newsroom@amcainnews.com

വാഹന ഉടമകൾക്ക് ആശ്വാസം; ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്ന് ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: വാഹന ഉടമകൾക്ക് ആശ്വാസമായി മോട്ടോർ വാഹനവകുപ്പിൻറെ ഉത്തരവ്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്നാണ് ഗതാഗത കമ്മീഷണർ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളിൽ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. കൃത്യമായ തെളിവുകളുണ്ടായാൽ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താൽ മതിയെന്നാണ് ഉത്തരവ്. […]

ആറ്റിൽ ചാടി മരിച്ച ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞി നിലയിൽ, നടുവിനു പുറത്ത് മുറിവ്; മക്കളുടെ ഉള്ളിൽ അണുനാശിനിയുടെ അംശവും

കോട്ടയം: മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറ്റുമാനൂർ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ നടുവിനു പുറത്ത് മുറിവുമുണ്ട്. മക്കൾ രണ്ടു പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആറ്റിൽ ചാടുന്നതിനു മുൻപ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ […]

ഒന്നിച്ച് അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന വിൻസി അലോഷ്യസിന്റെ ആരോപണം: തുറന്നുപറച്ചിൽ അഭിനന്ദനാർഹം; പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് അമ്മ

കൊച്ചി: ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണം ചർച്ച ചെയ്ത് താരസംഘടനയായ അമ്മ. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയാണ് നടിയുടെ ആരോപണം ചർച്ച ചെയ്തത്. ആരോപണവിധേയനായ നടനെതിരെ വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്നും അമ്മ അറിയിച്ചു. വിൻ‌സിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്ന് അമ്മ വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം […]

പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമില്‍ വന്‍ മാറ്റങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ

2025-ല്‍ പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ അലോക്കേഷന്‍ ഫെഡറല്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടിഷ് കൊളംബിയ. ഇതോടെ ബ്രിട്ടിഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (BC PNP) വഴിയുള്ള ചില നറുക്കെടുപ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയും നിരവധി സ്ട്രീമുകള്‍ അടയ്ക്കുകയും ചെയ്തതായി പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ അലോക്കേഷന്‍ വെട്ടിക്കുറച്ചതോടെ പുതിയ അപേക്ഷകള്‍ ഫ്രണ്ട്-ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും ഉയര്‍ന്ന സാമ്പത്തിക സ്വാധീനമുള്ള സംരംഭകര്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും മാത്രമായി നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. […]

രാജ്യാന്തര വിദ്യാര്‍ത്ഥി വീസ റദ്ദാക്കല്‍; യുഎസ് കോളേജുകള്‍ ആശങ്കയില്‍

വാഷിങ്ടന്‍: രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ നിയമപരമായ പദവി അവസാനിപ്പിക്കുന്ന അമേരിക്കന്‍ നടപടിയില്‍ ആശങ്കയറിയിച്ച് കോളേജുകളും സര്‍വകലാശാലകളും. ചെറിയ നിയമലംഘനങ്ങളുടെ പേരിലാണ് വിദ്യാര്‍ത്ഥികളെ പിരിച്ചു വിടുന്നത്. പലര്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് പോലും ലഭിച്ചിട്ടില്ല. തൊണ്ണൂറിലധികം കോളേജുകളിലെയും സര്‍വകലാശാലകളിലെയും കുറഞ്ഞത് 600 വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കുകയോ നിയമപരമായ പദവി അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അമിതവേഗം, പാര്‍ക്കിങ് ടിക്കറ്റുകള്‍ പോലുള്ള ചെറിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരവധി വിദ്യാര്‍ത്ഥികളെ പിരിച്ചു വിടാനുള്ള തീരുമാനം. ചിലര്‍ക്ക് അവരുടെ പിരിച്ചുവിടലിന്റെ കാരണം പോലും അറിയില്ല. അതേസമയം, തങ്ങള്‍ക്ക് […]

താരിഫ് യുദ്ധത്തിനിടയില്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ചൈന; നാലുമാസത്തിനിടെ അനുവദിച്ചത് 85,000 വീസകള്‍

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ വീസ അനുവദിച്ച് ചൈന. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ ഒമ്പതുവരെ ഇന്ത്യക്കാര്‍ക്ക് 85,000ത്തിലേറെ വീസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പറഞ്ഞു. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കാനായി വീസാ ചട്ടങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വീസ ലഭിക്കാന്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ട് വീസ സെന്ററുകളില്‍ അപേക്ഷ നല്‍കാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാന്‍ […]

ഫെഡറല്‍ തിരഞ്ഞെടുപ്പ് സംവാദം: ഗ്രീന്‍ പാര്‍ട്ടിക്ക് ക്ഷണം ലഭിച്ചില്ല

ഓട്ടവ : ഫെഡറല്‍ തിരഞ്ഞെടുപ്പ് സംവാദങ്ങളില്‍ പങ്കെടുക്കാനുള്ള ഗ്രീന്‍ പാര്‍ട്ടി ഓഫ് കാനഡയുടെ ക്ഷണം റദ്ദാക്കിയതായി ലീഡേഴ്സ് ഡിബേറ്റ് കമ്മീഷന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം പാര്‍ട്ടി മനഃപൂര്‍വ്വം കുറച്ചതിനാലാണ് തീരുമാനമെന്നും കമ്മീഷന്‍ പറയുന്നു. മണ്‍ട്രിയോളിലെ മൈസണ്‍ ഡി റേഡിയോ-കാനഡയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംവാദങ്ങളില്‍ ഒന്ന്, ഏപ്രില്‍ 16-ന് രാത്രി 8 മണിക്ക് ഫ്രഞ്ച് ഭാഷയില്‍ നടക്കും. ഏപ്രില്‍ 17-ന് വൈകുന്നേരം 7 മണിക്കാണ് ഇംഗ്ലീഷ് ഭാഷാ സംവാദം. അതേസമയം, ലീഡേഴ്സ് ഡിബേറ്റ്‌സ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള […]

കാനഡയിലെ താല്‍ക്കാലിക വീസ അപേക്ഷകള്‍ നിരസിക്കുന്നതായി റിപ്പോര്‍ട്ട്

ഓട്ടവ: രാജ്യത്തെ പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയിലെ പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2024-ല്‍ ഏകദേശം 23 ലക്ഷത്തിലധികം താല്‍ക്കാലിക വീസ അപേക്ഷകള്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ജനസംഖ്യാ വര്‍ധന കുറയ്ക്കുന്നതിനുമായി ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും അപേക്ഷകള്‍ നിരസിച്ചത്. മൊത്തം 2,360,000 താല്‍ക്കാലിക വീസ അപേക്ഷകളാണ് നിരസിച്ചതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1,950,000 സന്ദര്‍ശക വീസ അപേക്ഷകളാണ് നിരസിച്ചത്. […]

ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 2.75 ശതമാനമായി നിലനിർത്തി

കാനഡയുമായുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാരയുദ്ധം രൂക്ഷമായതിനാൽ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി. മാർച്ചിൽ സെൻട്രൽ ബാങ്ക് അതിൻ്റെ പോളിസി നിരക്ക് കാൽ പോയിൻ്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. കഴിഞ്ഞ 10 മാസത്തിനുള്ളിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് 225 ബേസിസ് പോയിൻറ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. ജൂണിന് ശേഷം ഇത് […]