ടിക്ക് ടോക്ക് വീഡിയോ ചിത്രീകരണത്തിനായി ഡോർബൽ അടിച്ചു പ്രാങ്ക് ചെയ്ത 18കാരനായ വിദ്യാർത്ഥിയെ വീട്ടുടമസ്ഥൻ വെടിവെച്ച് കൊന്നു; സംഭവം വിർജീനിയയിൽ

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരണത്തിനായി ഡോർബൽ അടിച്ചു പ്രാങ്ക് ചെയ്ത വിദ്യാർത്ഥിയെ വീട്ടുടമസ്ഥൻ വെടിവെച്ച് കൊലപ്പെടുത്തി. വിർജീനിയയിലെ ഫ്രെഡറിക്സ്ബർഗിൽ ശനിയാഴ്ച പുലർച്ചെയാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ടിക്ക് ടോക്കിൽ ഏറെ പ്രശസ്തമായ “ഡിംഗ് ഡോങ് ഡിച്ച്” ഗെയിമിനിടെയാണ് 18കാരനായ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 18 വയസ്സുള്ള മൈക്കൽ ബോസ്വർത്ത് ജൂനിയറും രണ്ട് സുഹൃത്തുക്കളും പ്രാങ്കിൻറെ ഭാഗമായി ഒരു റെസിഡൻഷ്യൽ ഏരിയയിലെ വാതിലിൽ […]