newsroom@amcainnews.com

പുതിയ പൊലീസ് സേന രൂപീകരിണം: പണിപോകുമോ എന്ന ആശങ്കയില്‍ ആല്‍ബര്‍ട്ട ഷെരീഫുകള്‍

എഡ്മിന്റന്‍ : പ്രവിശ്യയില്‍ സ്വതന്ത്ര പൊലീസ് സേന രൂപീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പ്രതിഷേധമറിയിച്ച് ആല്‍ബര്‍ട്ട ഷെരീഫുകള്‍. തിങ്കളാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ 49 പ്രകാരം, പുതിയ പൊലീസ് സേന രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ആല്‍ബര്‍ട്ട ഷെരീഫ്‌സ് ബ്രാഞ്ച് ഓഫീസേഴ്സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പൊലീസ് ഓഫീസര്‍മാരായി പരിശീലനം ലഭിച്ച ഏകദേശം 600 ആല്‍ബര്‍ട്ട ഷെരീഫുകള്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര സേനയെ പ്രവര്‍ത്തിപ്പിക്കുന്നത്തിന് ക്രൗണ്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതും ബില്‍ 49-ല്‍ ഉള്‍പ്പെടുന്നു. ഇത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ ആശയക്കുഴപ്പം […]

യുഎസ്-ചൈന വ്യാപാര യുദ്ധം: കാല്‍ഗറിയിലെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ച്ചയില്‍

കാല്‍ഗറി: ചൈനയുമായുള്ള വ്യാപാരയുദ്ധം അമേരിക്ക ശക്തമാക്കുന്നതിനിടെ കാല്‍ഗറിയിലെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായതായി വ്യാപാരികള്‍. ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച മിക്ക രാജ്യങ്ങള്‍ക്കുമുള്ള തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. അതേസമയം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്. ‘ഞങ്ങള്‍ ശരിക്കും സമ്മര്‍ദ്ദത്തിലാണ്,’ കാല്‍ഗറി ആക്ഷന്‍ ഹോബിയുടെ സഹ ഉടമയായ ഡൊണെറ്റ് ഹിസ്ലിപ്പ് പറയുന്നു. ചൈനയിലെ അറുപതോളം നിര്‍മ്മാതാക്കളില്‍ നിന്നാണ് ഈ സ്റ്റോര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്, തുടര്‍ന്ന് അവ […]

സെമിറ്റിക് വിരുദ്ധ പോസ്റ്റോ? വീസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ സെമിറ്റിക് വിരുദ്ധ ഉള്ളടക്കം പങ്കുവെച്ചാല്‍ വീസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. വീസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) പറഞ്ഞു. വീസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇമിഗ്രേഷന്‍ അധികാരികള്‍ സൂക്ഷ്മമായി പരിശോധിക്കുകയും, സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ വീസയോ റെസിഡന്‍സി പെര്‍മിറ്റോ നിഷേധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥി വീസകള്‍ക്കും ഗ്രീന്‍ കാര്‍ഡിനും കൂടുതല്‍ ബാധകമാകുന്ന […]

കാൽഗറി ലിവിങ്സ്റ്റണിൽ അങ്കമാലി സ്വദേശിയെ കാണാതായി

കാൽഗറിയിലെ ലിവിങ്സ്റ്റൺ നോർത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായി. 39 വയസ്സുള്ള അങ്കമാലി സ്വദേശി ഫിൻ്റോ ആന്‍റണി പുതുശ്ശേരിയേയാണ് കാണാതായത്. ലൂക്കാസ് ക്ലോസ് നോർത്ത് വെസ്റ്റിലെ 100 ബ്ലോക്കിലുള്ള വീട്ടിൽ താമസിച്ചിരുന്ന ഇയാളെ ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് 5 മണി മുതലാണ് കാണാതായത്. ആൽബർട്ട ലൈസൻസ് പ്ലേറ്റ് CTR 9938 ഉള്ള കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിൻ്റോ വീട്ടിൽ നിന്ന് പുറപ്പെട്ടത്. 177 സെൻ്റിമീറ്റർ ഉയരവും ഏകദേശം 68 […]

Sorry son, I should’ve done better…!

ഷാജി ഏബ്രഹാംer…! തകർന്നു പോയ ഒരു പിതാവിന്റെ ഗദ്ഗദമായിരുന്നു ഈ വാക്കുകൾ. കുഞ്ഞുങ്ങൾ വഴിപിഴയ്ക്കുമ്പോൾ അവർ വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ കൊടുങ്കാറ്റിൽ പെട്ടുഴലുന്ന മാതാപിതാക്കളുടെ ആത്മസഘർഷങ്ങളെ വരച്ചുകാട്ടുന്ന ഒരു കഥയാണ് “അഡോൾസൻസ് ” എന്ന സീരിയലിൽ കൂടി പറയുന്നത്. കൊലപാതക കേസിൽ അറസ്റ്റിലാകുന്ന പതിമൂന്നുവയസ്സുകാരന്റെ ജീവിതം വീട്ടിൽ മറ്റാർക്കും അറിയാത്ത പൊയ്‌മുഖത്തിന്റെ കളിയരങ്ങായിരുന്നു. ഒരു ദിവസം അതിരാവിലെ മകനെ പോലീസ് വന്നു അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോൾ ആ കുടുംബം തീർത്തും സ്തബ്ധമായിപ്പോകുന്നു. ആ അപ്രതീക്ഷമായ കൊടുങ്കാറ്റിനെ നേരിടുവാൻ കുടുംബം […]

