തലപൊക്കും മുന്നേ അടിച്ചിരുത്തി; ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം വേരോടെ പിഴുതെറിഞ്ഞു ഇന്ത്യ, മിസൈലുകൾ ഇന്ത്യ നിർവീര്യമാക്കി; പാകിസ്ഥാന്റെ തിരിച്ചടി ശ്രമം പാളി

ദില്ലി: പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു […]
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ; ഷെല്ലാക്രമണത്തിൽ 16 പേർ മരിച്ചു

ജയ്പൂർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ. നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 16 പേർ മരിച്ചു. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ 15 കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ ആക്രമണത്തിൻ്റെ നീക്കം നടത്തുകയാണ്. പാകിസ്ഥാന്റെ നിരവധി വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഇന്ത്യ തിരച്ചടി നടത്തി. അതേസമയം, പഞ്ചാബിൽ കനത്ത ജാഗ്രത തുടരും. ഇന്ന് രാത്രി 9 മുതൽ നാളെ രാവിലെ 5 വരെ ഗുരുദാസ്പൂരിൽ സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. അതിർത്തി […]
കേരളത്തിൽ വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. എന്താണ് നിപ വൈറസ് ? ഹെനിപാ വൈറസ് ജീനസിലെ […]
ആക്രമണത്തിന് മുമ്പും ശേഷവും; പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം വരുത്തിയ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ദില്ലി: പാകിസ്ഥാനിൽ ഭീകരകേന്ദ്രങ്ങൾക്ക് ഇന്ത്യൻ സൈന്യം വരുത്തിയ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. മാക്സർ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വ്യാപ്തി വിശദമായുള്ളത്. ഭീകര ഗ്രൂപ്പുകളായ ലഷ്കർ -ഇ-തൊയ്ബ (എൽഇടി), ജെയ്ഷെ-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള വ്യത്യാസം എടുത്തുകാണിക്കുന്നു. ബഹാവൽപൂരിനടുത്തുള്ള മർകസ് സുബ്ഹാൻ അല്ലാഹ് കോമ്പൗണ്ടും മുറിദ്കെയിലെ നങ്കൽ […]
സൈനിക നടപടിയിൽ പൂർണ പിന്തുണ, പ്രകോപനം തുടർന്നാൽ പാക്കിസ്താനെതിരേ ശക്തമായ തിരിച്ചടിയുണ്ടാകും; സർവകക്ഷി യോഗം സമാപിച്ചു

ദില്ലി: ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും കേന്ദ്ര മന്ത്രിമാരുമടക്കം പങ്കെടുത്ത സർവകക്ഷി യോഗം സമാപിച്ചു. പാക് പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാർ നയമെന്നും സൈനിക നടപടിയിൽ പൂർണ പിന്തുണ അറിയിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൻറെ ഒരു നടപടിയെയും വിമർശിക്കാനില്ല. സർക്കാർ പറഞ്ഞതെല്ലാം കേട്ടു. എല്ലാവരും ഒന്നിച്ച് നിൽക്കും. ഈ ദുർഘട നിമിഷയത്തിൽ എല്ലാ പിന്തുണയും നൽകും. ഇത്തരമൊരു സന്ദർഭത്തിൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കണോയെന്ന ഔചിത്യബോധം പ്രധാനമന്ത്രിക്കാണ് […]
ഓപ്പറേഷൻ സിന്ദൂർ: സംഘർഷാവസ്ഥ കണക്കിലെടുത്ത് 600ഓളം വിമാന സർവീസുകൾ റദ്ദാക്കിയെന്ന് റിപ്പോർട്ട്

ദുബൈ: പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപറേഷൻ സിന്ദൂറിനെ തുടർന്ന് റദ്ദാക്കപ്പെട്ടത് ഏകദേശം 600ഓളം വിമാന സർവീസുകൾ. ഫ്ലൈറ്റ് ട്രാക്കിങ് സർവീസായ ഫ്ലൈറ്റ്റാഡാർ24 പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ബുധനാഴ്ച പുലർച്ചെയാണ് പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ ആക്രമണങ്ങൾ നടത്തിയത്. അന്നേ ദിവസം ഇരു രാജ്യങ്ങളിലുമായി 577ഓളം സർവീസുകളാണ് റദ്ദാക്കപ്പെട്ടതെന്ന് ഫ്ലൈറ്റ്റാഡാർ24 റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ 430 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇത് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 3 ശതമാനം വരും. അതേസമയം പാകിസ്ഥാനിൽ റദ്ദാക്കപ്പെട്ടത് […]
കറാച്ചിയിലും ലാഹോറിലുമടക്കം ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോൺ ഉപേയാഗിച്ച് ആക്രമണം നടത്തി, 12 ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ; ആരോപണങ്ങൾ തള്ളി ഇന്ത്യ

കറാച്ചി: കറാച്ചിയിലും ലാഹോറിലുമടക്കം പാകിസ്ഥാനിലെ ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോൺ ഉപേയാഗിച്ച് ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ. 12 ഡ്രോണുകൾ വെടിവെച്ചിട്ടുവെന്നും പാകിസ്ഥാൻ അവകാശപ്പെട്ടു. ആക്രമണങ്ങളിൽ നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും പാകിസ്ഥാൻ സൈന്യത്തിൻറെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റ്നൻറ് ജനറൽ അഹമ്മദ് ഷെരീഫ് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഇന്ത്യൻ ഡ്രോൺ ആക്രമണ ഭീഷണിയിലാണ് പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെന്നാണ് പാകിസ്ഥാൻറെ അവകാശ വാദം. ഇസ്രായേൽ നിർമ്മിത ഹാരോപ് ഡ്രോൺ ഇന്ത്യ ഉപയോഗിച്ചെന്നും ഇത് ഉപയോഗിച്ചാണ് വ്യാപകമായി ആക്രമണം നടത്തിയതെന്നുമാണ് […]
ജോലി സ്ഥലത്തെ ലൈംഗിക ദുരുപയോഗം: ആൽബെർട്ട സിറ്റിയിൽ പരാതിക്കാരായ 155 സ്ത്രീകൾക്ക് 9.5 മില്യൺ നഷ്ടപരിഹാരം

ആൽബെർട്ട: ജോലി സ്ഥലത്തെ ലൈംഗിക ദുരുപയോഗത്തിനെതിരെയുള്ള പരാതിയിൽ ആൽബെർട്ട സിറ്റിയിൽ 155 സ്ത്രീകൾക്ക് 9.5 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകിയതായി റിപ്പോർട്ട്. ജോലിസ്ഥലത്തെ ലൈംഗിക ദുരുപയോഗത്തിന് കനേഡിയൻ നിയമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത നഷ്ടപരിഹാരങ്ങളിലൊന്നാണ് ഈ ഒത്തുതീർപ്പ് എന്ന് നിയമ സ്ഥാപനം അവകാശപ്പെടുന്നു. ആൽബെർട്ട മുനിസിപ്പാലിറ്റിയിൽ ലൈംഗികാതിക്രമം, പീഡനം, വിവേചനം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് ഫയൽ ചെയ്ത സ്ത്രീകൾക്ക് വേണ്ടി ഹാജരായ നിയമ സ്ഥാപനമാണ്, 155 സ്ത്രീകൾക്ക് 9.5 മില്യൺ ഡോളറിലധികം നൽകിയതായി വ്യക്തമാക്കിയത്. […]
വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല

വത്തിക്കാൻ സിറ്റി: കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ല. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. കത്തോലിക്കാ സഭയുടെ 267-ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ് സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആണ് പുതിയ മാർപാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയത്. വോട്ടെടുപ്പിൽ കറുത്ത […]
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പൂഞ്ചിലും കുപ്വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് സ്കൂൾ കുട്ടികളുമുണ്ട്. കശ്മീരികളാണ് മരിച്ചവരെല്ലാം. 43 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം […]