കാല്‍ഗറിയില്‍ ടെസ്ല വാഹനങ്ങള്‍ക്ക് തീയിട്ട കേസ്; പ്രതിയെ തിരയുന്നു

കാല്‍ഗറിയില്‍ കഴിഞ്ഞ മാസം രണ്ട് ടെസ്ല വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസില്‍ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മാര്‍ച്ച് 18, 19 തീയതികളില്‍ സൗത്ത് ഈസ്റ്റ് കാല്‍ഗറിയിലാണ് സംഭവം. മുപ്പത് വയസുളള പ്രതിക്ക് ഏകദേശം 5 അടി 10 ഇഞ്ച് ഉയരവും, ഇടത്തരം ശരീരഘടനയുമാണുള്ളത്. തവിട്ട് നിറമുള്ള മുടിയും കണ്ണുകളുമുള്ള ഇയാള്‍ നീല തൊപ്പിയും പര്‍പ്പിള്‍ ടീ-ഷര്‍ട്ടും കറുത്ത ജാക്കറ്റും ധരിച്ചിരുന്നതായി പോലീസ് പറയുന്നു. പ്രതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ അന്വേഷണ […]
കാട്ടുതീ മോണിറ്ററിങ് സിസ്റ്റത്തിലേക്ക് ധനസഹായം അനുവദിച്ച് ആല്‍ബര്‍ട്ട

എഡ്മിന്റന്‍: ആല്‍ബര്‍ട്ടയില്‍ കാട്ടുതീ സീസണിന് തുടക്കമായതോടെ മോണിറ്ററിങ് സിസ്റ്റത്തിലേക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവിശ്യാ സര്‍ക്കാര്‍. 150 കാലാവസ്ഥാ കേന്ദ്രങ്ങളുടെ ശൃംഖല നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് 9 ലക്ഷം ഡോളര്‍ അനുവദിച്ചത്. ഇതോടെ തീപിടിത്ത സാഹചര്യങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്ന് ആല്‍ബര്‍ട്ട വൈല്‍ഡ് ഫയര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. താപനില, ഈര്‍പ്പം, കാറ്റ്, തുടങ്ങിയ പാരിസ്ഥിതിക സാഹചര്യങ്ങള്‍ ഈ സ്റ്റേഷനുകള്‍ തത്സമയം നിരീക്ഷിക്കുന്നു. കൂടാതെ സീസണിന്റെ തുടക്കത്തില്‍ ആല്‍ബര്‍ട്ടയിലെ തീപിടിത്ത സാധ്യതാ സൂചകങ്ങളായ മഞ്ഞുപാളികളുടെ അളവ് നിരീക്ഷിക്കാനും മോണിറ്ററുകള്‍ക്ക് കഴിയുമെന്ന് പ്രവിശ്യാ […]
പ്രതികാര താരിഫില്‍ തിരിച്ചടിച്ച് ചൈന : യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125% താരിഫ്

ബെയ്ജിംങ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നടപടിക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ചൈന. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 84% ല്‍ നിന്ന് 125% ആയി ഉയര്‍ത്തിയതായി ചൈനീസ് ധനകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് കൂടുതല്‍ താരിഫ് ചുമത്തുന്നത് തുടര്‍ന്നാല്‍ അത് ലോക സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തില്‍ ഒരു തമാശയായി മാറുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപ് മറ്റ് രാജ്യങ്ങള്‍ക്കുള്ള താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോഴും, താരിഫ് വര്‍ധിപ്പിച്ചുകൊണ്ട് ചൈനയുമായുള്ള വ്യാപാരയുദ്ധം രൂക്ഷമാക്കിയതിന് പിന്നാലെയാണ് ചൈനയുടെ നടപടി. അതേസമയം ചൈനക്കെതിരെ […]
ഹിയറിങ് നൽകുന്നതിനു എൻ. പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധനകൾ തള്ളി ചീഫ് സെക്രട്ടറി; വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥർ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിങ് നടത്തും?

തിരുവനന്തപുരം: ഹിയറിങ് നൽകുന്നതിനു എൻ. പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധനകൾ തള്ളി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമുള്ള എൻ.പ്രശാന്തിന്റെ ആവശ്യം സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിയറിങിൻറെ ഓഡിയോയും വിഡിയോയും റെക്കോർഡ് ചെയ്യണം, തത്സമയ സ്ട്രീമിങ് വേണം എന്നീ ആവശ്യങ്ങൾ അസാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. വിഡിയോ ഓഡിയോ റെക്കോർഡിങ്ങും സാധ്യമല്ല. […]
കൊച്ചി നഗരത്തിൽ അർധരാത്രിയിൽ അഭിഭാഷകരും വിദ്യാർഥികളും ഏറ്റുമുട്ടി; 18 പേർക്കു പരുക്കേറ്റു, തടയാൻ എത്തിയ രണ്ടു പൊലീസ് ഉദ്യോഗ്സ്ഥർക്കും പരിക്ക്

കൊച്ചി: നഗരത്തിൽ അർധരാത്രിയിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. ജില്ലാ കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി 18 പേർക്കു പരുക്കേറ്റു. തടയാൻ എത്തിയ 2 പൊലീസ് ഉദ്യോഗ്സ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരുക്കേറ്റവരിൽ ഒരു വിദ്യാർഥിയും 5 അഭിഭാഷകരും എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അർധരാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്. ബാർ അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ കാണാൻ മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും വിദ്യാർഥികൾ […]
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന യുഎസ് മാർഷൽ; ചിത്രം പുറത്തുവിട്ട് യുഎസ്

വാഷിങ്ടൻ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ പാക്ക് വംശജൻ തഹാവൂർ റാണയെ (64) യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ, റാണയെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദൃശ്യങ്ങൾ പുറത്ത്. യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഏപ്രിൽ 9ന് മുൻകൂട്ടി തീരുമാനിച്ച സുരക്ഷിത മേഖലയിൽവച്ച് യുഎസ് മാർഷൽസ് ഇന്ത്യയുടെ വിദേശകാര്യ ഉദ്യോഗസ്ഥർക്ക് റാണയെ കൈമാറുന്നതാണു ദൃശ്യത്തിലുള്ളത്. നാടുകടത്തലുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി ഫെബ്രുവരി മുതൽ യുഎസിലുണ്ടായിരുന്ന എൻഐഎ സംഘത്തിന്റെ നേതൃത്വത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്, ഇന്നലെ വൈകിട്ട് ആറരയോടെ […]
തടസങ്ങൾ നീങ്ങി, വയനാട് ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ്പ് നിർമിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാം; 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. ടൗൺഷിപ്പ് നിർമിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നും ഇതിനായി നേരത്തെ നൽകിയ തുകയ്ക്കു പുറമെ 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഇന്ന് നിർദേശിച്ചു. ഹൈക്കോടതി റജിസ്ട്രാർ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകൾക്ക് പിൻവലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹാരിസൺ, […]
കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം: കേസിൽ 108 ആംബുലൻസ് ഡ്രൈവറായ പ്രതിക്ക് ജീവപര്യന്തം, 1,08,000 രൂപ പിഴയും

പത്തനംതിട്ട: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫൽ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപും വധശ്രമക്കേസിൽ പ്രതിയാണ്. 2020 […]
നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി. ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം; യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു, ഡിവൈഎഫ്ഐ ശിലാഫലകം തകർത്തു

പാലക്കാട്: നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി. ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം. തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, കോൺഗ്രസ് സംഘടനകൾ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡിവൈഎഫ്ഐ ശിലാഫലകം തകർത്തു. വേദിയിലേക്കു മാർച്ച് നടത്തിയ കൗൺസിലർമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ബിജെപിയാണു പാലക്കാട് നഗരസഭ ഭരിക്കുന്നത്. ശിലാസ്ഥാപനം നടത്തിയ അധ്യക്ഷ പ്രമീളാ ശശിധരൻ, അധ്യക്ഷൻ ഇ.കൃഷ്ണദാസ് […]
ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന; ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ചൈന അറിയിച്ചു. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 […]