ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ ഏറ്റവും മുതിർന്നയാൾ മഡ്രിഡ് മുൻ ആർച്ച്ബിഷപ്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ മേയ് 7ന് ആരംഭിക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളവരിലെ ഏറ്റവും മുതിർന്നയാൾ മഡ്രിഡിലെ മുൻ ആർച്ച്ബിഷപ് കർദിനാൾ കാർലോസ് ഒസോറൊ സിയേറയാണ്. വോട്ടവകാശമുള്ളവരിൽ ഇറ്റലിയിലെ കർദിനാൾ ആഞ്ചെലോ ബെച്ചു സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട് വത്തിക്കാനിൽ കേസ് നേരിടുന്നയാളാണ്. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കർദിനാൾമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും കോൺക്ലേവിൽ പങ്കെടുക്കാൻ അനുവദിക്കുമോ എന്നതിൽ ഇനിയും വ്യക്തയായിട്ടില്ല. വോട്ടവകാശമുള്ള കർദിനാൾമാരിലെ മുതിർന്നവരിലൊരാളായ സ്പെയിനിലെ അന്റോണിയോ കനിസാരെ ലൊവേറ ആരോഗ്യപ്രശ്നങ്ങൾ കാരണം കോൺക്ലേവിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ […]
താരിഫുകൾ ഏർപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം അമേരിക്കക്കാരുടെ ആദായനികുതിയിൽ കുറവുണ്ടാക്കുമെന്ന് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ: താരിഫുകൾ ഏർപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം അമേരിക്കക്കാരുടെ ആദായനികുതിയിൽ കുറവുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ശനിയാഴ്ച ഒരു പോസ്റ്റിലാണ് ട്രംപിന്റെ വാഗ്ദാനം. താരിഫുകൾ ആളുകളുടെ ആദായനികുതി കുറയ്ക്കാൻ സഹായിക്കുമെന്നും ചിലർക്ക് ‘പൂർണ്ണമായും ഒഴിവാക്കാനുള്ള’ സാധ്യതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിവർഷം 200,000 ഡോളറിൽ താഴെ വരുമാനമുള്ളവരിലായിരിക്കും നികുതി കുറവുവരുത്തുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘താരിഫുകൾ കുറയ്ക്കുമ്പോൾ, പലരുടെയും ആദായനികുതി ഗണ്യമായി കുറയും, ഒരുപക്ഷേ പൂർണ്ണമായും ഇല്ലാതാക്കും. പ്രതിവർഷം 200,000 […]