newsroom@amcainnews.com

അമേരിക്കയിൽ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി

വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി. കർണാടക മാണ്ഡ്യ സ്വദേശിയായ ഹർഷവർധന എസ് കിക്കേരി(57)യാണ് ഭാര്യ ശ്വേത(44)യേയും പതിനാലുകാരനായ മകനേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഏപ്രിൽ 24ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. വാഷിങ്ടൺ ന്യൂകാസിയിലെ വസതിയിൽവെച്ചാണ് ഹർഷവർധന ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയത്. ഹർഷവർധന-ശ്വേത ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്. സംഭവം നടക്കുമ്പോൾ ഈ കുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും നിലവിൽ സുരക്ഷിത ഇടത്താണുള്ളതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് […]

എഡ്മന്റണിൽനിന്ന് പുരാതന ഈജിപ്തിലെ പിരമിഡ് കാഴ്ചകൾ ആസ്വദിക്കാം! വെർച്വൽ റിയാലിറ്റിയി എക്‌സിബിഷൻ മെയ് 29ന്

എഡ്മന്റൺ: വെർച്വൽ റിയാലിറ്റിയിലൂടെ(VR) ഈജിപ്തിലെ ഏറ്റവും വലിയ പിരമിഡ് കാണാനും മനസ്സിലാക്കാനും അവസരമൊരുക്കി എക്‌സ്‌ക്യൂറിയോ. അടുത്ത മാസം എഡ്മന്റണിലാണ് ‘ഹൊറൈസൻ ഓഫ് ഖുഫു’ എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷൻ നടത്തുന്നത്. പുരാതന ഈജിപ്തിലെ പിരമിഡ് കാഴ്ചകൾ ആസ്വദിക്കാൻ ജനങ്ങൾക്ക് സുവർണാവസരമാണ് ഒരുങ്ങുന്നത്. എക്‌സ്‌ക്യൂറിയോയുടെ മൂന്ന് വർഷത്തെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമായാണ് 45 മിനിറ്റ് ദൃശ്യാനുഭവം അവതരിപ്പിക്കുന്നത്. പാരീസ്, ലണ്ടൻ, മോൺട്രിയൽ, ഷാങ്ഹായ്, ന്യൂയോർക്ക് എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ഹൊറൈസൺ ഓഫ് ഖുഫു മെയ് 29 ന് വെസ്റ്റ് എഡ്മന്റൺ […]

മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യയും കാലിഫോർണിയയിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ അടച്ചുപൂട്ടുന്നു

വാഷിങ്ടൺ: മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് കാലിഫോർണിയയിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ അടുത്ത വർഷം അടച്ചുപൂട്ടുമെന്ന് അറിയിപ്പ്. അപ്രതീക്ഷിതമായ സക്കർബർഗിന്റെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് രക്ഷിതാക്കൾ. മെറ്റയുടെ ആസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് പാലോ ആൾട്ടോയിൽ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് (CZI) 2016 ൽ സ്ഥാപിച്ചതാണ് സ്കൂൾ. താഴേക്കിടയിലുള്ള അവർണ്ണ സമൂഹങ്ങൾക്കായി ഉള്ളതായിരുന്നു ഈ സ്കൂൾ. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, മാതാപിതാക്കളെ ഒരു ബ്രേക്ക്ഫാസ്റ്റിന് വിളിച്ചുവരുത്തി കാര്യം അറിയിക്കുകയായിരുന്നു. […]

ഇല്ലിനോയിസിൽ ഡേ കെയർ സെന്ററിലേക്ക് വാഹനം ഇടിച്ചുകയറി നാല് വയസുള്ള കുട്ടിയടക്കം നാല് മരണം; നിരവധി പേർക്ക് പരിക്ക്

ഇല്ലിനോയിസ്: ഡേ കെയർ സെന്ററിലേക്ക് വാഹനം ഇടിച്ചുകയറി 4 മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാല് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസിന്റെ റിപോർട്ടനുസരിച്ചു സംസ്ഥാന തലസ്ഥാനത്തിന് ഏകദേശം 12 മൈൽ തെക്ക് ചാത്തമിലെ ഔട്ട്ഡോർ സമ്മർ ആൻഡ് ആഫ്റ്റർ സ്കൂൾ ക്യാമ്പിലേക്ക് ഒരു വാഹനം ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരെല്ലാം 4നും 18 നും ഇടയിൽ പ്രായമുള്ളവരാണെന്ന് സംസ്ഥാന പോലീസ് റിപ്പോർട്ട് ചെയ്തു. ഇരകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, പരിക്കേറ്റ നിരവധി പേരെ […]

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പ്: പാർലമെന്റിലേക്ക് മത്സരിച്ചത് 75 ഇന്തോ-കനേഡിയൻ സ്ഥാനാർഥികൾ, വിജയിച്ചത് 24 പേർ

ഒട്ടാവ: കാനഡയുടെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ഈ വർഷം ജയിച്ചു കയറിയത് 24 ഇന്തോ-കനേഡിയൻ സ്ഥാനാർഥികൾ. മത്സരിച്ചവരിൽ മൂന്നിലൊന്നു പേരും വിജയം നേടി. അപ്രതീക്ഷിതമായി കനത്ത തോൽവി ഏറ്റുവാങ്ങിയവരും ഇന്തോ-കനേഡിയൻ പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്തോ-കനേഡിയൻ വംശജരായ 75 പേരാണ് മത്സരിച്ചത്. ഇവരിൽ 24 പേരാണ് വിജയിച്ചത്. തോറ്റ പ്രമുഖരിൽ ന്യൂ ഡമോക്രാറ്റിക് പാർട്ടിയുടെ ജഗ്മീത് സിംഗും ഉൾപ്പെടും. ജയിച്ച ഇന്ത്യക്കാരിൽ ശ്രദ്ധേയമായ സാന്നിധ്യമാവുക പഞ്ചാബിൽ നിന്നുള്ള ഇന്തോ- കനേഡിയക്കാരാണ്. 2021ലെ ഫെഡറൽ […]

അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധം; ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും കഴിഞ്ഞാലേ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാൻ കഴിയൂയെന്ന് ട്രംപ്

വാഷിങ്ടൺ: യുഎസിലെ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. വാണിജ്യമേഖലയിലെ സുരക്ഷയ്ക്ക് പ്രഫഷനൽ ഡ്രൈവർമാർ ഇംഗ്ലീഷ് അറിയേണ്ടതു സുപ്രധാനമാണെന്നു ട്രംപ് പറഞ്ഞു. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും കഴിഞ്ഞാലേ ട്രാഫിക് നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാൻ കഴിയൂ എന്നും ട്രംപ് പറഞ്ഞു. ഫെഡറൽ നിയമങ്ങൾ ഇതു നിഷ്കർഷിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഉത്തരവ് വിവേചനപരമാണെന്നു സിഖ് സംഘടനകൾ ആരോപിച്ചു. യുഎസിലെ ചരക്കുനീക്ക മേഖലയിൽ ഒന്നര ലക്ഷത്തിലേറെ സിഖ് വംശജർ ജോലിയെടുക്കുന്നുണ്ട്. ഇവരിൽ 90 ശതമാനവും ഡ്രൈവർമാരാണ്.

ഫെഡറൽ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി മാർക്ക് കാർണി വിജയിച്ചു

ഓട്ടവ: ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണി വിജയിച്ചതായി റിപ്പോർട്ട്. കാനഡയുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ മൂലമുണ്ടായ ദേശീയ വികാരത്തിലെ കുതിച്ചുചാട്ടം മാർക്ക് കാർണി നയിക്കുന്ന ലിബറൽ പാർട്ടിയുടെ വിജയത്തിന് തുണയായി. ഓട്ടവ നേപ്പിയൻ റൈഡിംഗിലാണ് കാർണി വിജയിച്ചത്

റൈഡിങ്ങിലും തോൽവിയിലേക്ക്; ജഗ്മീത് സിങ് എൻഡിപി നേതൃസ്ഥാനം ഒഴിഞ്ഞു

ഓട്ടവ : തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് ജഗ്മീത് സിങ് ന്യൂ ഡമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതൃസ്ഥാനം ഒഴിയുന്നു. ദേശീയതലത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ബ്രിട്ടിഷ് കൊളംബിയയിലെ ബേണബി സെൻട്രൽ റൈഡിംഗിൽ ജഗ്മീത് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അണികളെ അഭിസംബോധന ചെയ്യുന്പോഴാണ് നേതൃസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു തവണയും കിങ് മേക്കർ സ്ഥാനം നിലനിർത്താനായ ജഗ്മീതും എൻഡിപിയും ഇത്തവണ പാടെ നിലംപൊത്തി. 25 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടക്കം […]

പിയേര്‍ പൊളിയേവിന് തോല്‍വി

ഓട്ടവ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവ് കാള്‍ട്ടണ്‍ റൈഡിങ്ങില്‍ പരാജയപ്പെട്ടു. ലിബറല്‍ സ്ഥാനാര്‍ത്ഥി ബ്രൂസ് ഫാന്‍ജോയ് 42,374 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ പൊളിയേവിന് 38,581 വോട്ടുകളാണ്ലഭിച്ചത്.

വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ച്‌ ഇലക്ഷൻസ് കാനഡ

ഓട്ടവ: രാജ്യത്തുടനീളമുള്ള പ്രത്യേക ബാലറ്റുകൾ എണ്ണുന്നത് താൽക്കാലികമായി നിർത്തിവച്ച്‌ ഇലക്ഷൻസ് കാനഡ. നിരവധി റൈഡിങിൽ വോട്ടെടുപ്പ് ഇനിയും അവസാനിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം. നിലവിൽ ലിബറൽ പാർട്ടി 168 സീറ്റുകളിൽ മുന്നിലാണ്. ഭൂരിപക്ഷത്തിന് വെറും നാല് സീറ്റുകൾ മാത്രമാണ് കുറവ്. ചില വോട്ടുകൾ ഇപ്പോഴും എണ്ണിയിട്ടില്ലാത്തതിനാൽ, ഒരു ഡസനോളം റൈഡിങിലെ ഫലങ്ങൾ മാറിയേക്കാമെന്ന് ഇലക്ഷൻസ് കാനഡ കണക്കാക്കുന്നു. അതേസമയം മാർക്ക് കാർണിയുടെ ലിബറലുകൾ ഭൂരിപക്ഷ സർക്കാർ നേടിയോ അതോ ന്യൂനപക്ഷ സർക്കാർ നേടിയോയെന്ന് ചൊവ്വാഴ്ച വൈകി മാത്രമേ അറിയാൻ […]