newsroom@amcainnews.com

കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍: മെയ് 15 മുതല്‍ കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും

ഓട്ടവ: കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിലേക്ക് (CDCP) മെയ് 15 മുതല്‍ കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. ഫെഡറല്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. മെയ് 15 വ്യാഴാഴ്ച മുതല്‍ കാനഡയില്‍ താമസിക്കുന്ന 18-34 വയസിന് ഇടയില്‍ പ്രായമുള്ള, അര്‍ഹരായ ആളുകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് മെയ് 29 മുതല്‍ 35-54 ഇടയില്‍ പ്രായമുള്ളവര്‍ക്കും ഡെന്റല്‍ കെയര്‍ പ്ലാനില്‍ അപേക്ഷിച്ച് തുടങ്ങാം. പ്രതിവര്‍ഷം 90,000 ഡോളറില്‍ താഴെ വരുമാനമുള്ളതും സ്വകാര്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതുമായ കനേഡിയന്‍ പൗരന്മാരുടെ അപേക്ഷകളായിരിക്കും 15 […]

റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പാകിസ്ഥാൻ സൈനിക മേധാവി ബങ്കറിൽ അഭയം തേടിയതായി സേനാ വൃത്തങ്ങൾ

ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ബങ്കറിൽ അഭയം തേടിയതായി സേനാ വൃത്തങ്ങൾ. റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പാക് സൈനിക മേധാവിയായ ജനറൽ സയ്യിദ് അസിം മുനീർ ബങ്കറിൽ അഭയം തേടിയെന്നാണ് വിവരം. മൂന്നു മണിക്കൂറോളം അസിം മുനീർ ബങ്കറിൽ ചെലവഴിച്ചെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. പഹൽഹാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ദൗത്യം നടത്തിയതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തിയിരുന്നു. റാവൽപിണ്ടിയിലെ […]

അജിത്കുമാറിന് ക്ലീൻ ചിറ്റ്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു, കേസ് ഈ മാസം 27ന് പരിഗണിക്കും

തിരുവനന്തപുരം: അനധികൃതസ്വത്തു സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസ് ഈ മാസം 27ന് പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയപ്പോൾ കേസ് നിലനിൽക്കുന്നത് കോടതിയിൽ അല്ലേ എന്നും റിപ്പോർട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടതെന്നും ജഡ്ജി എം.വി.രാജകുമാര ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നു റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത്. റിപ്പോർട്ട് പരിശോധിച്ച് കോടതി […]

കട അടയ്ക്കാൻ നേരം പൊറോട്ട ചോദിച്ചെത്തി, പണം ഇല്ലെന്നും പിന്നീട് നൽകാമെന്നും പറഞ്ഞു; എല്ലാം തീർന്നെന്ന് പറഞ്ഞപ്പോൾ ഹോട്ടൽ ഉടമയെ മർദിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം കിളികൊല്ലൂർ മങ്ങാട് പൊറോട്ട കൊടുക്കാത്തതിൻ്റെ പേരിൽ ഹോട്ടൽ ഉടമയെ യുവാക്കൾ ആക്രമിച്ചെന്ന് പരാതി. മങ്ങാട് സംഘം മുക്കിൽ പ്രവർത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലിൻ്റെ ഉടമ അമൽ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഹോട്ടലുടമയുടെ തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഹോട്ടൽ അടയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് യുവാക്കൾ എത്തി പൊറോട്ട ആവശ്യപ്പെട്ടത്. പണം ഇല്ലെന്നും പിന്നീട് നൽകാമെന്നും പറഞ്ഞു. എല്ലാം തീർന്നെന്ന് ഹോട്ടലുടമ അറിയിച്ചതോടെ തർക്കമുണ്ടായി. പിന്നാലെ ഇരുവരും മടങ്ങിപ്പോയി. സംഘത്തിലുണ്ടായിരുന്ന ഒരാളും മറ്റൊരു യുവാവും അൽപസമയത്തിനകം […]

ഡോണൾഡ് ട്രമ്പിന്റെ സൗദി സന്ദർശനം നാളെ; മറ്റു ഗൾഫ് നേതാക്കളെ കൂടി ക്ഷണിച്ച് സൗദി; പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രഖ്യാപനം നടത്തുമെന്ന് അഭ്യൂഹം

ദുബായ്: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ സൗദി സന്ദർശനത്തിലേക്ക് മറ്റു ഗൾഫ് നേതാക്കളെ കൂടി ക്ഷണിച്ച് സൗദി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹറിൻ രാജാവ് ഹമദ് അൽ ഖലീഫ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ ജാബിർ അൽ സബ എന്നിവർക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ക്ഷണക്കത്ത് അയച്ചു. നാളെയാണ് അമേരിക്കൻ പ്രസിഡന്റ് സൗദിയിൽ എത്തുന്നത്. യുഎഇയും ഖത്തറും ഡോണൾഡ് ട്രമ്പ് സന്ദർശിക്കുന്നുണ്ട്. ഇതോടെ മേഖലയുടെ […]