ആൽബർട്ട നെക്സ്റ്റ് പാനൽ രൂപീകരിച്ച് ഡാനിയേൽ സ്മിത്ത്

എഡ്മിന്റൻ: പ്രവിശ്യയുടെ ഭാവി രൂപപ്പെടുത്താൻ ‘ആൽബർട്ട നെക്സ്റ്റ്’ പാനൽ രൂപീകരിച്ചതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. 2026-ൽ ആൽബർട്ട നിവാസികൾ നയിക്കുന്ന സ്വാതന്ത്ര്യ റഫറണ്ടത്തിന് മുന്നോടിയായി ഫെഡറൽ സർക്കാരുമായി ചർച്ചക്കായി പ്രത്യേക ടീമിനെ നിയോഗിക്കുന്നമെന്നും ഡാനിയേൽ സ്മിത്ത് അറിയിച്ചു.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പ്രവിശ്യയെ തത്സമയം അഭിസംബോധന ചെയ്തുകൊണ്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കാനഡയ്ക്കുള്ളിൽ പ്രവിശ്യയുടെ ഭാവിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ആൽബർട്ട ജനതയുടെ എണ്ണം വർധിച്ചുവരുന്നതായി ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആൽബർട്ട നിവാസികൾക്ക് റഫറണ്ടം ആരംഭിക്കുന്നതിനുള്ള ഒപ്പ് ശേഖരണം എളുപ്പമാക്കുന്നതിനും കാലാവധി […]
കാനഡയിൽ പ്രായമായവരിൽ വിവാഹമോചന നിരക്ക് കൂടുന്നതായി റിപ്പോർട്ട്

ഓട്ടവ : കഴിഞ്ഞ 50 വർഷത്തിനിടെ കാനഡയിൽ വിവാഹമോചന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. എന്നാൽ, 50 വയസ്സിന് മുകളിലുള്ളവരുടെ വിവാഹമോചന നിരക്ക് കുതിച്ചുയരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ജി 7 രാജ്യങ്ങളിൽ കാനഡയിലാണ് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിവാഹമോചന നിരക്ക്. എന്നാൽ 50 വയസ്സിനു മുകളിലുള്ള ദമ്പതികൾ വേർപിരിയുന്ന ഗ്രേ വിവാഹമോചനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഏജൻസി അറിയിച്ചു. രാജ്യത്ത് വിവാഹിതരാകുന്നവരുടെ ശരാശരി പ്രായവും വർധിക്കുന്നതായി ഫെഡറൽ ഏജൻസി പറയുന്നു. […]
ഡോൺ ഡേവിസ് എൻഡിപിയുടെ ഇടക്കാല നേതാവ്

ടൊറന്റോ : ബ്രിട്ടിഷ് കൊളംബിയ എം പി ഡോൺ ഡേവിസ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) ഇടക്കാല നേതാവാകും. മുൻ നേതാവ് ജഗ്മീത് സിങ് ഏപ്രിൽ 28-ന് നടന്ന തിരഞ്ഞെടുപ്പിൽ ബർണാബി സെൻട്രൽ സീറ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതോടെയാണ് ദേശീയ കൗൺസിൽ തിങ്കളാഴ്ച ഡേവിസിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഹെൽത്ത് ക്രിട്ടിക്കായി പ്രവർത്തിച്ച ഡേവിസ്, ദന്തൽ കെയർ, ഫാർമകെയർ നിയമനിർമ്മാണങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലിബറൽ സർക്കാരുമായുള്ള എൻഡിപി ചർച്ചകൾക്ക് നേതൃത്വം നൽകി. പാർട്ടിയുടെ നേതൃത്വ […]
പൊളിയേവിനെതിരെ ഉപതിരഞ്ഞെടുപ്പിൽ 200 സ്ഥാനാർത്ഥികൾ; കരുനീക്കവുമായി ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി

എഡ്മിന്റൻ : കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവിനെതിരെ വീണ്ടും കരുനീക്കവുമായി പ്രൊട്ടസ്റ്റ് ഗ്രൂപ്പായ ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി. ഇക്കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ പൊളിയേവിനെതിരെ നിരവധി സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച ഇവർ ആൽബർട്ട ഉപതെരഞ്ഞെടുപ്പിലും സമാനമായ ക്യാംപെയ്ൻ നടത്താൻ പദ്ധതിയിടുന്നു. പൊളിയേവിന്റെ മുൻ റൈഡിങ്ങായ കാൾട്ടണിൽ 85 പേരെ സ്ഥാനാർത്ഥികളാക്കിയ ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി, ആകെ 91 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതെരഞ്ഞെടുപ്പിൽ 200 പേരെ സ്ഥാനാർത്ഥികളാക്കാനാണ് ഗ്രൂപ്പിന്റെ ശ്രമം. റൈഡിങ്ങിൽ സ്ഥാനാർത്ഥികളാകാൻ നിരവധി പേർ […]
കാലിഫോര്‍ണിയയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മരണം; ഇന്ത്യക്കാരായ രണ്ട് കുട്ടികളെ കാണാതായി

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ കുടിയേറ്റക്കാരക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഇന്ത്യക്കാരായ രണ്ട് കുട്ടികളടക്കം ഒൻപത് പേരെ കാണാതായതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. മെക്സികോ അതിര്‍ത്തിയുടെ 35 മൈല്‍ ദൂരത്ത് ടോറി പൈന്‍ സ്റ്റേറ്റ് ബീച്ചിന് സമീപത്ത് വച്ചാണ് ഇന്ത്യൻ കുടുംബമടക്കം സഞ്ചരിച്ചിരുന്നബോട്ട് മറിഞ്ഞത്. രണ്ട് കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. മാതാപിക്കള്‍ ലാ ജൊല്ലയിലെ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും […]
കൺസർവേറ്റീവ് പാർട്ടി കോക്കസ് യോഗം ഇന്ന് ഓട്ടവയിൽ

ഓട്ടവ: തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുന്നോട്ടുള്ള പാത ആസൂത്രണം ചെയ്യുന്നതിനായി കൺസർവേറ്റീവ് പാർട്ടി ഇന്ന് ഓട്ടവയിൽ യോഗം ചേരും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൺസർവേറ്റീവ് എംപിമാരും യോഗത്തിൽ പങ്കെടുക്കും. 20 വർഷത്തിനു ശേഷം കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് കാൾട്ടൺ റൈഡിങിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം കൺസർവേറ്റീവ് എംപിമാർ പൊളിയേവ് പാർട്ടി ലീഡറായി തുടരുന്നതിന് പിന്തുണ അറിയിച്ചിരുന്നു. കാൾട്ടൺ റൈഡിങിൽ പൊളിയേവ് അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനെ തുടർന്ന് ഹൗസ് ഓഫ് കോമൺസിൽ പ്രതിപക്ഷ നേതാവായി ആര് […]
ഒരുക്കങ്ങൾ പൂർത്തിയായി : പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് നാളെ തുടക്കം

വത്തിക്കാൻ സിറ്റി :പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ബുധനാഴ്ച തുടക്കമാകും. ഇതിനായുള്ള ഒരുക്കങ്ങൾ പുർത്തിയായതായും കോൺക്ലേവിൽ പങ്കെടുക്കേണ്ട 133 കർദിനാൾമാരും റോമിൽ എത്തിയതായും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു. പ്രത്യേക കുർബാനയോടെയാകും ബുധനാഴ്ച കോൺക്ലേവ് ആരംഭിക്കുക.കോൺക്ലേവിൽ കർദിനാൾമാരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവർ പോളീൻ ചാപ്പലിൽ സത്യപ്രതിജ്ഞയെടുത്തു. കോൺക്ലേവിൽ പാലിക്കേണ്ട രഹസ്യാത്മകതയും നിബന്ധനകളും സംബന്ധിച്ചാണ് പ്രതിജ്ഞ. കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ സാന്താ മാർത്താ അതിഥി മന്ദിരത്തിലാണ് താമസിക്കുക. ഇന്ത്യയിൽനിന്നുള്ള സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ […]
ട്രംപ്- കാർണി കൂടിക്കാഴ്ച്ച ഇന്ന്

വാഷിങ്ടൺ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. യുഎസ്-കാനഡ ബന്ധങ്ങളും വ്യാപാര തർക്കങ്ങളും നിലനിൽക്കെ ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായി മാർക്ക് കാർണി പറഞ്ഞു. കാനഡയും അമേരിക്കയും തമ്മിലുള്ള ഒരു വലിയ സാമ്പത്തിക, സുരക്ഷാ കരാറിന് ഈ കൂടിക്കാഴ്ച തുടക്കം കുറിക്കുമെന്ന് കാർണി വ്യക്തമാക്കി . കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ (CUSMA) കരാറിന്റെ പുനർചർച്ചകൾ അടുത്ത വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെയും പ്രസിഡൻ്റിന്റെയും കൂടിക്കാഴ്ച. കാനഡയ്ക്ക് ഏറ്റവും മികച്ച […]
പാർട്ടി നടക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണു, വൈദ്യസഹായം ലഭിച്ചില്ലെന്ന് ആരോപണം; അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നു

വാഷിങ്ടൻ: ഫ്രാറ്റേണിറ്റി ഹൗസ് പാർട്ടി നടക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബർക്കലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിന്ന് ബിരുദം നേടാൻ മൂന്നാഴ്ച മാത്രം ശേഷിക്കെയാണ് ഡാറ്റാ സയൻസ് വിദ്യാർഥിനിയായ ബന്ദന ഭട്ടി ബാൽക്കണിയിൽ നിന്ന് വീണത്. ഫൈ കാപ്പാ ടൗ ഫ്രാറ്റേണിറ്റി ഹൗസിൽ ഏപ്രിൽ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബന്ദന ഭട്ടിക്ക് ഏഴു മണിക്കൂറോളം വൈദ്യസഹായം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. ഏകദേശം […]
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 36–ാമത് യൂത്ത്-ഫാമിലി കോൺഫറൻസ് ജൂലൈ 16 മുതൽ വാഷിങ്ടൻ ഡിസിയിൽ

വാഷിങ്ടൻ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 36–ാമത് യൂത്ത്-ഫാമിലി കോൺഫറൻസ് ജൂലൈ 16 മുതൽ 19 വരെ വാഷിങ്ടൻ ഡിസിയിലെ ഹിൽട്ടൺ വാഷിങ്ടൻ ഡ്യൂ ലെസ് എയർപോർട്ട് ഹോട്ടലിൽ നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ കോൺഫറൻസിൽ പങ്കെടുക്കുമെന്നതാണ് ഇത്തവണത്തെ സവിശേഷത. ‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാൻ 11- 40’ എന്നതാണ് ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ ചിന്താവിക്ഷയം. ശ്രേഷ്ഠ ബാവാക്ക് പുറമേ, മാത്യൂസ് മോർ അന്തീമോസ് […]