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 184ആയി; 150ലേറെ പേർ പരിക്കേറ്റ് ചികിത്സയിൽ

സാന്റോ ഡൊമനിഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 184ആയി. 150ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും പെട്ടുകിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്. അപകടസമയം 500നും 1000 നും ഇടയിൽ ആളുകൾ നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. ചൊവ്വാഴ്ചയാണ് പ്രമുഖ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് വീണത്. ജെറ്റ് സെറ്റ് നിശാ ക്ലബിന്റെ മേൽക്കൂര തകർന്ന് വീഴാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. തെരച്ചിലിന്റെ രണ്ടാ ദിവസവും വലിയ ക്രെയിനുകളുടെ സഹായത്തോടെ കെട്ടിടത്തിന്റെ […]

മസ്കറ്റിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ അമോണിയം വാതക ചോർച്ച; അഞ്ച് പേർ ആശുപത്രിയിൽ; സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോ​ഗസ്ഥർ എത്തി വാതക ചോർച്ച നിയന്ത്രണ വിധേയമാക്കി

മസ്കറ്റ്: ഒമാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ അമോണിയം വാതക ചോർച്ച. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കറ്റിലെ ബൗഷർ വിലായത്തിലുള്ള ​ഗുബ്ര ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോ​ഗസ്ഥർ എത്തിയാണ് വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയത്. വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അ‍ഞ്ച് പേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് […]

ഒരേ കോളജിൽ പഠനം, താമസം അടുത്ത വീടുകളിൽ, പ്രണയം; കാമുകനൊപ്പം ഒളിച്ചോടിയ ഇരുപത്തിയഞ്ചുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി, പിതാവ് അറസ്റ്റിൽ

പാറ്റ്ന: മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുകേഷ് സിങാണ് അറസ്റ്റിലായത്. ഏപ്രിൽ ഏഴിനായിരുന്നു കൊലപാതകം. മകൾ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് മുകേഷ് സിങിനെ പ്രകോപിപ്പിച്ചത്. സാക്ഷി എന്ന ഇരുപത്തിയഞ്ചുകാരിയാണ് പിതാവിൻറെ ക്രൂരതയ്ക്ക് ഇരയായത്. സാക്ഷിയും കാമുകനും ഡൽഹിയിലേക്ക് ഒളിച്ചോടിയതിനെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്. മാർച്ച് നാലിനാണ് സാക്ഷിയും കാമുകനും ചേർന്ന് ഡൽഹിയിലേക്ക് ഒളിച്ചോടിയത്. രണ്ടുപേരും അടുത്ത വീടുകളിലായിരുന്നു താമസം. ഇരുവരും പഠിച്ചിരുന്നതും ഒരേ കോളേജിലാണ്. എന്നാൽ യുവാവ് […]

സിദ്ധാർത്ഥന്റെ മരണം: അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി; പ്രതികളായ വയനാട് പൂക്കോട് വെറ്റിനറി കോളജിലെ 19 വിദ്യാർത്ഥികളെ പുറത്താക്കിയെന്ന് കേരള വെറ്ററിനറി സർവകലാശാല

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികളെ കേരള വെറ്ററിനറി സർവകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാർത്ഥികൾക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സർവകലാശാല അറിയിച്ചത്. 19 വിദ്യാർത്ഥികൾ കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും സർവകലാശാല കോടതിയെ അറിയിച്ചു. സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നൽകിയ ഹർജിയിലാണ് മറുപടി. 19 പേർക്ക് മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. 2024 ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത്. […]

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കർശന സുരക്ഷയിൽ

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കർശന സുരക്ഷയിൽ. ദില്ലി പൊലീസിൻ്റെ പ്രത്യേക സംഘത്തിൻ്റെ അകമ്പടിയിലാണ് റാണയെ കൊണ്ടുവരുന്നത്. റാണയെ കൊണ്ടുവരുന്ന വിമാനത്തിൻ്റെ റൂട്ട് കേന്ദ്ര സർക്കാരിലെ ഉന്നത വൃത്തങ്ങൾ വിലയിരുത്തി. തഹാവൂർ റാണയെ കൊണ്ടുവരുന്ന റൂട്ടിലടക്കം അർധസൈനികരുടെ സുരക്ഷ വിന്യാസവും ഒരുക്കിയിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലാണ് യുഎസിൽ നിന്ന് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കുക. എൻഐഎയിലെ ഐജി, ഡിഐജി റാങ്കിലുള്ള രണ്ട് […]