newsroom@amcainnews.com

പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്ത് സമന്വയ ആൽബർട്ട യൂണിറ്റ്

സമന്വയ ആൽബർട്ട യൂണിറ്റിന്‍റെ 2025-26 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിയെ സുമിത് സുകുമാരൻ (പ്രസിഡൻ്റ്) നയിക്കും. സോവറിൻ ജോൺ ആണ് സെക്രട്ടറി. അനൂപ് പൈലി (ട്രഷറർ), ഡിലീഷ് ജോർജ്ജ് (വൈസ് പ്രസിഡൻ്റ്), സുമേഷ് നായർ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു. ഷിബു തങ്കച്ചൻ, ലിജിത ഷാജേഷ്, അനിൽ പിള്ള, ജോമോൻ ജോസഫ് എന്നിവരാണ് പുതിയ കമ്മറ്റി അംഗങ്ങൾ.

ആരോഗ്യ കരാർ അഴിമതിയിൽ വിമർശനവുമായി മുൻ ആൽബർട്ട മന്ത്രി

ആരോഗ്യ കരാർ അഴിമതിയിൽ ഉൾപ്പെടെ ആൽബർട്ട സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കാബിനറ്റ് മന്ത്രിയും എയർഡ്രി-കോക്രെയ്ൻ എംഎൽഎയുമായ പീറ്റർ ഗുത്രി രംഗത്ത്. ആരോഗ്യ കരാർ അഴിമതി, പ്രവിശ്യ ബജറ്റ്, ആൽബർട്ടയെ കാനഡയിൽ നിലനിർത്താനുള്ള പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യൽ എന്നിവയ്‌ക്കെതിരെ പീറ്റർ ഗുത്രി തുറന്ന കത്തിൽ പരാമർശിക്കുന്നു. ആരോഗ്യ കരാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സ്മിത്തിന്റെ മന്ത്രിസഭയിൽ നിന്ന് ഗുത്രി രാജിവെച്ചിരുന്നു. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് കോക്കസിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ നിയമസഭയിലെ സ്വതന്ത്ര […]

നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് തിരിച്ചടി; നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി; അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അപൂ‍ർണമെന്ന് കോടതി

ദില്ലി: നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് ദില്ലി റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂ‍ർണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് ഇന്ന് നിർദ്ദേശിച്ചു. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് നൽകേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാൻ മാറ്റി. നാഷണൽ […]

സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യം, ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യം; ഭീകരാക്രമണത്തിൽ പരിക്കേറ്റവരേ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ‘ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണം. സമൂഹത്തെ ഭിന്നിപ്പിക്കലും സഹോദരന്മാരെ തമ്മിൽ അകറ്റലുമായിരുന്നു ഭീകരാക്രമണത്തിന്റെ ലക്ഷ്യം. ഈ […]

കാണാൻ മനോഹരം, പക്ഷേ… മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരം; വസന്തകാലമായതോടെ ഒൻ്റാരിയോയിലുടനീളം സൈബീരിയൻ സ്ക്വിൽ പൂത്തു നില്ക്കുന്നതായി റിപ്പോർട്ട്

കാണാൻ മനോഹരം, പക്ഷേ… മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരമായ ഒരു വിഷ സസ്യം ഒൻ്റാരിയോയിലുടനീളം പൂക്കുന്നതായി റിപ്പോർട്ട്. വസന്തകാലമായതോടെയാണ് നീലനിറത്തിലുള്ള പൂക്കൾ ഉള്ള ഈ ചെടി വ്യാപകമായി പൂക്കുന്നത്. പൂന്തോട്ടങ്ങളിലും പുൽത്തകിടികളിലും വനപ്രദേശങ്ങളിലും ഈ ചെടി വളരുന്നുണ്ട്. കാണാൻ മനോഹരമാണെങ്കിലും ഇതിൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇത് കഴിച്ചാൽ വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും വിഷബാധയേല്ക്കും. റഷ്യയിൽ നിന്നാണ് ഈ ചെടി വടക്കേ അമേരിക്കയിലേക്ക് എത്തിയത്. സൈബീരിയൻ സ്ക്വിൽ അല്ലെങ്കിൽ സ്കില്ല എന്നറിയപ്പെടുന്ന ഈ ചെടി വടക്കേ അമേരിക്കയിൽ […]

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടു ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു; സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നെന്ന് സേന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടു ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കർ, ആസൂത്രകരിൽ ഒരാളായ ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇവരുടെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സുരക്ഷാ സേന അറിയിച്ചു. വീടുകൾ തകർത്തത് പ്രാദേശിക ഭരണകൂടമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ ആസിഫ് ഫൗജി (മൂസ), സുലൈമാൻ ഷാ (യൂനുസ്), അബു തൽഹ (ആസിഫ്) എന്നിവരും പഹൽഗാം ഭീകരാക്രമണ സംഘത്തിലുണ്ടായിരുന്നു. […]

ഹമാസ് പ്രവർത്തകർ പാക്ക് അധീന കശ്മീരും പാക്കിസ്ഥാനും സന്ദർശിച്ചതായി റിപ്പോർട്ട്; ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ ഇസ്രയേലിനെതിരായ പലസ്തീന്റെ പോരാട്ടവുമായി ബന്ധിപ്പിക്കാൻ ശ്രമം; വിവരം പങ്കുവച്ച് ഇന്റലിജൻസ് വൃത്തങ്ങൾ

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണം 2023 ഒക്ടോബര്‍ ഏഴിന്‌ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു സമാനമാണെന്നു ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ പറഞ്ഞതിനു പിന്നാലെ ഹമാസ് പ്രവർത്തകർ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്ന വിവരം പങ്കുവച്ച് ഇന്റലിജൻസ് വൃത്തങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒട്ടേറ തവണ ഹമാസ് പ്രവർത്തകർ പാക്ക് അധീന കശ്മീരും പാക്കിസ്ഥാനും സന്ദർശിച്ചതായാണ് റിപ്പോർട്ട്. ബഹവൽപുരിൽ ഭീകരസംഘടനായ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ഹമാസ് സംഘം അടുത്തിടെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസം പാക്ക് കരസേനാ മേധാവി അസിം മുനീർ ഉദ്ഘാടനം ചെയ്ത […]

ഈ ചൂടത്ത് പോക്കറ്റ് കാലിയാകാതെ കൂളായി യാത്ര ചെയ്യാം! കെഎസ്ആര്‍ടിസിയുടെ കുളിര്‍ യാത്രയ്ക്ക് മികച്ച പ്രതികരണം; തിരുവനന്തപുരം-എറണാകുളം എസി സൂപ്പര്‍ഫാസ്റ്റ് സൂപ്പർ ഹിറ്റ്; പുതിയ സര്‍വീസിന്റെ സമയക്രമം ഇങ്ങനെ..

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കുളിര്‍ യാത്രയ്ക്ക് മികച്ച പ്രതികരണം. 21 മുതല്‍ ആരംഭിച്ച തിരുവനന്തപുരം-എറണാകുളം എസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സാധാരണ സര്‍വീസിനേക്കാള്‍ നിരക്കില്‍ വലിയ വ്യത്യാസമില്ലാതെയാണ് എ.സി യാത്ര ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 303 രൂപയാണ് ടിക്കറ്റ് നിരക്ക്. 21ന് രാവിലെ ആദ്യ സര്‍വീസ് കെഎസ്ആര്‍ടിസി സിഎംഡി പ്രമോദ് ശങ്കര്‍ ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാവിലെ 8 മണിക്ക് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് ആലപ്പുഴ വഴി ഉച്ചയ്ക്ക് […]

ആറാട്ടണ്ണൻ അറസ്റ്റിൽ; നടപടി സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ

കൊച്ചി: ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന നടി ഉഷാ ഹസീനയുടെ പരാതിയിലാണു സന്തോഷ് വർക്കി അറസ്റ്റിലായത്. നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവർ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു. സന്തോഷ് വർക്കിയുടെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ […]

വാഗ–അട്ടാരി അതിർത്തിയിൽ തിരക്ക്; പാക്കിസ്ഥാൻ സ്വദേശികൾ ഇന്ത്യ വിടുന്നു

ന്യൂ‍ഡൽഹി: അമൃത്സറിലെ വാഗ – അട്ടാരി അതിർത്തിയിലേക്ക് പാക്കിസ്ഥാൻ സ്വദേശികൾ എത്തിത്തുടങ്ങി. പഹൽഗാം ഭീകരവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സ്വദേശികൾ ഇന്ത്യ വിടണമെന്ന നിർദേശത്തിനു പിന്നാലെയാണ് പൗരൻമാർ അതിർത്തിയിലേക്ക് എത്തിത്തുടങ്ങിയത്. ഞായറാഴ്ചയ്ക്കുള്ളിൽ പാക്കിസ്ഥാൻ സ്വദേശികൾ രാജ്യം വിടണമെന്നാണ് നിർദേശം. പാക്കിസ്ഥാൻ സ്വദേശികൾക്കുള്ള വീസ നടപടികൾ ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെയാണ് മെഡിക്കൽ വീസയ്ക്കുള്ള കാലാവധി. ഇന്ത്യക്കാർക്കുള്ള സാർക് വീസ പാക്കിസ്ഥാനും മരവിപ്പിച്ചിട്ടുണ്ട്. ‘‘പാക്കിസ്ഥാനിലേക്കു ഞാൻ തിരികെ മടങ്ങുകയാണ്. കശ്മീരിൽ ഭീകരാക്രമണം ഉണ്ടായെന്ന വിവരം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ […]