newsroom@amcainnews.com

എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ്; 500 അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചു

തുടര്‍ച്ചയായി രണ്ടാം ദിവസവും എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). മൂന്ന് മാസത്തിന് ശേഷം നടന്ന ആദ്യ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC) നറുക്കെടുപ്പില്‍ 500 അപേക്ഷകര്‍ക്ക് ഇമിഗ്രേഷന്‍ വകുപ്പ് ഇന്‍വിറ്റേഷന്‍ നല്‍കി. 547 എന്ന കുറഞ്ഞ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോര്‍ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പില്‍ ഐആര്‍സിസി പരിഗണിച്ചത്. ഇന്നത്തെ എക്സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ് മെയ് മാസത്തിലെ നാലാമത്തെ നറുക്കെടുപ്പായിരുന്നു. രണ്ട് കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകളും […]

കാനഡയില്‍ ഓഡോമീറ്റര്‍ തട്ടിപ്പുകള്‍ പെരുകുന്നു

കാനഡയിലുടനീളം ഓഡോമീറ്ററില്‍ കൃത്രിമത്വം നടത്തി വാഹനങ്ങള്‍ വില്‍ക്കുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പഴയ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവരെ കബളിപ്പിക്കുന്ന ഇത്തരം കേസുകള്‍ രാജ്യത്ത് വ്യാപകമാകുന്നതായി ഒന്റാരിയോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഡസ്ട്രി കൗണ്‍സില്‍ (OMVIC) വക്താവ് പറയുന്നു. സമീപകാലത്ത് നടന്ന അന്വേഷണങ്ങളില്‍ നിരവധി തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ കിലോമീറ്റര്‍ ഓടിയ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഓഡോമീറ്ററില്‍ കൃത്രിമത്വം വരുത്തി കിലോമീറ്റര്‍ കുറച്ച് കാണിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന രീതിയാണ് നിലവിലുള്ളത്. ഒരു വാഹനം വാങ്ങുമ്പോള്‍ […]

സിംഗപ്പൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ 14,200 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ആരോഗ്യ മന്ത്രാലയവും കമ്മ്യൂണിക്കബിള്‍ ഡിസീസ് ഏജന്‍സിയും ഒരു പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍, ‘JN.1’ വേരിയന്റിന്റെ പിന്‍ഗാമികളായ ‘LF.7’ , ‘NB.1.8’ എന്നീ വകഭേദങ്ങളാണ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ്-19 അണുബാധകളുടെ സമീപകാല വര്‍ദ്ധനവ് നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശികമായി പ്രചരിക്കുന്ന വൈറസിന്റെ വകഭേദങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുള്ളതായി സൂചനയില്ലെന്നുമാണ് സിംഗപ്പൂരിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.അതിനിടെ […]

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. രാവിലെ 10 മണിക്ക് പാര്‍ലമെന്റ് ഹില്ലിലാണ് യോഗം. മുന്‍മന്ത്രിമാരെയും പുതുമുഖങ്ങളെയും അണിനിരത്തി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ പുതിയ ലിബറല്‍ മന്ത്രിസഭ ചൊവ്വാഴ്ചയാണ് അധികാരത്തിലേറിയത്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്ന്‍, ഡൊമിനിക് ലെബ്ലാ, മെലനി ജോളി, സ്റ്റീവന്‍ ഗില്‍ബോള്‍ട്ട്, ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, അനിത ആനന്ദ്, സ്റ്റീവന്‍ മക് കിനോണ്‍, ഷോണ്‍ ഫ്രേസര്‍ എന്നിവര്‍ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം രണ്ട് […]

ജൂതരുമായി സംവാദം ശക്തിപ്പെടുത്താൻ കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതായി ലിയോ 14–ാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: ജൂതരുമായി സംവാദം ശക്തിപ്പെടുത്താൻ കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതായി ലിയോ 14–ാമൻ മാർപാപ്പ അറിയിച്ചു. ഗാസയിലെ യുദ്ധത്തെത്തുടർന്നു വത്തിക്കാനും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ പ്രഖ്യാപനം ശ്രദ്ധേയമാണ്. അമേരിക്കൻ ജൂത സമിതിയുടെ മതാന്തര കാര്യങ്ങളുടെ ഡയറക്ടർ റാബി നോം മാരൻസിന് അയച്ച കത്തിലാണിതു വ്യക്തമാക്കിയത്. കത്ത് വത്തിക്കാൻ എക്സിൽ പോസ്റ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ മരണത്തിനു ജൂതസമൂഹത്തെ മൊത്തം ഉത്തരവാദികളാക്കുന്നതിനെ നിരാകരിച്ചു രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച ‘നോസ്ട്രാ എറ്റേറ്റെ’ പ്രഖ്യാപനംകൂടി പരാമർശിച്ചാണു കത്ത്. ഈ […]

ടിടിസി ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് ചുവടുമാറ്റുന്നു

ഡിജിറ്റല്‍ പേയ്മെന്റ് രീതികളിലേക്ക് മാറാനൊരുങ്ങി ടൊറന്റോ ട്രാന്‍സിറ്റ് കമ്മീഷന്‍ (ടിടിസി). ഇതിന്റെ ഭാഗമായി ജൂണ്‍ 1-നകം ടോക്കണുകള്‍, ടിക്കറ്റുകള്‍, ഡേ പാസുകള്‍ എന്നിവ ഉപയോഗിക്കാനുള്ള ലെഗസി നിരക്കുകള്‍ ടിടിസി നിര്‍ത്തലാക്കും. സമയപരിധിക്ക് മുന്‍പ് റൈഡര്‍മാര്‍ ശേഷിക്കുന്ന നിരക്കുകള്‍ ഉപയോഗിക്കണമെന്ന് ടിടിസി മുന്നറിയിപ്പ് നല്‍കി. ടിടിസി ഫിസിക്കല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്രെസ്റ്റോ കാര്‍ഡുകളിലേക്കും ഡെബിറ്റ്, ക്രെഡിറ്റ്, ക്യാഷ്, മൊബൈല്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പേയ്മെന്റ് രീതികളിലേക്കും മാറാനാണ് പദ്ധതിയിടുന്നത്. അതേസമയം, സ്റ്റേഷന്‍ ഫെയര്‍ ബോക്‌സുകളിലും ബസുകളിലും സ്ട്രീറ്റ്കാറുകളിലും പണമടയ്ക്കല്‍ […]

കിസാൻ ഡ്യൂട്ടിക്കിടെ പാക്കിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; പി.കെ. ഷാ തിരിച്ചെത്തുന്നത് 21 ദിവസങ്ങൾക്ക് ശേഷം

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്ക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രിൽ 23നാണ് ജവാൻ പി.കെ. ഷായെ (പൂർണം കുമാർ ഷാ) കസ്റ്റഡിയിലെടുത്തത്. അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്. എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു. അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ജവാൻ പിടിയിലായത്. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ മരിച്ചതിനു പിറ്റേ ദിവസമായിരുന്നു സംഭവം. അതിർത്തിക്കും സീറോ ലൈനിനും ഇടയിലുള്ള […]

എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും… വകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ എംഎൽഎ ബലമായി മോചിപ്പിച്ചു

പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനിടെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് കോന്നി എംഎൽഎ കെ.യു.ജെനീഷ് കുമാർ ബലമായി മോചിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ വനംവകുപ്പ് ഓഫിസിലുള്ളപ്പോഴായിരുന്നു ഭീഷണി. ‘‘എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും. രണ്ടാമത് ഇവിടെ നക്സലുകൾ വരും. നിങ്ങൾ എന്താ കരുതിയിരിക്കുന്നത്. അവിടെ ജനങ്ങൾ ആന വന്നതിൽ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് […]

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോർപറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ എ. സ്വപ്നയ്ക്ക് ജാമ്യം

കൊച്ചി: കൈക്കൂലിക്കേസിൽ‍ അറസ്റ്റിലായ കൊച്ചി കോർപറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടർ എ.സ്വപ്നയ്ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. ഏപ്രിൽ 30നാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലൻസ് നാടകീയമായി അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ സ്വപ്ന മക്കളുമൊത്ത് നാട്ടിലേക്കു പോകുംവഴി പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ റോഡിൽ വച്ച് പിടിയിലാവുകയായിരുന്നു. വൈറ്റില സ്വദേശിയുടെ കെട്ടിടത്തിന് നമ്പറിട്ടു നൽകാനുള്ള അപേക്ഷ ജനുവരിയിൽ തന്നെ നൽകിയിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അനുമതി […]

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം കുപ്പിയും കല്ലും വടിയും എറിഞ്ഞു

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. […]