newsroom@amcainnews.com

മാനിറ്റോബയില്‍ അഞ്ചാംപനി വ്യാപകം; ജാഗ്രതാമുന്നറിയിപ്പ്

മാനിറ്റോബയില്‍ വീണ്ടും അഞ്ചാംപനി സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. കഴിഞ്ഞയാഴ്ച വിനിപെഗിലെ ഫ്രാങ്കോ-മാനിറ്റോബന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സംഗീത പരിപാടിക്കിടെയും ഡേവ് ആന്‍ഡ് ലവര്‍ണേഴ്സ് മോഡേണ്‍ ഡൈനറില്‍വെച്ചും ആളുകള്‍ക്ക് അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് മാനിറ്റോബ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. മെയ് 11 ന് ഉച്ചയ്ക്ക് 12:50 മുതല്‍ 4:15 വരെ വിനിപെഗ് ജാസ് ഓര്‍ക്കസ്ട്ര പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ക്കും അതേദിവസം തന്നെ ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകുന്നേരം ആറ് വരെ ഡേവ് ആന്‍ഡ് ലാവെര്‍ണിന്റെ മോഡേണ്‍ ഡൈനറിലുണ്ടായ […]

ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാനുള്ള ഉത്തരവ്: ബ്രിട്ടിഷ് കൊളംബിയയില്‍ പ്രതിഷേധം ശക്തം

പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടിഷ് കൊളംബിയയിലെ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സിയുടെ (CFIA) ഉത്തരവിനെതിരെയാണ് ബ്രിട്ടിഷ് കൊളംബിയ എഡ്ജ്വുഡിലെ യൂണിവേഴ്‌സല്‍ ഓസ്ട്രിച്ച് ഫാമില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. 399 ഒട്ടകപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് ഉത്തരവ്. പക്ഷികളെ രക്ഷിക്കാനുള്ള ഫാം ഉടമകളുടെ നിയമപോരാട്ടം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് CFIA യുടെ നടപടി. നിയമം ലംഘിക്കുന്നതായി കണ്ടാല്‍ അധികൃതരെ തടയുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. CFIA ക്ക് പക്ഷികളെ കൊല്ലാന്‍ നിയമപരമായ അവകാശമുണ്ടെങ്കിലും, എല്ലാ നിയമപരമായ […]

കാട്ടുതീ: നോര്‍ത്ത് വെസ്റ്റേണ്‍ ഒന്റാരിയോ ഫസ്റ്റ് നേഷനിലെ എണ്ണൂറിലധികം നിവാസികളെ ഒഴിപ്പിച്ചു

ടൊറന്റോ: കാട്ടുതീ കാരണം നോര്‍ത്ത് വെസ്റ്റേണ്‍ ഒന്റാരിയോ ഫസ്റ്റ് നേഷനിലെ എണ്ണൂറിലധികം നിവാസികളെ ഒഴിപ്പിച്ച് അധികൃതര്‍. തീപിടിത്തങ്ങള്‍ ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നതായി വാബസീമൂങ് ഇന്‍ഡിപെന്‍ഡന്റ് നേഷന്റെ ചീഫ് വെയ്ലോണ്‍ സ്‌കോട്ട് പറയുന്നു. കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരു കിലോമീറ്ററില്‍ അകലെ കാട്ടുതീ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതായി വെയ്ലോണ്‍ സ്‌കോട്ട് പറഞ്ഞു. ഇപ്പോള്‍ 80 ശതമാനം കെട്ടിടങ്ങളിലും സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ വീടുകളിലും സ്പ്രിംഗ്ലറുകള്‍ സ്ഥാപിക്കുമെന്നും സ്‌കോട്ട് പറയുന്നു. വാബസീമൂങ് നിവാസികളെ നയാഗ്ര ഫോള്‍സിലേക്കും വിനിപെഗിലേക്കും […]

ഇറാനുമായി ആണവ കരാറിന്റെ അടുത്തെത്തിയെന്ന് ട്രംപ്

ന്യൂയോര്‍ക്ക് : ഇറാനുമായി ആണവ കരാറിന് അടുത്തെത്തിയാതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദീര്‍ഘകാല സമാധാനത്തിനായുള്ള വ്യവസ്ഥകള്‍ തെഹ്റാന്‍ ഏകദേശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ തങ്ങള്‍ ഒരു ആണവപൊടിയും ഉണ്ടാക്കാതെ തന്നെ കരാറിലേക്ക് അടുക്കുകയാണെന്നും ഗള്‍ഫ് പര്യടനത്തിനിടെയാണ് ട്രംപ് വെളിപ്പെടുത്തി. ഒമാനില്‍ അടുത്തിടെ നാലാമത്തെ റൗണ്ട് ചര്‍ച്ചകള്‍ നടന്നതോടെ സംഭാഷണങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി അലി ഖാംനഇയുടെ […]

