ഫെഡറല്‍ ഇലക്ഷന്‍: പരാജയപ്പെട്ട പ്രമുഖര്‍

കാനഡയുടെ ഫെഡറല്‍ ഇലക്ഷന്‍ റിസള്‍ട്ട് പൂര്‍ണ്ണമായി പുറത്ത് വരാന്‍ ഇനിയും സമയം എടുക്കുമെന്ന് ഇലക്ഷന്‍ കാനഡ അറിയിച്ചു. പുറത്ത് വന്ന ഫലം അനുസരിച്ച് നിരവധി പ്രമുഖര്‍ പരാജയപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും പ്രതിപക്ഷ നേതാവും ആയ പിയേര്‍ പൊളിയേവ് ,NDP നേതാവ് ജഗ്മീത് സിംഗ്, PPC നേതാവ് മാക്‌സിം ബര്‍നിയര്‍ എന്നിവര്‍ പരാജപ്പെട്ടു. ബ്രാംപ്ടണ്‍ വെസ്റ്റില്‍ മാര്‍ക്ക് കാര്‍ണിയുടെ കാബിനറ്റില്‍ ആരോഗ്യ മന്ത്രി ആയിരുന്ന കമല്‍ ഖേര, ലണ്ടന്‍ -ഫാന്‍ഷാവേയിലെ NDP യുടെ സിറ്റിങ് MP ലിന്‍സെ […]
ഫെഡറല്‍ തിരഞ്ഞെടുപ്പ്: 22 പഞ്ചാബികള്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക്

ഓട്ടവ : ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ 65 പഞ്ചാബി സ്ഥാനാര്‍ത്ഥികളില്‍ 22 പേര്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേഷ്യന്‍ ജനസംഖ്യയുടെ പ്രധാനവിഭാഗമായ പഞ്ചാബി-കനേഡിയന്‍ സമൂഹം ഈ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കാണ് വഹിച്ചത്. 2019-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് വംശജരായ 20 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ, പഞ്ചാബ് വംശജരായ 16 സിറ്റിങ് എംപിമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ അവരുടെ പല മണ്ഡലങ്ങളിലും മറ്റ് പഞ്ചാബി സ്ഥാനാര്‍ത്ഥികളുമായി അവര്‍ക്ക് നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നു. ബ്രാംപ്ടണില്‍ പഞ്ചാബികള്‍ അഞ്ച് സീറ്റുകള്‍ […]
ഓട്ടവയിൽനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി ഡിക്ക് ബെൽ പാർക്കിൽ മരിച്ച നിലയിൽ; 20കാരിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഓട്ടവ പൊലീസ്

ഓട്ടവ: കാനഡയുടെ സ്ഥാനത്തുനിന്നു മൂന്ന് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഓട്ടവ പൊലീസ് സർവീസ്. ഇന്ത്യൻ വിദ്യാർത്ഥിനി വൻഷിക (20) ആണ് മരിച്ചതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. കാർലിങ് അവന്യൂവിലെ ഡിക്ക് ബെൽ പാർക്കിലാണ് വൻഷികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഓട്ടവ പൊലീസ് അറിയിച്ചു. ഏപ്രിൽ 25-ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി പ്രാദേശിക ഹിന്ദി കമ്മ്യൂണിറ്റി പറയുന്നു. വൈകിട്ട് ഏഴുമണിയോടെ മജസ്റ്റിക് ഡ്രൈവിലെ വീട്ടിൽ […]
24കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പരാതി

കണ്ണൂർ: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) യുടെ മരണത്തിൽ ഭർത്താവ് ജിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽവച്ച് ഇന്നലെയാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ജിനീഷിനെതിരെ പരാതിയുമായി സ്നേഹയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആണെന്നും സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു. കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ഭർത്താവ് ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ […]
കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബ്ബിൽ റെയ്ഡ്; നൂറിലധികം അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

കൊളറാഡോ: നഗരത്തിലെ ഭൂഗർഭ നിശാക്ലബ്ബിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി യുഎസിൽ താമസിച്ചിരുന്നതായി സംശയിക്കുന്ന നൂറിലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. നിശാക്ലബ്ബിലുണ്ടായിരുന്ന 200 പേരിൽ കുറഞ്ഞത് 114 പേർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് അറിയിച്ചു. കൂടാതെ ഒരു ഡസനിലധികം സൈനികരും സുരക്ഷാ ഗാർഡുകളും നിശാക്ലബ്ബിലുണ്ടായിരുന്നതായി അധികൃതർ പറയുന്നു. ഇവരെ യുഎസ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷന് കൈമാറി. നിശാക്ലബ്ബിൽ മയക്കുമരുന്ന് കടത്ത്, വേശ്യാവൃത്തി, അക്രമ കുറ്റകൃത്യങ്ങൾ തുടങ്ങിയവയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ക്ലബ്ബിൽ നിന്ന് […]
യുക്രെയ്നിലെ ആക്രമണം റഷ്യ അവസാനിപ്പിക്കണം; ക്രൈമിയ വിട്ടുതരാൻ സെലെൻസ്കി തയാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ന്യൂജഴ്സി: പതിനൊന്നു വർഷം മുൻപ് റഷ്യ സ്വന്തമെന്നു പ്രഖ്യാപിച്ച ക്രൈമിയ വിട്ടുതരാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തയാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുക്രെയ്നിലെ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടായിരുന്നു ക്രൈമിയ സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം. റോമിൽ സെലെൻസ്കിയുമായി ചർച്ച നടത്തിയപ്പോൾ, യുക്രെയ്നിൽ സമാധാനം കൊണ്ടുവരാനായി റഷ്യയ്ക്ക് ക്രൈമിയ വിട്ടുനൽകാൻ അദ്ദേഹം തയാറാണെന്ന പ്രതീതിയാണ് ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്നിലെ ജനവാസമേഖലകളിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ട്രംപ് രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ, അടുത്തമാസം […]
തെമ്മാടി രാഷ്ട്രം, അവരുടെ പ്രതിരോധമന്ത്രിയുടെ ഏറ്റുപറച്ചിൽ ആരെയും അദ്‍ഭുതപ്പെടുത്തുന്നില്ല; പാക്കിസ്ഥാനെതിരേ ഐക്യരാഷ്ട്ര സംഘടനയിൽ രൂക്ഷവിമർശനവുമായി ഇന്ത്യ

ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) രൂക്ഷവിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നായിരുന്നു യുഎന്നിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേൽ വിശേഷിപ്പിച്ചത്. ‘‘ഭീകരവാദ സംഘങ്ങൾക്കു പണം നൽകുകയും പിന്തുണ നൽകുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ടെലിവിഷൻ അഭിമുഖത്തിൽ ഏറ്റുപറയുന്നത് ലോകം മുഴുവൻ കണ്ടു. ഈ ഏറ്റുപറച്ചിൽ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ലോകത്തു ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്ട്രമാണു പാക്കിസ്ഥാനെന്ന് അതിലൂടെ […]
കാനഡയിൽ മാർക് കാർണി തുടരും; തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് വിജയം, വമ്പൻ പരാജയം നുണഞ്ഞ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‍മീത് സിങ് രാജിവച്ചു

ഓട്ടവ: കാനഡയിൽ ജനപ്രതിനിധിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ചയെന്ന് പ്രാദേശിക മാധ്യമങ്ങൾ. സിബിസി, സിടിവി തുടങ്ങിയ കനേഡിയൻ മാധ്യമങ്ങൾ ലിബറൽ പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നു വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാർക് കാർണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതിൽ അഭിമാനമെന്നും 20 സീറ്റുകളിൽ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയർന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയേർ പൊളിയേവ് പറഞ്ഞു. നിലവിലെ വിവരങ്ങളുടെ […]
സ്‌കാർബറോ റെസ്റ്ററന്റിലെ വാഷ്‌റൂമിൽ ഒളിക്യാമറ; സ്ഥാപന ഉടമയായ 25കാരൻ അറസ്റ്റിൽ

ടൊറന്റോ: സ്‌കാർബറോയിലെ റസ്റ്ററന്റിലെ വാഷ്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ സ്ഥാപന ഉടമ അറസ്റ്റിലായതായി ടൊറന്റോ പോലീസ്. ഫിഞ്ച് അവന്യു ഈസ്റ്റിലെ മിഡ്‌സാൻഡ് അവന്യൂ ഏരിയയിലുള്ള ‘യോമിസ് റൈസ് എക്‌സ് യോഗർറ്റ്’ എന്ന സ്ഥാപനത്തിന്റെ ഉടമ സെഹാൻ സൂ(25) ആണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് ഇയാൾ ക്യാമറ സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഒരു മാസത്തോളം ഒളിക്യാമറ വാഷ്‌റൂമിൽ ഉണ്ടായിരുന്നുവെന്നും നവംബറിലാണ് ഇത് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രിൽ 20ന് ടൊറന്റോ സ്വദേശിയായ സെഹാൻ […]
12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചു; ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഡോക്ടറായ മകളെ വെടിവച്ച് കൊന്ന് സിആർപിഎഫ് മുൻ ഇൻസ്പെക്ടറായ പിതാവ്, മരുമകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

മുംബൈ: എംബിബിഎസ് ബിരുദമുള്ള മകൾ 12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്ന് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ മകൾക്കും മരുമകനും നേരെ വെടിയുതിർത്തു; മകൾ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്. ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ് ക്ഷണമില്ലാഞ്ഞിട്ടും […]