ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ; പിഎസ്എൽവി സി–61 വിക്ഷേപണം നാളെ രാവിലെ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഞായറാഴ്ച രാവിലെ 5.59നാണ് പിഎസ്എൽവി സി-61ന്റെ വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗൺ സ്പേസ് സെന്ററിൽ ആരംഭിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 (റിസാറ്റ് – 1ബി) നെ ആണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളിൽ ഉപഗ്രഹമായ ഇഒഎസ് – 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്. ഏകദേശം 1,696 […]
പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തി അറസ്റ്റിലായ വനിതാ വ്ലോഗറും പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തിന് തെളിവായി കൂടുതൽ വീഡിയോകൾ പുറത്ത്

ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തി അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്രയും പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തിന് തെളിവായി കൂടുതൽ വീഡിയോകൾ പുറത്ത്. ‘ട്രാവൽ വിത്ത് ജോ’ എന്ന ജ്യോതി മൽഹോത്രയുടെ യുട്യൂബ് ചാനലിലാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ നടന്ന ഇഫ്താർ പാർട്ടിയിൽ വച്ച് ഇരുവരും പങ്കെടുക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന്റെ പേരിൽ ജ്യോതി മൽഹോത്രയെ ഹരിയാന […]
ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എം.ആർ.അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി; ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി തുടരും

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സർക്കാർ. എം.ആർ.അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. എക്സൈസ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും. ക്രൈം ബ്രാഞ്ച് എഡിജിപിയായി നിയമിതനായ മഹിപാൽ യാദവിനെ തിരികെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. എഡിജിപി എച്ച്. വെങ്കിടേഷിന് ക്രൈം ബ്രാഞ്ചിന്റെ ചുമതല വീണ്ടും നൽകി. എസ്. ശ്രീജിത്തിനാണ് സൈബർ ഓപ്പറേഷന്റെ ചുമതല. ഐജി സ്പർജൻ കുമാർ കേരള പൊലീസ് […]
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ചാരവൃത്തി; ഹരിയാനയിൽ യുവവനിതാ വ്ലോഗർ പിടിയിൽ; പുറത്താക്കിയ പാക്ക് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം

ന്യൂഡൽഹി: പാക്കിസ്ഥാൻ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയതിന് ഹരിയാനയിൽ യുവതി അറസ്റ്റിൽ. യുവവനിതാ വ്ലോഗറായ ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന യുവതി, 2023ൽ മാത്രം 2 തവണ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലുമായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് നൽകിയെന്നും ഹിസാർ സ്വദേശിനിയായ യുവതിയ്ക്കെതിരെ ആരോപണമുണ്ട്. ചാരപ്രവർത്തിയുടെ പേരിൽ ഈ ആഴ്ച ഹരിയാനയിൽ നടക്കുന്ന മൂന്നാമത്തെ […]
ഓൺലൈനിൽ പരിചയപ്പെട്ടയാളെ കാണാൻ ഇന്ത്യൻ സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടന്നു; അതിർത്തിയിൽ മകനെ ഉപേക്ഷിച്ച യുവതി പാക്ക് പിടിയിലെന്ന് റിപ്പോർട്ട്

