newsroom@amcainnews.com

ഫാന്റസി ത്രില്ലർ ചിത്രം വിശ്വംഭരയിൽ ചിരഞ്‍ജീവിയുടെ നായികയായി തൃഷ

ചിരഞ്‍ജീവി നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലർ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജിവി വേഷമിടുന്ന വിശ്വംഭര എന്ന സിനിമയിലെ നായിക തൃഷയുടെ ജന്മദിനത്തിൽ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ ആവണിയായെത്തുന്ന ചിത്രം പ്രദർശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ടാകുമെന്നും ഒരു റിപ്പോർട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. […]

പെരുവള്ളൂരിൽ പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ്ലൈൻ, ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട്: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃത‍ർ. കാറ്റഗറി 3യിൽ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാണ് പാടില്ല എന്നാണ് ഗൈഡ്ലൈൻ എന്നും വിശദീകരണം. ചികിത്സയിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും ആശുപത്രിയുടെ പ്രതികരണം. സംഭവത്തിൽ ഇന്ന് രാവിലെ കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് പ്രതികരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നൽകുമെന്നും സിയയുടെ പിതാവ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും […]

കാമുകിയോടൊപ്പം ബൈക്കിൽ കറങ്ങിനടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു; 21കാരനായ മകനെ നടുറോഡിൽ ചെരുപ്പൂരിയടിച്ച് മാതാപിതാക്കൾ

കാമുകിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 21കാരനായ മകനെ നടുറോഡിൽ വച്ച് ചെരുപ്പൂരിയടിച്ച് മാതാപിതാക്കൾ. കാൺപൂരിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ‌ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഇവരെ ചോദ്യം ചെയ്യുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഗുജൈനി പ്രദേശത്തെ രാം ഗോപാൽ ജംഗ്ഷനിൽ വെള്ളിയാഴ്ച നടന്ന ഈ സംഭവം പരിസരവാസികളാണ് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 21കാരനായ രോഹിത് എന്ന യുവാവും 19കാരിയായ […]