newsroom@amcainnews.com

ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു

ന്യൂഡൽഹി: ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണു നടപടി. എല്ലാവർഷവും ഓശാന ഞായറാഴ്ച തിരുഹൃദയ പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെന്റ്. മേരീസ് പള്ളിയിൽനിന്ന് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്നു ഇടവക വികാരി പറഞ്ഞു. പൊലീസ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പള്ളി കോംപൗണ്ടിൽ ഉച്ചയ്ക്കുശേഷം കുരിശിന്റെ വഴി നടത്തുമെന്നും ഇടവക വികാരി […]

വളാഞ്ചേരിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിൻവശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാർ […]

മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സംഘർഷം രൂക്ഷം; 150 പേർ അറസ്റ്റിൽ; ഇതുവരെ മൂന്നു മരണം

കൊൽക്കത്ത: മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സംഘർഷങ്ങളിൽ 150 പേർ അറസ്റ്റിൽ. സംഘർഷം രൂക്ഷമാകുന്നതിനിടെ ഇതുവരെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാംസർഗഞ്ച്, ധൂലിയാൻ, മുർഷിദാബാദ് എന്നിവടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സംഘർഷ മേഖലകളിൽനിന്ന് ഇതുവരെ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഘർഷം രൂക്ഷമാകുകയും നിരവധിപേർക്കു പരുക്കേൽക്കുകയും കടകൾ തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കച്ചവടക്കാർ അടക്കം ഭീതിയിലാണ്. ‘‘ഞങ്ങൾക്ക് സുരക്ഷ മാത്രമാണു വേണ്ടത്, മറ്റൊന്നുമല്ല. ഞങ്ങളുടെ കടകൾ തകർക്കപ്പെട്ടു. […]