നാഗ്പുർ: ഇന്ത്യൻ സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടന്ന യുവതിയെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ സുനിത (43) ആണ് കാർഗിൽ വഴി പാക്കിസ്ഥാനിലെത്തിയതെന്നാണ് വിവരം. ഓൺലൈനിലൂടെ പരിചയപ്പെട്ടയാളെ കാണുന്നതിനായാണ് സുനിത പോയതെന്നും മകനെ കാർഗിലിലെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചാണ് പാക്കിസ്ഥാനിലേക്ക് കടന്നതെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇന്ത്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നോർത്ത് നാഗ്പുരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുൻപു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമം […]
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്: ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഭിഭാഷകനായ ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്ക് തൊഴിലിടത്ത് സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാൽ ജാമ്യം നൽകുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ അഭിഭാഷഓഫിസിന് ഉള്ളിൽ രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബെയ്ലിൻ ദാസിനെ കോടതി ഇന്നലെ […]
ഡൽഹിയിൽ എഎപിയിൽ പൊട്ടിത്തെറി; 13 കൗൺസിലർമാർ രാജിവച്ചു; ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ചു. വിമതനേതാക്കൾ ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുന്നതായും രാജിവച്ച കൗൺസിലർമാർ പ്രഖ്യാപിച്ചു. ഡൽഹി കോർപറേഷനിലെ എഎപിയുടെ സഭാനേതാവായ മുകേഷ് ഗോയൽ ഉൾപ്പെടെയുള്ളവരാണ് രാജിവച്ച് ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദർശ് നഗറിൽനിന്ന് മുകേഷ് ഗോയൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുൻപാണ് ഇപ്പോൾ പാർട്ടി വിട്ട നേതാക്കൾ […]
കേസ് ഒഴിവാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്; ഇ.ഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കി റിമാൻഡ് റിപ്പോർട്ട്; 3 പേർ അറസ്റ്റിൽ

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കേസ് ഒഴിവാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്. ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസി. ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും എറണാകുളം വിജിലൻസ് സൂപ്രണ്ട് എസ്.ശശിധരൻ വ്യക്തമാക്കി. ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കിയാണു കോടതിയിൽ വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ മൂന്നുപേർ അറസ്റ്റിലായെങ്കിലും ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടില്ല. […]
കോടതികൾ വിവരാവകാശ നിയമത്തിനു പുറത്തല്ല, എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ല; സംസ്ഥാന വിവരാവകാശ കമ്മിഷൻ

തിരുവനന്തപുരം: കോടതികൾ വിവരാവകാശ നിയമത്തിനു പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ. ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജുഡീഷ്യൽ പ്രൊസീഡിങ്സ് അല്ലാത്ത ഒരു വിവരവും നിഷേധിക്കാൻ പാടില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കി. സുപ്രീം കോടതിയും രാജ്യത്തെ പ്രധാന കോടതികളും നടപടികൾ തൽസമയം സംപ്രേക്ഷണം ചെയ്യുമ്പോൾ കീഴ്കോടതികൾ അപേക്ഷിക്കുന്ന വിവരങ്ങൾ പോലും നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ ഓഫിസർമാരുടെ പരിഗണനയിൽ ഇരിക്കുന്നതും ജുഡീഷ്യൽ […]
ട്രംപും പാൽച്ചുരത്തുന്ന അറബുലോകവും..!

പാൽചുരത്തിയ ആടുകളെത്തേടി ആ കറവക്കാരൻ യാത്ര ചെയ്തു. കറവക്കാരെനെക്കാളിലും പാലുകൊടുക്കുന്ന ആടുകൾക്കായിരുന്നു സന്തോഷം. അതുകൊണ്ടുതന്നെ അവർ മത്സരിച്ചു പാൽചുരത്തിക്കൊണ്ടിരുന്നു കറവക്കാരനെ സന്തോഷിപ്പിക്കാനായി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലെ മൂന്നു രാജ്യങ്ങൾ സന്ദർശിച്ചു തിരികെ പോയി. എന്റെ നോട്ടത്തിൽ ട്രമ്പിന്റെ യാത്ര ഡിപ്ലോമാറ്റിക് യാത്രയല്ലായിരുന്നു മറിച്ച് ഒരു ആയുധ വില്പനക്കാരന്റെ യാത്രയായിരുന്നു.ഒരു ക്രിസ്ത്യൻ രാജ്യ തലവനെ ആവുന്നിടത്തോളം രസിപ്പിക്കാൻ അറബ് രാഷ്ട്രത്തലവന്മാർ മത്സരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഒരു പരിധിവരെ അറബുലോകം ഭീതിയിലാണ്. സമ്പത്തു ധാരാളം […]