newsroom@amcainnews.com

ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുമ്പോൾ പാകിസ്ഥാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന

ലാഹോർ: ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുമ്പോൾ പാകിസ്ഥാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന. സഹായം തേടി പാകിസ്ഥാൻ വിദേശകാര്യമന്ത്രി വിളിച്ചതോടെയാണ് ചൈന പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. പാകിസ്ഥാൻ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. പാകിസ്ഥാന്‍റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം ആണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി. ചൈനയോ റഷ്യയോ ഉൾപ്പെട്ട അന്വേഷണം ആണെങ്കിൽ അംഗീകരിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധറും […]

പുടിൻ തന്റെയും ഫോൺ ചോർത്തുന്നുണ്ടോയെന്ന് ആശങ്കയുണ്ടെന്ന് ഡൊണാൾഡ് ട്രംപ്; വത്തിക്കാനിൽ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാൻ: പുടിൻ തന്റെയും ഫോൺ ചോർത്തുന്നുണ്ടോയെന്ന് ആശങ്കയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും പുടിൻ തന്നെയും ടേപ്പ് ചെയ്യുന്നുവെന്നുമാണ് സംശയിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഇത് മറ്റൊരു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഒരു പാട് ആളുകളാണ് മരിക്കുന്നതെന്നുമാണ് ട്രംപ് […]

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി; 3 വർഷം തടവ്, 3 ലക്ഷം പിഴ

ദില്ലി: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ 9 നയതന്ത്ര ഉദ്യോഗസ്ഥരടക്കം 537 പാകിസ്ഥാനികൾ അടാരി അതിർത്തി വഴി ഇന്ത്യ വിട്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇനിയും പാക് സ്വദേശികൾ കേരളമടക്കം സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, […]

പ്രവാസികളുടെ പരാതിക്ക് പരിഹാരവുമായി എയർടെൽ; ഒരു വർഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാൻ പ്രഖ്യാപിച്ചു, 189 രാജ്യങ്ങളിൽ കണക്റ്റിവിറ്റി ലഭിക്കും

ദില്ലി: പ്രവാസികൾക്കായി ഒരു വർഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാനുമായി എയർടെൽ. വിദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് റീ ചാർജ്ജ് ചെയ്യാനാവാത്തത് മൂലം കണക്ഷൻ നഷ്ടമാകുന്നതടക്കമുള്ള പരാതിക്ക് പരിഹാരവുമായി എയർടെൽ. ഇന്റർനാഷണൽ റോമിംഗ് പോർട്ട്‌ഫോളിയോയിൽ പ്രധാന അപ്ഗ്രേഡാണ് എയർടെൽ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയൊരു അന്താരാഷ്ട്ര റോമിംഗ് പ്ലാൻ ആണ് എയർടെൽ അവതരിപ്പിച്ചത്. ലളിതവും താങ്ങാനാവുന്നതും തടസരഹിതവുമായ റോമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ അൺലിമിറ്റഡ് ഐആർ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ പുതിയ എയർടെൽ റീചാർജ് പ്ലാനിൽ 189 രാജ്യങ്ങളിലെ കണക്റ്റിവിറ്റി […]

പ്രവാസികള്‍ക്ക് പാൻ കാർഡ് പുതുക്കണോ? ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ ലഭിക്കാൻ ചെയ്യേണ്ടത്…

പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ച് കഴിഞ്ഞു. ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് താമസിയാതെ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയര്‍ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും കണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. അതേ സമയം പ്രവാസികള്‍ക്ക് പാൻ കാർഡ് പുതുക്കണോ? പ്രവാസികള്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കിലോ നാട്ടില്‍ എന്തെങ്കിലും ബിസിനസ് ഇടപാടുകള്‍ നടത്തണമെങ്കിലോ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആവശ്യമായ രേഖകളും നിശ്ചിത ഫീസും സഹിതം […]

ഒരു സാമ്പത്തിക വർഷം 2.15 കോടി രൂപ വരെ വിദേശത്തേക്ക് അയയ്ക്കാം; വിദേശത്തേക്ക് പണമയക്കുന്നവർ ആർബിഐയുടെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം

ഇന്ത്യൻ പൗരന്മാർ റിസർവ് ബാങ്കിൻറെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ (രക്ഷിതാവ് ഒപ്പിട്ടത്) ഓരോ പൗരൻമാർക്കും ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം യുഎസ് ഡോളർ (2.15 കോടി രൂപ) വരെ അയയ്ക്കാൻ അനുവാദമുണ്ട്. മാർച്ച് 31ന് മുമ്പ് ഒരാൾ 2.5 ലക്ഷം ഡോളർ അയയ്ക്കുകയും അടുത്ത സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്താൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരാൾക്ക് 5 ലക്ഷം ഡോളർ […]

പഹൽഗാമിലെ ഭീകരാക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം വിനോദസഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം, വിനോദസഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. ഏപ്രിൽ 22ലെ ആക്രമണത്തിനു ശേഷമുള്ള ആദ്യത്തെ അവധിക്കാല ദിനമായ ഞായറാഴ്ച, നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹൽ​ഗാം പട്ടണം സന്ദർശിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ”ഞങ്ങൾക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, നിങ്ങളുടെ രാജ്യം […]

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അടക്കം മൂന്നു പേർ അറസ്റ്റിൽ; പിടിയിലായത് പുലർച്ചെ രണ്ടുമണിക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ പ്രമുഖ സംവിധായകരടക്കം മൂന്നു പേർ എക്സൈസിൻറെ പിടിയിലായി. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് […]