ചില കാര്യങ്ങൾ ശരിയാക്കാൻ ചില മരുന്നുകൾ കഴിക്കേണ്ടി വരും; പകരച്ചുങ്കം ചുമത്തിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം ചുമത്തിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില കാര്യങ്ങൾ ശരിയാക്കാൻ ചില മരുന്നുകൾ കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന താരിഫ് ചുമത്തിയതിനു പിന്നാലെ ആഗോള വിപണികളിൽ ഇടിവ് വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര പങ്കാളികൾ യുഎസിനോട് മോശമായി പെരുമാറാൻ കാരണം ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ‘‘വ്യാപാര പങ്കാളികൾ യുഎസിനോട് മോശമായ രീതിയിലാണ് പെരുമാറുന്നത്. ഇതിനു കാരണം മുൻപുണ്ടായ മണ്ടൻ ഭരണകൂടമാണ്. വിപണികൾക്ക് […]
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പിജെ… കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പി. ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സമാപിച്ചതിനു പിന്നാലെ കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പി.ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ. ‘‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പിജെ’’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് ജയരാജന്റെ ചിത്രമടക്കം സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്സ് കക്കോത്ത്’ എന്ന പേരിലാണ് ബോർഡുകൾ. ഇത്തവണ സംസ്ഥാന സമ്മേളനത്തിനു ശേഷം പി.ജയരാജൻ പാർട്ടി സെക്രട്ടേറിയറ്റിൽ ഉണ്ടാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. പ്രായപരിധി മാനദണ്ഡം മൂലം ജയരാജന് ഇനിയൊരവസരം ഉണ്ടാകാനുമിടയില്ല. […]
ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു

കോട്ടയം: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം. ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നു നടത്തും. ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി […]
സൂ സെ മാരി മലയാളീ അസോസിയേഷന് പുതിയ ഭാരവാഹികൾ; പ്രശാന്ത് എം.വി പ്രസിഡൻ്റ്, ജിൻസ് സണ്ണി ജനറൽ സെക്രട്ടറി

ഓട്ടവ: സൂ സെ മാരി മലയാളീ അസോസിയേഷൻ 2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രശാന്ത് എം.വിയാണ് പുതിയ പ്രസിഡൻ്റ്. ദീപു മോഹനൻ, സ്പിക്സി അഗസ്റ്റിൻ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. അഞ്ജു ജോയ്, മെൽവിൻ മാത്യു എന്നിവരെ സെക്രട്ടറിമാരായും ജിൻസ് സണ്ണിയെ ജനറൽ സെക്രട്ടറിയായും യോഗത്തിൽ തിരഞ്ഞെടുത്തു. എവിൻ പ്രകാശിയയാണ് ട്രഷറർ. അശ്വതി മുരളി (കൾച്ചറൽ കമ്മിറ്റി കോഓർഡിനേറ്റർ), ബെൽജിൻ ബാബു (സ്പോർട്സ് കമ്മിറ്റി കോർഡിനേറ്റർ), വിഷ്ണു ഗോപകുമാർ (പ്ലേസ്മെൻ്റ് കമ്മിറ്റി കോർഡിനേറ്റർ), അനസ് അമ്പലൻ (ടെക്നിക്കൽ […]