ഇന്ത്യന്‍ മാമ്പഴം തടഞ്ഞ് യുഎസ്; നഷ്ടം കോടികള്‍

മുംബൈ : ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ 15 ഷിപ്‌മെന്റുകളാണ് തടഞ്ഞത്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ എയര്‍പോര്‍ട്ടുകളിലാണ് മാമ്പഴങ്ങള്‍ തടഞ്ഞത്. ഈ മാമ്പഴങ്ങള്‍ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനോ ആണ് നിര്‍ദ്ദേശം. ചരക്കുകൂലിയടക്കം നല്‍കി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാല്‍ മാമ്പഴങ്ങള്‍ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവര്‍ […]

നോര്‍ത്തേണ്‍ ആല്‍ബര്‍ട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

എഡ്മിന്റന്‍ : നോര്‍ത്തേണ്‍ ആല്‍ബര്‍ട്ടയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് കനേഡിയന്‍ നാഷണല്‍ റെയില്‍വേ (സിഎന്‍). എഡ്മിന്റനില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വെസ്റ്റ് എഡ്‌സണിനടുത്ത് ഞായറാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് റെയില്‍വേ വക്താവ് ആഷ്‌ലി മിച്‌നോവ്‌സ്‌കി പറഞ്ഞു. ധാന്യവും ബാറ്ററികളുമായി പോയ രണ്ട് സിഎന്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയും തുടര്‍ന്ന് ധാന്യ കയറ്റിയ ട്രെയിന്‍ പാളം തെറ്റിയതായും മിച്‌നോവ്‌സ്‌കി പറയുന്നു. അപകടത്തില്‍ ആളപായമോ തീപിടിത്തമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിലവില്‍ ട്രാക്കുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും സിഎന്‍ വക്താവ് […]

മുല്ലപെരിയാർ: കേരളത്തിന് വീണ്ടും കനത്ത തിരിച്ചടി; മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു

ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്നാട് സുപ്രീം കോടതിയിൽ വാദിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള തമിഴ്നാടിൻറെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്‌ചക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റ […]

ചാലിശ്ശേരിയിൽ ഓടുന്ന ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ അജ്ഞാതന്റെ അതിക്രമം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്

തൃശൂർ: സ്വകാര്യ ബസ്സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അജ്ഞാതൻ പീഡിപ്പിച്ചു. ആഴ്ചകൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിലാണ് പീഡനം നടന്നത്. സംഭവത്തെ തുടർന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഉച്ചക്ക് ഒരുമണിക്ക് ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിപ്പോയി. […]

പലതവണ നോട്ടിസ് നൽകിയിട്ടും ഇഎസ്ഐ തുകയുടെ വിഹിതം അടച്ചില്ല; കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് 31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തു

തിരുവനന്തപുരം: കരാർ തൊഴിലാളികളുടെ ഇഎസ്ഐ തുകയുടെ വിഹിതം അടച്ചില്ല. കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് 31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തു. മാർച്ച് – ഏപ്രിൽ മാസങ്ങളിലായാണ് വൈദ്യുതി ബോർഡിന്റെ എസ്ബിഐ തിരുവനന്തപുരം പട്ടം ശാഖയിലെ പ്രധാന അക്കൗണ്ടും കനറാ ബാങ്കിന്റെ കന്റോൺമെന്റ് ശാഖയിലെ കലക്ഷൻ അക്കൗണ്ടും ഇഎസ്ഐസി മരവിപ്പിച്ചത്. ഇഎസ്ഐ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടിസ് നൽകിയിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെയാണ് നടപടി. 31 കോടിയോളം രൂപ ഇഎസ്ഐസി പിടിച്ചെടുത്തിട്ടും കരാർ തൊഴിലാളികളുടെ പട്ടിക […]

വിവിധ നിയമങ്ങൾ ലംഘിച്ച് സൗദിയിൽ കഴിഞ്ഞുവന്ന 11,763 പ്രവാസികളെ അധികൃതർ നാടുകടത്തി

റിയാദ്: വിവിധ നിയമങ്ങൾ ലംഘിച്ച് സൗദിയിൽ കഴിഞ്ഞുവന്ന 11,763 പ്രവാസികളെ അധികൃതർ നാടുകടത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെയാണിത്. ഇതേ കാലയളവിൽ പുതുതായി 14,987 നിയമലംഘകരെ അറസ്റ്റ് ചെയ്തു. മെയ് എട്ടിനും 14നും ഇടയിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ സുരക്ഷാസേന വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായവരിൽ 9,212 പേർ താമസ നിയമലംഘകരാണ്. 3,502 അതിർത്തിസുരക്ഷാ നിയമലംഘകരും 1,873 തൊഴിൽനിയമ ലംഘകരും അറസ്റ്റിലായതിൽ ഉൾപ്പെടുന്നു. 11,763 പേരെ നാടുകടത്തിയതിന് പുറമെ 17,567 നിയമലംഘകരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി […]