newsroom@amcainnews.com

കനേഡിയൻ മലയാളികൾക്കായി കലോത്സവ വേദിയൊരുക്കി എഡ്മിന്റൻ നേർമ; റജിസ്ട്രേഷൻ ആരംഭിച്ചു

എഡ്മിന്റൻ: കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദിയൊരുക്കി എഡ്മിന്റൻ നേർമ. മെയ് 17,18,19 തീയതികളിലായി ബാൽവിൻ കമ്യൂണിറ്റിഹാളിൽ നടത്തുന്ന എഡ്മിന്റൻ നേർമ കലോത്സവത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു.ഏപ്രിൽ 25 ആണ് റജിസ്‌ട്രേഷനുള്ള അവസാന തീയതി. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും റജിസ്ട്രേഷൻ പൂർത്തിയാക്കണം. 12 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്കായി ഒരു കാറ്റഗറിയും 22 വയസ്സിൽ മുകളിൽ ഉള്ളവർക്കായി മറ്റൊരു കാറ്റഗറിയും മത്സരങ്ങൾക്കായി തരപ്പെടുത്തിയിട്ടുണ്ട്. കേരള കലോത്സവങ്ങളുടെ മാതൃകയിൽ വിവിധ സെക്ഷൻസ് ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. വിവിധയിനം […]

പെൻസിൽവേനിയ ഗവർണറുടെ ഔദ്യോഗിക വസതിയിൽ അജ്ഞാതൻ തീയിട്ടു

പെൻസിൽവേനിയ: പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയുടെ ഔദ്യോഗിക വസതിയിൽ അജ്ഞാതൻ തീയിട്ടു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം ഗവർണറും കുടുംബവും വസതിയിൽ ഉറങ്ങുകയായിരുന്നു. മനഃപൂർവം ആരോ തീവച്ചതായിട്ടാണ് വിവരം. വീടിന്റെ തെക്കുവശത്തെ മുറിയിൽ നാശനഷ്ടമുണ്ടായി. വീട്ടിലുണ്ടായിരുന്ന ഗവർണറും കുടുംബവും മറ്റൊരു മുറിയിലായതിനാൽ സുരക്ഷിതമായി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ചോ തീയിടാനുള്ള കാരണത്തെക്കുറിച്ചോ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. ഇതുസംബന്ധിച്ച വിവരം നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 1968 മുതൽ […]

എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ; ഇന്ത്യൻ പ്രസിഡന്റ് തന്നെ പരാതി നൽകിയാലും മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നത് വെറും വിഡ്ഢിത്തം: പി.വി. അൻവർ

നിലമ്പൂർ: എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ. മുൻ അനുഭവങ്ങൾ പരിശോധിച്ചാൽ എം.ആർ. അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്ന് അൻവർ പറഞ്ഞു. അജിത്ത് കുമാറിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് താൻ കൈമാറിയ പ്രധാനപ്പെട്ട രേഖകൾ ഒന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു. ഡിജിപി എന്നല്ല ഗവർണറോ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെയോ അജിത്ത് കുമാറിനെതിരെ […]

പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം; കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. ഏബ്രഹാം

തിരുവനന്തപുരം: കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. ഏബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെ.എം. ഏബ്രഹാം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.എം. ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ ഹർജിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കലിന് തന്നോടുള്ള പൂർവ വൈരാഗ്യമാണ് ഇപ്പോഴത്തെ നടപടികളിൽ കലാശിച്ചതെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഹർജിക്കാരൻ 2016ൽ പിഡബ്ല്യുഡി […]

ഐസ്ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കി; സൊമാറ്റൊ 7000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

ചെന്നൈ: ഓൺലൈൻ ഫു‍‍ഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റൊ വഴി ഓർഡർ ചെയ്ത ഐസ്ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കിയെന്ന കേസിൽ ഉപഭോക്താവിന് 7,000 രൂപ നഷ്ടപരിഹാരം നൽകണമെന്നു ചെന്നൈയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വിരുഗമ്പാക്കം സ്വദേശി ഫിറോസ് ഖാനാണ് ഹർജിക്കാരൻ. 2023 സെപ്റ്റംബർ 20ന് അണ്ണാ നഗറിലെ ഐസ്ക്രീം കടയിൽനിന്നുള്ള ഇറ്റാലിയൻ കസാട്ട ഐസ്ക്രീം കേക്കാണു ഫിറോസ് ഓർഡർ ചെയ്തത്. അതിനായി 1182.36 രൂപയും അടച്ചു. പിന്നീട്, കേക്കിന്റെ പരമാവധി ചില്ലറ വില (എംആർപി) 300 […]

