ജീവനക്കാരുടെ കുറവ്, എമര്‍ജന്‍സി റൂമുകളിലെ തിരക്ക്, ചികിത്സകള്‍ക്കുള്ള ദൈര്‍ഘ്യമേറിയ കാത്തിരിപ്പ്… പകുതിയിലധികം ജനങ്ങളും ആല്‍ബെര്‍ട്ടയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ സംതൃപ്തരല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്

ആല്‍ബെര്‍ട്ട: പകുതിയിലധികം ജനങ്ങളും ആല്‍ബെര്‍ട്ടയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ സംതൃപ്തരല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. മോണ്ട്രിയല് ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടും ഇപ്സോസും നടത്തിയ വോട്ടെടുപ്പില്‍ 51 ശതമാനം പേരും ആരോഗ്യ സംവിധാനത്തില്‍ അതൃപ്തി ഉള്ളതായി അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള 1,164 കനേഡിയന്‍ പൗരന്മാരിലാണ് സര്‍വേ നടത്തിയത്. മാര്‍ച്ച് 24 മുതല്‍ 28 വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ക്യുബെക്കില്‍ നിന്നുള്ളവരുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം പ്രവിശ്യ പ്രവര്‍ത്തനാധിഷ്ഠിത ആരോഗ്യ സംരക്ഷണ മാതൃകയിലേക്ക് മാറുകയാണെന്ന് പ്രീമിയര്‍ ഡാനിയേല്‍ […]
മുഖത്ത് ആയുധം കൊണ്ടുള്ള മുറിവുകൾ… മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിൽ, ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തി; തിരുവാതുക്കൽ ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്

കോട്ടയം: കോട്ടയം തിരുവാതുക്കൽ ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി അക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതിൽ തകർത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതിൽ തകർത്തത്. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. […]
തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്

കോട്ടയം: തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതമിന്റെ മരണവും ഇപ്പോള്‍ വിജയകുമാറിന്റെയും മീരയുടെയും മരണവും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്. 2017 ജൂൺ 3 നാണ് മകന്റെ […]
മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ, തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു […]
കുമ്പസാരകൂട്ടിൽനിന്നും വത്തിക്കാനിലേക്കു..!

ഷാജി ഏബ്രഹാം. ഒരു സന്ധ്യാ സമയംഅർജന്റീനയിലെ ഒരു തിരക്കുള്ള ഒരു തെരുവിന്റെ ഒരുവശത്ത് പൂക്കൾ വിൽക്കുന്ന ഒരു കടയിൽ നിന്നും ഏകദേശം ഇരുപതുവസ്സുള്ള ബെർഗോഗ്ലിയോ എന്ന ചെറുപ്പക്കാരൻ ഒരു ബൊക്കെ വാങ്ങി , ആ സന്ധ്യയിൽ താൻ സ്നേഹിക്കുന്ന പെൺകുട്ടിക്ക് കൊടുക്കുവാനായിരുന്നു അത്.ആ തെരുവിൽകൂടി അദ്ദേഹം മുന്നോട്ടുനടന്നു , പെട്ടെന്ന് മനോഹരമായ ഓർഗൻശബ്ദം ആ തെരുവിൽ തലയുയർത്തിനിൽക്കുന്ന പള്ളിയിൽ നിന്നും ഒഴുകിയെത്തി. ആരോ തന്നെ ആകർഷിക്കുന്നതുപോലെ തോന്നി പതുക്കെ ആ ചെറുപ്പക്കാരൻ രീതിയിൽ ആ പള്ളിയിലേക്ക് നടന്നുകയറി, […]
കോട്ടയത്ത് തിരുവാതുക്കലിൽ വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് തിരുവാതുക്കലിൽ വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുക. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങളുള്ളത്. അതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് […]