അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി; അന്വേഷണം വഴിതിരിച്ചുവിടാൻ പറഞ്ഞ കഥകളോരോന്നായി പൊളിച്ച് പൊലീസ്, ഒടുവിൽ കേഡൽ ജിൻസൺ രാജ കുടുങ്ങി!

തിരുവനന്തപുരം: നന്തൻകോട് അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി കേഡൽ ജിൻസൺ രാജ അന്വേഷണം വഴിതിരിച്ചുവിടാൻ വേണ്ടി കെട്ടിച്ചമച്ച ആസ്ട്രൽ പ്രൊജക്ഷൻ ഉൾപ്പെടെയുള്ള കഥകൾ പിന്നീട് ഒന്നൊന്നായി പൊളിഞ്ഞതോടെയാണ് പ്രതി കുറ്റക്കാരനാണെന്ന കണ്ടെത്തലിലേക്കു കോടതി എത്തിയിരിക്കുന്നത്. സാഹചര്യത്തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിഗമനത്തിലേക്കു കോടതി എത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ പറഞ്ഞു. കേസ് വഴിമുട്ടിനിന്ന ഘട്ടത്തിൽ കോടതി ഇടപെട്ടാണ് ദിലീപ് സത്യനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചത്. അച്ഛനോടും കുടുംബാംഗങ്ങളോടുമുള്ള വൈരാഗ്യമാണ് […]
തനിക്കു നേരെ വരുന്നവരെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് നേരിടും; ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസിയുടെ മറവിൽ പണം തട്ടിയെടുക്കാൻ ഡോ. കാർത്തിക നടത്തിയത് ആസൂത്രിത നീക്കമെന്നും സൂചന

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡോ. കാർത്തിക പ്രദീപ് ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സംശയം. ഇതിനായി ഗുണ്ടാസംഘങ്ങളുടെ അടക്കം സഹായം ഇവർക്കുണ്ടായിരുന്നു എന്ന സംശയവും ബലപ്പെട്ടു. കാർത്തിക മാത്രമല്ല, മറ്റു ചിലരും ഇവരെ സഹായിക്കാനായി ഉണ്ടായിരുന്നു എന്നും ഇതിൽ ഇപ്പോൾ മാൾട്ടയിലുള്ള പാലക്കാട് സ്വദേശിക്കും കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളുമടക്കം വാങ്ങി വച്ചുകൊണ്ട് തൊഴിലന്വേഷകരെ കൂടുതൽ […]
ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് എം.ജി. സർവകലാശാല

കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് എം.ജി സർവകലാശാല. പരീക്ഷാ ഫലം സർവകലാശാലാ വെബ് സൈറ്റിൽ(www.mgu.ac.in) ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം മഹാത്മാ ഗാന്ധി സർവകലാശാല ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് പ്രസിദ്ധീകരിച്ചത്. ആറാം സെമസ്റ്റർ […]
അമേരിക്കയിൽനിന്ന് വാഹനത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ ചിത്രം അതിർത്തികളിൽ വെച്ച് പകർത്താൻ അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്

ന്യുയോർക്ക്: അമേരിക്കയിൽ നിന്ന് വാഹനത്തിൽ അതിർത്തി കടന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ ചിത്രം അതിർത്തികളിൽ വെച്ച് പകർത്താൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് എപ്പോൾ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതിർത്തി ക്രോസിംഗുകളിൽ എടുക്കുന്ന ഫോട്ടോഗ്രാഫുകൾ യാത്രക്കാരുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കുന്നതിനായി പാസ്‌പോർട്ടുകൾ, ഗ്രീൻ കാർഡുകൾ, വിസകൾ തുടങ്ങിയ യാത്രാ രേഖകളുമായി ഒത്തുനോക്കും. കാനഡയിലേക്കും മെക്സിക്കോയിലേക്കുമുള്ള ഔട്ട്ബൗണ്ട് ലെയ്‌നുകളിലാക്കും ഈ സംവിധാനം ആദ്യം നടപ്പാക്കുക. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ വിപുലീകരണത്തിൻ്റെ കൂടി ഭാഗമാണ് ഇതെന്ന് […]
നാല് പതിറ്റാണ്ടായി തുടരുന്ന സായുധ പോരാട്ടത്തിന് അന്ത്യം; കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി പിരിച്ചുവിട്ടു

തുര്‍ക്കിക്കെതിരെ നാല് പതിറ്റാണ്ടായി തുടരുന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ) പിരിച്ചുവിട്ടു. പികെകെയുമായി അടുത്ത ബന്ധമുള്ള മാധ്യമ സ്ഥാപനമായ ഫിറാത്ത് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞദിവസം വടക്കന്‍ ഇറാഖില്‍ നടന്ന പികെകെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് 40 വര്‍ഷമായി തുടരുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്തുന്ന നിര്‍ണായക തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്ക് ഒരു മാതൃരാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1984 മുതല്‍ പികെകെ കലാപം നടത്തിവരികയാണ്. നാല് പതിറ്റാണ്ടുകളായി നടത്തിയ […]
കന്നുകാലി വിലയില്‍ റെക്കോര്‍ഡ് വര്‍ധന; മാനിറ്റോബയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം

കന്നുകാലികളുടെ വില വര്‍ധിച്ചതോടെ മാനിറ്റോബയിലെ കര്‍ഷകര്‍ക്ക് ആശ്വാസം. വര്‍ഷങ്ങളായുള്ള വിലസ്ഥിരതയില്ലായ്മയ്ക്കും വര്‍ധിച്ചുവരുന്ന ചിലവിനും ശേഷമാണ് ഈ വര്‍ഷം കന്നുകാലി വില റെക്കോഡ് അടിച്ചത്. കുറഞ്ഞ കന്നുകാലി ലഭ്യതയും ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകതയും കാരണം ഉണ്ടായ വില വര്‍ധന, വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ഒരുപരിധി വരെ പരിഹാരമാകുമെന്ന് തെക്കുപടിഞ്ഞാറന്‍ മാനിറ്റോബയിലെ കര്‍ഷകനായ ബാരി ലോവ്‌സ് പറഞ്ഞു. അതേസമയം, കാനഡയിലെ കന്നുകാലി സമ്പത്ത് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് […]
കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം: വീസാ നിയമങ്ങള്‍ കടുപ്പിക്കാനൊരുങ്ങി യുകെ

ലണ്ടന്‍ : വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് യുകെ. ഇതിനായി കുടിയേറ്റക്കാരുടെ വീസ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ബ്രിട്ടന്‍ സര്‍ക്കാര്‍. വിദഗ്ധ തൊഴിലാളി വീസകള്‍ക്ക് ബിരുദം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തുകയെന്നാണ് റിപ്പോര്‍ട്ട്. ബിരുദതല ജോലികള്‍ക്ക് മാത്രമേ ഇനി സ്‌കില്‍ഡ് വീസകള്‍ അനുവദിക്കുകയുള്ളൂ എന്നും, അതിലും താഴ്ന്ന വൈദഗ്ധ്യമുള്ള തസ്തികകള്‍ക്കുള്ള വീസകള്‍ രാജ്യത്തിന്റെ മറ്റ് പോളിസികള്‍ക്കനുസരിച്ചാകുമെന്നും യുകെ ഹോം ഓഫീസ് അറിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും രാജ്യത്തെ മൊത്തത്തിലുള്ള കുടിയേറ്റവും രാജ്യത്തേക്കുള്ള തൊഴിലാളികളുടെ […]
അഫ്ഗാനിസ്ഥാനില്‍ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്ക കാരണമാണ് താലിബാന്‍ സര്‍ക്കാരിന്റെ ഈ നടപടി. അനിശ്ചിതകാലത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താലിബാനിലെ കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് കായിക ഡയറക്ടറേറ്റാണ്. ശരിഅത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാര്‍ഗമായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു. ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെയാണ് അഫ്ഗാനില്‍ ചെസ്സ് കളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ഒട്ടേറെ കായികഇനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മിക്‌സഡ് മാര്‍ഷ്യല്‍ […]
കാട്ടുതീ : റെഡ് വാട്ടര്‍ ഈസ്റ്റേണ്‍ വനമേഖലയില്‍ ഒഴിപ്പിക്കല്‍ തുടരുന്നു

കാട്ടുതീ നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചതോടെ റെഡ് വാട്ടര്‍ ടൗണിന് സമീപം ഈസ്റ്റേണ്‍ വനമേഖലയിലെ നിവാസികളുടെ ഒഴിപ്പിക്കല്‍ ഉത്തരവ് തുടരുന്നു. സ്റ്റര്‍ജിയന്‍ കൗണ്ടിയിലെ റെഡ്വാട്ടര്‍ പ്രൊവിന്‍ഷ്യല്‍ റിക്രിയേഷന്‍ ഏരിയയ്ക്ക് ചുറ്റുമുള്ള താമസക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ അറിയിച്ചു. ടൗണ്‍ഷിപ്പ് റോഡ് 580 മുതല്‍ വടക്കോട്ടുള്ള നോര്‍ത്ത് സസ്‌കാച്വാന്‍ നദിയുടെ തീരം വരെയും, ഈസ്റ്റ് റേഞ്ച് റോഡ് 203 മുതല്‍ വെസ്റ്റ് റേഞ്ച് റോഡ് 213 വരെയുമുള്ള പ്രദേശത്താണ് നിലവില്‍ ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച […]
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം

ഹോങ്കോങ് : അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ ധാരണയായി. മേയ് 14 മുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും. ചൈനയും 125% തീരുവ എന്നത് 10 ശതമാനമാക്കി കുറയ്ക്കും. ഇരു രാജ്യങ്ങളും തീരുവയില്‍ 115% വച്ചാണ് കുറയ്ക്കുന്നത്. മേയ് 14 മുതല്‍ 90 ദിവസത്തേക്കാണ് ഈ തീരുവകള്‍ പ്രാബല്യത്തില്‍ ഉണ്ടാകുക. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഒരാഴ്ചയോളമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ […]