അമിത ജോലി സമ്മർദ്ദത്തെ തുടർന്ന് ബംഗളൂരുവിൽ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു; മരിച്ചത് അപകടത്തിലാണെന്ന് കുടുംബത്തോട് പറയണമെന്ന് സുഹൃത്തിന് സന്ദേശം

ബംഗളൂരു: അമിത ജോലി സമ്മർദ്ദത്തെ തുടർന്ന് ബംഗളൂരുവിൽ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖിൽ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്എസ്ആർ ലേ ഔട്ടിലെ അഗര തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓലയുടെ എഐ വിങായ ക്രിട്രിമിൽ മെഷീൻ ലേണിംഗ് എഞ്ചിനീയറായിരുന്നു നിഖിൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് 9.3 സിജിപിഎയോടെ കഴിഞ്ഞ വർഷമാണ് നിഖിൽ ബിരുദം പൂർത്തിയാക്കിയത്. താൻ മരിച്ചത് അപകടത്തിലാണെന്ന് കുടുംബത്തോട് പറയണം എന്ന് സുഹൃത്തിന് മെസേജ് അയച്ച ശേഷമായിരുന്നു […]
മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല. അവർ കൊലപാതകം ചെയ്തിട്ടില്ല… വ്യാജരേഖ നിർമിച്ചത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട ഐഎഎസ് മുൻ പ്രൊബേഷനറി ഓഫിസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വ്യാജരേഖ നിർമിച്ചത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട ഐഎഎസ് മുൻ പ്രൊബേഷനറി ഓഫിസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഡൽഹി പൊലീസിന്റെ എതിർപ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. പൂജ ചെയ്തത് ഏത് തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. അവർ മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല. […]
മൂന്നു വർഷത്തിനുള്ളിൽ നടപ്പിലാക്കും, ബഹിരാകാശത്തുനിന്നും അയയ്ക്കുന്ന മിസൈലുകളെ ഫലപ്രദമായി തടയാൻ കഴിയും; ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വെളിപ്പെടുത്തി ട്രംപ്

ന്യൂയോർക്ക്: അമേരിക്ക നടപ്പിലാക്കാനൊരുങ്ങുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. 2,500 കോടി (ശരാശരി 2.1 ലക്ഷം കോടി രൂപ) ഡോളർ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വേണ്ടിവരും. പദ്ധതിക്ക് 17,500 കോടി ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ‘‘തിരഞ്ഞെടുപ്പ് ക്യാംപയിന്റെ സമയത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി പൂർത്തിയായാൽ, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും, ബഹിരാകാശത്തുനിന്നും അയയ്ക്കുന്ന മിസൈലുകളെ […]
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; മരിച്ചവരിൽ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവും

ന്യൂഡൽഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അന്വേഷണ ഏജൻസികൾ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ളവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടതായി സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ പറഞ്ഞു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ സിആർപിഎഫും സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെയാണ് […]
പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്; കൈക്കൂലി കേസിൽ പരാതിക്കാരനെതിരെ രംഗത്തു വന്ന ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലൻസ്

കൊച്ചി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനെതിരെ രംഗത്തു വന്ന ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലൻസ്. തങ്ങൾക്കു കിട്ടിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് വിജിലൻസ് മധ്യമേഖല എസ്പി എസ്.ശശിധരൻ വ്യക്തമാക്കി. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഒന്നാം പ്രതിയായ ഇ.ഡി കൊച്ചി ഓഫിസിലെ അസി. ഡയറക്ടർ ശേഖർ കുമാറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അട്ടിമറിക്കാനാണ് പരാതിക്കാരനായ കൊല്ലം സ്വദേശിയായ […]
ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ? സിസ തോമസിനോട് സർക്കാരിന് എന്താണിത്ര വിരോധമെന്ന് ഹൈക്കോടതി

കൊച്ചി: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിനോട് സർക്കാരിന് എന്താണിത്ര വിരോധമെന്ന് ഹൈക്കോടതി. തന്റെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ സിസ തോമസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചോദിച്ചു. 2023 മാർച്ച് 31നാണ് 33 വർഷത്തെ സേവനത്തിനുശേഷം സിസ തോമസ് വിരമിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ പേരിൽ പെൻഷൻ അടക്കമുള്ള […]
പ്രശസ്തിക്കായി നടത്തിയ വിലകുറഞ്ഞ ശ്രമമായിരുന്നു കുറിപ്പെന്ന് കോടതിയുടെ വിമർശനം; ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവച്ചതിന് അറസ്റ്റിലായ പ്രഫസർക്ക് ജാമ്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവച്ചതിന് അറസ്റ്റിലായ സ്വകാര്യ സർവകലാശാലാ അധ്യാപകനു ജാമ്യം. അശോക സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായ അലി ഖാൻ മഹ്മൂദാബിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അലി ഖാൻ മഹ്മൂദാബ് പ്രശസ്തിക്കായി നടത്തിയ വിലകുറഞ്ഞ ശ്രമമായിരുന്നു കുറിപ്പെന്ന് ജാമ്യ ഹർജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ.കോട്ടിസ്വാർ സിങ് എന്നിവരുടെ ബെഞ്ച് വിമർശിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഹ്മൂദാബിന് വേണ്ടി ഹാജരായത്. ‘‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. രാജ്യം പല പ്രശ്നങ്ങളിലൂടെ […]
ഷഹബാസ് വധക്കേസിലെ പ്രതികളായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ലസ് വണ്ണിന് അപേക്ഷിക്കാം

തിരുവനന്തപുരം: കോഴിക്കോട് ഷഹബാസ് വധക്കേസിലെ പ്രതികളായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇതോടെ പ്രതികളായ കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്നു കോടതി പറഞ്ഞിരുന്നു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു. കോഴിക്കോട് താമരശ്ശേരിയിലെ എളേറ്റിൽ എംജെഎച്ച്എസിലെ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 6 വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം […]
തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞത് ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്ത്

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു. ദേശീയപാത നിർമാണ മേഖലയിൽ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാരോപിച്ച് ഇന്ന് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണു പ്രതിഷേധം നടത്തിയത്. കലക്ടർ സ്ഥലത്തെത്താമെന്ന ഉറപ്പിന്മേൽ പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ കുപ്പം ഏഴോം റോഡിലെ സിഎച്ച് നഗറിൽ മണ്ണും ചെളിയും കയറി വീടുകൾക്ക് […]
‘‘ജോ, നീ എപ്പോഴും സന്തോഷവതി ആയിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ…‘‘ ചാരവൃത്തിക്ക് അറസ്റ്റിലായ യുവ വനിതാ യുട്യൂബർ ജ്യോതി മൽഹോത്ര ഐഎസ്ഐ ഉദ്യോഗസ്ഥനുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ പുറത്ത്

ന്യൂഡൽഹി: പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥൻ അലി ഹസനുമായി ചാരവൃത്തിക്ക് അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്ര നടത്തിയ വാട്സാപ്പ് ചാറ്റുകൾ പുറത്ത്. പാക്കിസ്ഥാനിൽനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് എൻഐഎ കണ്ടെത്തിയ ചാറ്റിൽ ജ്യോതി പറയുന്നു. പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചതായുള്ള സമൂഹ മാധ്യമത്തിലെ പ്രചാരണങ്ങൾക്കിടെയാണ് വാട്സാപ്പ് ചാറ്റുകൾ പുറത്തായത്. ‘‘ജോ (ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, ജീവിതത്തിൽ ഒരിക്കലും നിരാശകൾ […]