മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും, പിണറായിസം തുലയട്ടെ; ജനാധിപത്യം സംരക്ഷിക്കാൻ ജയിലിലേക്ക് പോകുന്നുവെന്ന് ഷാജൻ സ്കറിയ

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഷർട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും പറഞ്ഞു. ഒരു കേസിലും താൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രായമായ അപ്പൻ്റെയും അമ്മയുടെയും മുന്നിൽ നിന്ന് […]
കാനഡയിൽ പലചരക്കിന് വില കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ; വരും മാസങ്ങളിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ, നേരിയ വർധനവോടെ സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തൽ

ഒട്ടാവ: കാനഡയിൽ പലചരക്ക് വിലകൾ കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വിതരണം വർദ്ധിക്കുകയും ഡിമാൻഡ് കുറയുകയും ഡോളർ ശക്തിപ്പെടുകയും ഒപ്പം താരിഫുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യുന്നതിലൂടെ പലചരക്ക് വിലകൾ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. വരും മാസങ്ങളിൽ പലചരക്ക് വിലയിൽ, പ്രത്യേകിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ, നേരിയ വർധനവോടെ സ്ഥിരത കൈവരിക്കുമെന്ന് കോൺകോർഡിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ മോഷെ ലാൻഡർ പറയുന്നു. മാർക്ക് കാർണിയുടെ സർക്കാർ അധികാരത്തിൽ വന്നതും വിതരണം കൂടുകയും ചെയ്യുന്നതോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലകൾ […]