടെ കാലാവധി തീരുന്നതിന് മുൻപ് കുറഞ്ഞത് 3 തവണ അറിയിപ്പ് നൽകണം. ഇതിലൊരെണ്ണം കത്ത് വഴിയായിരിക്കണം. കാലാവധി തീരുന്ന […]
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന എസ്-400 ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം സേനയുടെ ഭാഗമായേക്കും

ന്യൂഡൽഹി: പ്രോജക്ട് കുഷയ്ക്ക് കീഴിൽ തദ്ദേശീയമായി നിർമിക്കുന്ന എസ്-400 ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം സേനയുടെ ഭാഗമായേക്കും. ഇതിന്റെ നിർമാണത്തിൽ ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) പങ്കാളികളായെന്നും 12-18 മാസത്തിനുള്ളിൽ തദ്ദേശീയ എസ്–400ന്റെ പ്രോട്ടോടൈപ്പ് പ്രതീക്ഷിക്കുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യുആർഎസ്എഎം സംവിധാനത്തിന് 30,000 കോടി രൂപയുടെ ഓർഡർ ലഭിക്കുമെന്നാണ് ബിഇഎൽ പ്രതീക്ഷിക്കുന്നത്. നേരത്തെ ആകാശ്ടീർ പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർമിച്ച പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. പ്രോജക്ട് കുഷയ്ക്ക് കീഴിൽ എസ്–400 […]
കേരളത്തിൽ ഈ മാസം റിപ്പോർട്ട് ചെയ്തത് 273 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ കോട്ടയത്ത്

തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലയിൽ – 82, തിരുവനന്തപുരം – 73, എറണാകുളം – 49, പത്തനംതിട്ട – 30, തൃശൂർ – 26. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് […]
മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമായ മൈസൂർപാക്കിലെ ‘പാക്ക്’ ഒഴിവാക്കി വ്യാപാരികൾ; ഇനി മുതൽ ‘മൈസൂർ ശ്രീ’

ജയ്പുർ: ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ ‘മൈസൂർ പാക്കി’ന്റെ പേരു മാറ്റി ജയ്പുരിലെ വ്യാപാരികൾ. മൈസൂർ ശ്രീയെന്നാണ് പുതിയ പേര്. മൈസൂർപാക്കിലെ ‘പാക്ക്’ ഒഴിവാക്കുകയാണെന്ന് വ്യാപാരികൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൈസൂരിലെ പ്രധാനപ്പെട്ട മധുര പലഹാരമാണ് മൈസൂർ പാക്ക്. ഇതിന് പാക്കിസ്ഥാനുമായി ബന്ധമൊന്നുമില്ല. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരിൽനിന്നു പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമാണ് മൈസൂർ പാക്ക്. മൈസൂരു രാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട […]
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമർപ്പിച്ചു; രജിസ്റ്റർ ചെയ്തത് 3 കേസുകൾ, 450 പേജ്, 120 സാക്ഷികൾ, 40 തൊണ്ടിമുതലുകൾ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (25) ആണ് ഏക പ്രതി. പിതൃമാതാവ് പാങ്ങോട് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ. ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ […]
ജർമനിയിലെ ഹാംബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിയാക്രമണം; 12 പേർക്ക് പരുക്ക്, ആറു പേരുടെ നില അതീവഗുരുതരം

ബർലിൻ: ജർമനിയിൽ ഹാംബുർഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണത്തിൽ 12 പേർക്കു പരുക്ക്. ഇവരിൽ ആറു പേരുടെ നില അതീവഗുരുതരമാണെന്നും മൂന്നു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തു നിന്ന് 39 വയസുള്ള യുവതിയെ അറസ്റ്റു ചെയ്തു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ഇതേതുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.
വെസ്റ്റ് ബാങ്കില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെ വെടിവെപ്പ്

വെസ്റ്റ് ബാങ്കില്‍ നയതന്ത്രജ്ഞരുള്‍പ്പെടെയുള്ള സംഘത്തിന് സമീപം ഇസ്രയേലി സൈന്യം മുന്നറിയിപ്പ് വെടിയുതിര്‍ത്ത സംഭവം, കാനഡ-ഇസ്രയേല്‍ നയതന്ത്ര തര്‍ക്കത്തിന് വഴിയൊരുക്കിയതായി റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കിലെ ജെനിന് അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. വിഷയത്തെത്തുടര്‍ന്ന്, കാനഡയിലെ ഇസ്രയേല്‍ അംബാസഡര്‍ ഇഡ്ഡോ മോഡ്, കനേഡിയന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഇങ്ങനെയൊരു കൂടിക്കാഴ്ചയുടെ ആവശ്യമില്ലായിരുന്നുവെന്ന് മോഡ് അഭിപ്രായപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് സംഭവത്തില്‍ […]
കാല്‍ഗറിയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമെന്ന് റിപ്പോര്‍്ട്ട്

കാല്‍ഗറിയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമായതായി ഫുഡ് ബാങ്ക് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയല്ല, മറിച്ച് ലഭിക്കുന്ന ജോലിയുടെ പോരായ്മകളാണ് ഇതിന് പ്രധാന കാരണമെന്ന് 30 അഭിമുഖങ്ങളെയും 1,525 സര്‍വേകളെയും അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരില്‍ 65% പേര്‍ക്കും ജോലിയുണ്ടെങ്കിലും, 27% പേര്‍ക്ക് മാത്രമാണ് മുഴുവന്‍ സമയ ജോലിയുള്ളത്. മണിക്കൂറിന് ശരാശരി 19 ഡോളര്‍ വേതനം ലഭിച്ചിട്ടും (ആല്‍ബെര്‍ട്ടയിലെ മിനിമം വേതനം 15 ഡോളര്‍), പലര്‍ക്കും വാടകയും മറ്റ് ജീവിതച്ചെലവുകളും താങ്ങാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. കുറഞ്ഞ വേതനം, […]
വന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് കോണ്‍സ്റ്റബിളായി ഇന്ത്യന്‍ വംശജന്

വന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (VPD) പുതിയ ചീഫ് കോണ്‍സ്റ്റബിളായി ഇന്ത്യന്‍ വംശജനായ സ്റ്റീവ് റായിയെ നിയമിച്ചു. പത്ത് വര്‍ഷത്തിന് ശേഷം മുന്‍ ചീഫ് ആദം പാമര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് വകുപ്പിന്റെ 32-ാമത് ചീഫ് കോണ്‍സ്റ്റബിളായി റായിയെ നിയമിക്കുന്നത്. സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് റായിയെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തതെന്ന് വന്‍കൂവര്‍ മേയര്‍ കെന്‍ സിം പറഞ്ഞു. വിപിഡിയില് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ടെന്നും 2010 ലെ വന്‍കൂവര്‍ വിന്റര്‍ ഒളിമ്പിക്സ്, 2011 ലെ സ്റ്റാന്‍ലി കപ്പ് കലാപം […]