newsroom@amcainnews.com

ചൈനക്കൊപ്പം പാകിസ്ഥാന് തുര്‍ക്കിയും ആയുധങ്ങൾ നൽകിയോ? തുർക്കിയുടെ സൈനിക വിമാനം കറാച്ചിയിൽ ഇറങ്ങിയത് എന്തിന്? വിശദീകരണവുമായി തുര്‍ക്കി

ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാകുന്നതിനിടെ പാകിസ്ഥാന് തുര്‍ക്കി ആയുധങ്ങൾ എത്തിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ വിശദീകരണം നൽകുയാണ് തുര്‍ക്കിഷ് പ്രസിഡൻസി കമ്യുണിക്കേഷൻ ഡയറക്ടറേറ്റ്. “തുർക്കിയിൽ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനിൽ ഇറങ്ങി. പിന്നീട് അത് യാത്ര തുടർന്നു. ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകൾ അല്ലാതെ ഊഹാപോഹ വാർത്തകളെ ആശ്രയിക്കരുത്.’ എന്നും തുര്‍ക്കി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും യുദ്ധഭീഷണി ഉയർന്നുവരുന്ന സാഹചര്യത്തിലും, തുർക്കിയുടെ സി-130ഇ സൈനിക ഗതാഗത വിമാനം […]

സ്പെയിനിലും പോർച്ചുഗലിലും വ്യാപകമായി വൈദ്യുതി മുടങ്ങി; മെട്രോ – ട്രെയിൻ സർവീസുകൾ നിർത്തിവച്ചു, വിമാന സർവീസുകൾ വൈകി…

മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും വ്യാപകമായി വൈദ്യുതി മുടങ്ങി. ഇത് പൊതുഗതാഗതത്തെ ബാധിച്ചു. മെട്രോ – ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. വിമാന സർവീസുകൾ പലതും വൈകുകയാണ്. വ്യാപക വൈദ്യുതി തടസ്സത്തിൻറെ കാരണം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് സ്പാനിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്പാനിഷ് വൈദ്യുതി ഗ്രിഡിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ ആറ് മുതൽ പത്ത് മണിക്കൂർ വരെ എടുത്തേക്കാം എന്ന് ഗ്രിഡ് ഓപ്പറേറ്റർ (REE) ഓപ്പറേഷൻസ് മേധാവി എഡ്വാർഡോ പ്രീറ്റോ പ്രതികരിച്ചു. വ്യാപകമായി വൈദ്യുതി തടസ്സം സംഭവിച്ച് മണിക്കൂറുകളായിട്ടും അതിന്റെ […]

പ്രസവാനന്തര മുടികൊഴിച്ചിൽ തടയാന്‍ സഹായിക്കുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം

പ്രസവാനന്തര മുടികൊഴിച്ചിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ഇത് വളരെ സാധാരണവുമാണ്, പ്രസവശേഷം ഏകദേശം മൂന്ന് മുതൽ നാല് മാസം വരെ ഇത് അതിന്റെ ഉച്ചസ്ഥായിയിലെത്തും. പ്രസവാനന്തര മുടി കൊഴിച്ചിലിന് പ്രധാന കാരണം ശരീരത്തിലെ ഹോർമോണുകളുടെയും പോഷകങ്ങളുടെയും അളവിലുള്ള മാറ്റമാണ്. ഗർഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിൽ ഇരുമ്പ്, വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയുടെ അളവ് കുറയുമെന്നാണ് പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര പറയുന്നത്. ഇത്തരത്തില്‍ പ്രസവശേഷമുള്ള തലമുടി കൊഴിച്ചിൽ തടയാന്‍ സഹായിക്കുന്ന ചില പോഷകങ്ങളെ […]

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും സൗമ്യക്കും പങ്കില്ലെന്ന് എക്സൈസ്; വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡൽ കെ. സൗമ്യയെയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസിൽ നേരത്തെ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാൽ ഇവർക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. നിലവിൽ ആർക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ […]

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ദില്ലി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വരവിൽ കവിഞ്ഞ സ്വത്ത് താൻ സമ്പാദിച്ചിട്ടില്ലെന്നും തന്റെ ഇടപാടുകളെല്ലാം ബാങ്കിലൂടെയാണ് നടന്നിരിക്കുന്നതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പബ്ലിക് സർവെന്റ് എന്ന സംരക്ഷണം നൽകാതെയാണ് തനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ തീരുമാനം എടുക്കും വരെ അന്വേഷണം സ്റ്റേ […]

വ്യാജ ലഹരി കേസ്: പിന്നിൽ മരുമകളും അവരുടെ സഹോദരിയും; എല്ലാം തെളിയുമെന്ന് പ്രതീക്ഷ; നാരായണദാസ് കസ്റ്റഡിയിലായതോടെ അന്വേഷണത്തിൽ പുരോഗതി പ്രതീക്ഷിച്ച് ഷീല സണ്ണി

തൃശ്ശൂർ: വ്യാജ ലഹരി കേസിലെ മുഖ്യപ്രതി നാരായണദാസ് പൊലീസ് കസ്റ്റഡിയിലായതോടെ അന്വേഷണത്തിൽ പുരോഗതി പ്രതീക്ഷിച്ച് ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി. അറസ്റ്റിൽ സന്തോഷം പ്രകടിപ്പിച്ച ഷീലാ സണ്ണി തന്റെ ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി വസ്തു വച്ചതിന് പിന്നിൽ മരുമകളും അവരുടെ സഹോദരിയും ആണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ രാജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യ പ്രതി നാരായണ ദാസിനായി […]

യുഎഇയിലും സൗദി അറേബ്യയിലുമടക്കം വമ്പൻ തൊഴിലവസരങ്ങൾ; 1,000ത്തിലേറെ ഒഴിവുകളുമായി റൊട്ടാന ​ഗ്രൂപ്പ്

അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലുമായി നിരവധി ഹോട്ടലുകൾ തുറക്കാനൊരുങ്ങി യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് റൊട്ടാന. പുതിയ ഹോട്ടലുകൾ തുറക്കുന്നതോടെ 1000 ജീവനക്കാരെ കൂടി നിയമിക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. വലിയ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പിന് 80 ഹോട്ടലുകളാണ് നിലവിലുള്ളത്. ഇതിൽ ഭൂരിഭാഗവും യുഎഇയിലാണ്. മറ്റുള്ളവ സൗദി അറേബ്യ, തുർക്കി, ജോർദാൻ, ഒമാൻ, ഈജിപ്ത്, കോങ്കോ, ടാൻസാനിയ എന്നിവിടങ്ങളിലുമാണ്. നിലവിൽ ഇരുപതിലേറെ ഹോട്ടലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇവയിൽ 11 […]

യുഎസ് ഒപ്പുവയ്ക്കുന്ന ആദ്യ വ്യാപാര കരാറുകളിൽ ഇന്ത്യയും; ചൈന അധിക നാൾ ഇങ്ങനെ പിടിച്ചു നിൽക്കില്ലെന്നും ഇങ്ങോട്ട് വിളി വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: യുഎസിന്റെ പല മുൻനിര ട്രേഡിങ് പാർട്ണർമാരും യുഎസ് താരിഫ് ഒഴിവാക്കാൻ വളരെ നല്ല നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും അത്തരത്തിൽ ഒപ്പുവയ്ക്കുന്ന ആദ്യ കരാറുകളിൽ ഒന്ന് ഇന്ത്യയുമായുള്ളതായിരിക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഞങ്ങൾ ഒപ്പിടുന്ന ആദ്യ വ്യാപാര കരാറുകളിൽ ഒന്നായിരിക്കും ഇന്ത്യയുടേത് എന്ന് ഞാൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനുമായും യുഎസ് വളരെ കാര്യമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. മറ്റ് ഏഷ്യൻ ട്രേഡിങ് പാർട്ണർമാരുമായുള്ള പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് […]

വന്‍കൂവര്‍ ഫെസ്റ്റിവല്‍ ദുരന്തം: യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി

വന്‍കൂവര്‍: ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലില്‍ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. വന്‍കൂവര്‍ സ്വദേശിയായ 30 വയസ്സുള്ള കൈ-ജി ആദം ലോ എന്ന പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിയാതായി പൊലീസ് അറിയിച്ചു. അതേസമയം ഫെസ്റ്റിവല്‍ ദുരന്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും വരും ദിവസങ്ങളില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായും വന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് ശേഷമാണ്, E. 41st അവന്യൂവിനും ഫ്രേസര്‍ […]

തിരഞ്ഞെടുപ്പ് ദിനവും യുഎസിന്റെ ഭാഗമാകാന്‍ കാനഡയോട് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

കാനഡ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനേഡിയന്‍ ജനതയ്ക്ക് ആശംസയറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനങ്ങളുടെ നികുതി പകുതിയാക്കി കുറയ്ക്കാനും സൈനിക ശക്തി വര്‍ധിപ്പിക്കാനും വ്യാപാര മേഖലയെ ഉയര്‍ത്താനും കഴിവുള്ള നേതാവിനെ വേണം തിരഞ്ഞെടുക്കേണ്ടതെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു. അതേസമയം, കാനഡ അമേരിക്കന്‍ ഐക്യനാടുകളുടെ 51-ാമത് സംസ്ഥാനമായാല്‍ കാനഡയുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്രിമമായി വരച്ച അതിര്‍ത്തികള്‍ ഇല്ലാതാക്കുക, അതിര്‍ത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാം, അപ്പോള്‍ എല്ലാം മികച്ചതാകുമെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നു. നിലവില്‍ […]