വീട്ടിൽ കയറി കൊല്ലും, കാർ ബോംബ് വച്ച് തകർക്കും; നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി

മുംബൈ: നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്.‌ വീട്ടിൽ കയറി നടനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഭീഷണിയുടെ ഉറവിടത്തെ സംബന്ധിച്ചു ആധികാരികതയെപ്പറ്റിയും പൊലീസ് അന്വേഷണിച്ചുകൊണ്ടിരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല. മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം […]

13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് സ്വിറ്റ്‌സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ; ബെൽജിയൻ റെസിഡൻസി കാർഡ് ലഭിക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചതായും റിപ്പോർട്ടുകൾ

ന്യൂഡൽഹി: 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് ബെൽജിയത്തിൽനിന്ന് സ്വിറ്റ്‌സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. ചോക്‌സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്. ഇവിടെ റെസിഡൻസി കാർഡ് ലഭിക്കുന്നതിനായി ചോക്സി വ്യാജ രേഖകൾ സമർപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് ഇയാൾ പണം തട്ടിയത്. ഏഴു വർഷത്തിലേറെയായി ഇന്ത്യൻ ഏജൻസികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ചോക്സിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. രക്താർബുദത്തിന്റെ ചികിത്സയ്ക്കായി ബെൽജിയത്തിലാണ് ചോക്സിയെന്ന് ഫെബ്രുവരിയിൽ […]

വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈല് ആക്രമണം; 24 മണിക്കൂറിനിടെ ഗാസയിൽ 14 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയിം പറഞ്ഞു. മുന്നറിയിപ്പു ലഭിച്ചതോടെ രാത്രിതന്നെ നൂറുകണക്കിനു രോഗികളെ ഒഴിപ്പിച്ചു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചു. ആശുപത്രി നടത്തിപ്പുകാരായ ജറുസലം രൂപത ആക്രമണത്തെ അപലപിച്ചു. അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ 14 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്റൽ […]

യുഎസ് കുടിയേറ്റം: എച്ച് 1ബി വീസയിലുൾപ്പെടെ യുഎസിൽ താമസിക്കുന്ന വിദേശികളുടെ കൈവശം എപ്പോഴും കുടിയേറ്റ രേഖകൾ കരുതണം; പുതിയ ചട്ടം നിലവിൽ വന്നു

വാഷിങ്ടൻ: ​ഇന്ത്യക്കാരുൾപ്പെടെയുള്ള യുഎസിലെ വിദേശ പൗരന്മാരുടെ കൈവശം എപ്പോഴും കുടിയേറ്റ രേഖകൾ കരുതണമെന്ന പുതിയ ചട്ടം നിലവിൽ വന്നു. എച്ച് 1ബി വീസയിലുൾപ്പെടെ യുഎസിൽ താമസിക്കുന്ന വിദേശികൾക്ക് ഇത് ബാധകമാണ്. യുഎസിൽ എത്തിയതും രാജ്യത്തു തങ്ങുന്നതും നിയമപരമായാണെന്നു തെളിയിക്കുന്ന രേഖകളാണ് എപ്പോഴും കയ്യിൽ വയ്ക്കേണ്ടത്. പ്രൊട്ടക്ടിങ് ദി അമേരിക്കൻ പീപ്പിൾ എഗെൻസ്റ്റ് ഇൻവേഷൻ എന്ന പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായ ചട്ടങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിലായത്. എച്ച് 1ബി വീസ, […]

പെറുവിയൻ എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ അന്തരിച്ചു

ലിമ: നൊബേൽ സമ്മാന ജേതാവും പെറുവിയൻ എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ മാരിയോ വർഗാസ് യോസ (89) അന്തരിച്ചു. ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ അൽവാരോ വാസ്ഗാസ് യോസയാണ് പിതാവിന്റെ മരണം എക്സിലൂടെ പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. പെറുവിലെ അരെക്വിപയിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് യോസ ജനിച്ചത്. റേഡിയോ ഓപ്പറേറ്ററായ ഏണസ്റ്റോ വർഗാസ് മാൽഡൊണാഡോയുടെയും ഡോറ യോസ ഉറേറ്റയുടെയും ഏക മകനായി ജനനം. മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ യോസ അമ്മയ്ക്കൊപ്പം ബൊളീവിയയിലേക്ക് താമസം മാറി. യോസയുടെ മുത്തച്ഛൻ ബൊളീവിയയിലെ പെറുവിയൻ […]