ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ; ദേശീയ കമ്മിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി ചരിത്രം രചിച്ച് മുസ്‌ലിം ലീഗ്

കോഴിക്കോട്: ദേശീയ കമ്മിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി ചരിത്രം രചിച്ച് മുസ്‌ലിം ലീഗ്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തിൽ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടിൽ നിന്ന് ഫാത്തിമ മുസഫറുമാണ് കമ്മിറ്റിയിൽ ഇടംനേടിയത്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തമിഴ്നാട്ടിൽ നിന്നുള്ള പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റായും പി.കെ.കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. ചെന്നൈയിൽ നിന്നുള്ള ഫാത്തിമ മുസഫർ വനിത ലീഗ് ദേശീയ അധ്യക്ഷയായിരുന്നു. ഇസ്‌ലാമിക് […]
ഇന്ത്യ-പാക്ക് സംഘർഷത്തിനു പിന്നാലെ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തിനു പിന്നാലെ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ച് ഇന്ത്യ. വ്യോമയാന മന്ത്രാലയമാണ് ടർക്കിഷ് കമ്പനിയായ ‘സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി’ന്റെ സുരക്ഷാ അനുമതി റദ്ദാക്കിയിരിക്കുന്നത്. ദേശസുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ അനുമതി റദ്ദാക്കിയതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഒരു തുർക്കി കമ്പനിക്കെതിരെ ഇന്ത്യ നടത്തുന്ന ആദ്യ പരസ്യ നീക്കമാണിത്. ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങളിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് […]
കൊഴുപ്പു നീക്കൽ ശസ്ത്രകിയ നടത്താൻ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല; ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ് നീതുവിന്റെ 9 വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട്. കൊഴുപ്പു നീക്കൽ ശസ്ത്രകിയ നടത്താൻ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്നും ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നൽകിയ റിപ്പോർട്ടിൽ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ത്വക്ക്, പല്ല്, ചികിത്സകൾക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാൽ ഇതു കണക്കിലെടുക്കാതെ നടത്തിയ […]
കഴിഞ്ഞ വർഷം ടൊറന്റോയിൽ വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങൾ 84 ശതമാനം വർധിച്ചതായി ടൊറന്റോ പോലീസ് സർവീസസിന്റെ റിപ്പോർട്ട്

ടൊറന്റോ: 2024ൽ ടൊറന്റോയിൽ വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങൾ 84 ശതമാനം വർധിച്ചതായി ടൊറന്റോ പോലീസ് സർവീസസിന്റെ റിപ്പോർട്ട്. ബുധനാഴ്ച ടൊറന്റോ പോലീസ് സർവീസസ് ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ കഴിഞ്ഞ വർഷം 209 വിദ്വേഷ പ്രേരിത കുറ്റങ്ങൾ ചുമത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഇതിൽ എട്ട് കുറ്റങ്ങൾ പൊതു വിദ്വേഷ പ്രേരണയ്ക്ക് കാരണമായ കുറ്റങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണത്തിനും കുറ്റം ചുമത്തലിനും അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്. വിദ്വേഷം ഉളവാക്കുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അപമര്യാദയായി […]