newsroom@amcainnews.com

ജയില്‍ സന്ദര്‍ശിച്ച് മാര്‍പാപ്പ; തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു

വത്തിക്കാന്‍ സിറ്റി : ശ്വാസകോശ അണുബാധയെത്തുടര്‍ന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിലെ റജീന ചേലി ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. വത്തിക്കാന്‍ സിറ്റിയില്‍നിന്ന് 5 മിനിറ്റ് കാര്‍യാത്ര ദൂരമേയുള്ളൂ ജയിലിലേക്ക്. വീല്‍ചെയറിലെത്തിയ മാര്‍പാപ്പയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. 5 ആഴ്ച ആശുപത്രിയിലായിരുന്ന മാര്‍പാപ്പ കഴിഞ്ഞ മാസം 23ന് ആണ് ആശുപത്രി വിട്ടത്. 2 മാസം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുന്ന മാര്‍പാപ്പ […]

ലഹരിയില്‍ നിന്നും വിട; ബില്‍ അവതരിപ്പിച്ച് ആല്‍ബര്‍ട്ട

പ്രവിശ്യയെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത ചികിത്സാ ബില്‍ അവതരിപ്പിച്ച് ആല്‍ബര്‍ട്ട. ലഹരി ഉപയോഗത്തില്‍ നിന്ന് വ്യക്തികളെ രക്ഷപ്പെടുത്താന്‍ ചികിത്സ നല്‍കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്. ഒരാള്‍ അമിതമായി ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വ്യക്തിയുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, കൂടാതെ ആരോഗ്യ വിദഗ്ധര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രവിശ്യാ കമ്മീഷനില്‍ നിന്ന് ചികിത്സാ ഉത്തരവിനായി അപേക്ഷിക്കാം. ഈ പദ്ധതിക്ക് 18 കോടി ഡോളര്‍ ചിലവ് വരുമെന്ന് കണക്കാക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. ബില്‍ പ്രകാരം, ഒരാളുടെ ലഹരി […]

കെട്ടിട അറ്റകുറ്റപ്പണിയില്‍ വിട്ടുവീഴ്ചയില്ല: പുതുനിയമവുമായി വന്‍കൂവര്‍ സിറ്റി

പ്രോപ്പര്‍ട്ടി മെയിന്റനന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബൈലോയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി വന്‍കൂവര്‍ സിറ്റി കൗണ്‍സില്‍. നഗരത്തില്‍ ശരിയായി അറ്റകുറ്റപ്പണികള്‍ നടത്താത്ത കെട്ടിടങ്ങളില്‍ താമസിക്കുന്ന വാടകക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യമിട്ടുള്ള പ്രമേയം പാസാക്കിയതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു. വെസ്റ്റ് എന്‍ഡിലെ റീജന്‍സി പാര്‍ക്കില്‍ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്താത്ത കെട്ടിടങ്ങളിലെ വാടകക്കാര്‍, നിലവാരമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ കാരണം വളരെക്കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. നിലവില്‍, കെട്ടിടത്തില്‍ പൂപ്പല്‍, ജലനഷ്ടം, വായു ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കെട്ടിട ഉടമകള്‍ […]

യുഎസ് വിട്ട് കാനഡയിലേക്ക് ചേക്കേറി വിദ്യാര്‍ത്ഥികള്‍

കനേഡിയന്‍ സര്‍വകലാശാലകളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ കാനഡയെ ആശ്രയിക്കാന്‍ ഒരുങ്ങുന്നത്. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല (യുബിസി), സൈമണ്‍ ഫ്രേസര്‍ സര്‍വകലാശാല (എസ്എഫ്യു) എന്നിവിടങ്ങളില്‍ യുഎസ് പൗരന്മാരില്‍ നിന്നുള്ള അപേക്ഷകളില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയതായി യുബിസി വക്താവ് ഗേജ് അവെറില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ യുബിസിയില്‍ 27% വര്‍ധനയും എസ്എഫ്യുവില്‍ 23% വര്‍ധനയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അപേക്ഷകളില്‍ […]

ഫെഡറല്‍ തിരഞ്ഞെടുപ്പ്: മുന്‍കൂര്‍ വോട്ടിങ് ഇന്ന് മുതല്‍

ഫെഡറല്‍ തിരഞ്ഞെടുപ്പിന് വെറും 10 ദിവസം മാത്രം ശേഷിക്കെ, ഏപ്രില്‍ 28-ന് മുന്‍പ് വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രാജ്യമെമ്പാടും മുന്‍കൂര്‍ വോട്ടിങ് ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 18 മുതല്‍ 21 വരെ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയില്‍ അവരുടെ നിയുക്ത പോളിങ് സ്റ്റേഷനില്‍ നേരത്തെ വോട്ട് രേഖപ്പെടുത്താം. ഏപ്രില്‍ 11-നകം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് തപാല്‍ വഴി ലഭിക്കുന്ന വോട്ടര്‍ വിവര കാര്‍ഡില്‍, മുന്‍കൂര്‍ വോട്ടിങ്ങിനായി നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പോളിങ് സ്റ്റേഷന്‍ എവിടെയാണെന്ന് രേഖപ്പെടുത്തിയിരിക്കും. […]

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അപേക്ഷകർക്കായി പ്രത്യേക വർക്ക് പെർമിറ്റ് അവതരിപ്പിച്ച് മാനിറ്റോബ

വിനിപെഗ്: പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കായി പ്രത്യേക വർക്ക് പെർമിറ്റ് അവതരിപ്പിച്ച് മാനിറ്റോബ. രണ്ട് വർഷം വരെ കാലാവധിയുള്ളതാണ് നിർദ്ദിഷ്ട വർക്ക് പെർമിറ്റുകൾ. ഏപ്രിൽ 22 മുതൽ ഈ വർക്ക് പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ MPNP സ്വീകരിക്കാൻ തുടങ്ങുമെന്ന് മാനിറ്റോബ ലേബർ ആൻഡ് ഇമിഗ്രേഷൻ മന്ത്രി മലയ മാർസെലിനോ അറിയിച്ചു. എന്നാൽ, 45 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റ് അവസാനിക്കുന്നതു അല്ലെങ്കിൽ 2024-ലോ 2025-ലോ വർക്ക് പെർമിറ്റുകൾ അവസാനിക്കുന്നതോ ആയ അപേക്ഷകർക്ക് നിർദ്ദിഷ്ട വർക്ക് പെർമിറ്റുകൾ ലഭിക്കാൻ യോഗ്യത […]

ലഹരി റെയ്ഡിനിടെ ഓടിയതിൻറെ കാരണം സ്റ്റേഷനിലെത്തി ബോധിപ്പിക്കണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നാളെ നേരിട്ട് ഹാജരാകാൻ നോട്ടീസ്; നിയമോപദേശം തേടി ഷൈൻ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ലഹരി റെയ്ഡിനിടെ ഓടിയതിൻറെ കാരണം സ്റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോർത്ത് പൊലീസ് നോട്ടീസ് നൽകിയത്. അതേസമയം, ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്. നാളെ പൊലീസിന് മുമ്പിൽ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയേക്കും. ഓടിരക്ഷപ്പെട്ട ഷൈൻ തിരിച്ചെത്തി ഓട്ടത്തിൻറെ കാരണം അറിയിക്കണമെന്ന നിലപാടിലാണ് പൊലീസ്. നേർത്ത് സ്റ്റേഷനിൽ നേരിട്ടെത്തി ഓട്ടത്തിൻറെ […]

കർണാടകയിൽ സർക്കാ‍ർ കരാറുകളിൽ മുസ്ലിം സംവരണം: ബില്ലിന്മേൽ നടപടി വൈകിയാൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും

ബെംഗ്ലൂരു: കർണാടകയിൽ സർക്കാ‍ർ കരാറുകളിൽ മുസ്ലിം സംവരണം നൽകുന്ന ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നടപടി വൈകിയാൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും. ബില്ലുകളിൽ ഗവർണർമാരും രാഷ്ട്രപതിയും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിൻറെ പശ്ചാത്തലത്തിലാണിത്. ഗവർണർ ബില്ല് നിയമമാക്കുന്നത് വൈകിപ്പിക്കുകയാണെന്നാരോപിച്ചാകും കോടതിയെ സമീപിക്കുക. സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ് ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ച നടപടിയെന്നും സർക്കാർ ചൂണ്ടിക്കാട്ടും. വലിയ ഭരണഘടനാ ലംഘനമുണ്ടെങ്കിലോ കൃത്യമായ കാരണമുണ്ടെങ്കിലോ മാത്രമേ ഗവർണർ ബില്ല് രാഷ്ട്രപതിക്ക് കൈമാറാവൂ എന്ന് സുപ്രീംകോടതി വിധിയിൽ […]

സർവീസ് ചട്ടം ലംഘിച്ച് കെകെ രാഗേഷിനെ പുകഴ്ത്തി പോസ്റ്റ്; ദിവ്യ എസ് അയ്യർക്കെതിരേ യൂത്ത് കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ്. അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി. കെ.കെ. രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ്. അയ്യരുടെ സർവീസ് ചട്ടം ലംഘനമാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻറ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് […]

17 ഡോക്ടർമാർ പരാജയപ്പെട്ടിടത്ത് ചാറ്റ് ജിപിടിയുടെ വിജയം; നാല് വയസുകാരനിൽ അപൂർവ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

നാല് വയസ്സുള്ള മകൻറെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങൾക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവിൽ ആശ്വാസം. നിരവധി ആശുപത്രികളിൽ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകൻറെ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയിൽ അപൂർവങ്ങളായ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകൽ, ശരീരത്തിൻറെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ […]