കളമശേരി സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എംബിബിഎസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശേരി സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അമ്പിളി ഇതിനു മുൻപ് 2 പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ […]
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗം നാളെ; വായ്പ നിരക്ക് കുറച്ചേക്കും, പ്രതീക്ഷയോടെ സാധാരണക്കാർ

ദില്ലി: പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗം നാളെ ആരംഭിക്കും. കഴിഞ്ഞ മാസങ്ങളിൽ പണപ്പെരുപ്പത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചേക്കുമെന്നുള്ള പ്രതീക്ഷയിലാണ് വായ്പ് എടുത്തവർ. നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ യോഗങ്ങളാണ് ആർബിഐ നടത്തുക. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം തുടങ്ങിയ കാര്യങ്ങൾ ധനനയ കമ്മിറ്റി ചർച്ച ചെയ്യുന്നു. മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവസാന യോഗം […]
സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ പ്രഖ്യാപിച്ചു; ഇഎംഎസിന് ശേഷം കേരള ഘടകത്തിൽനിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ മലയാളി

മധുര: സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തിൽ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തിൽ നിന്നുള്ള ജോൺ ബ്രിട്ടാസ് അടക്കം നാല് പേർ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാവും. അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എൽ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എൽ […]
വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, പോസ്റ്റ്മോർട്ടം നാളെ

കൊച്ചി: വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി പൊലീസ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ പോസ്റ്റ്മോർട്ടം നാളെ മാത്രമേ നടക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു. അതേസമയം, വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ […]
17-year-old girl missing in Red Deer; RCMP is seeking help

Red Deer: RCMP is seeking assistance in finding 17-year-old Shelby Dawe, who has been missing since April 4, 2025, in Red Deer. Authorities are concerned about her safety. Shelby is characterized as having a fair complexion, black hair, standing 5 feet 6 inches tall, and weighing around 135 pounds. At the time she was last […]
Why isn’t the leading health official of the province more visible? Experts in health are advocating for Alberta’s chief medical officer to be allowed to publicly address measles issues.

As the spread of measles shows no sign of slowing in Alberta, some health experts are calling for stronger public health messaging and are questioning why the province’s top doctor isn’t front and centre. Alberta’s chief medical officer of health, Dr. Mark Joffe, has been largely absent from the public eye since the province’s outbreaks […]
A Canadian researcher has been awarded the Breakthrough Prize for the identification of a hormone utilized in Ozempic and Mounjaro

A Canadian researcher has received the 2025 Breakthrough Prize in Life Sciences for discovering the GLP-1 hormone, which is used in diabetes and obesity medications like Ozempic, Wegovy, and Mounjaro, and has greatly enhanced the quality of life for millions worldwide. Dr. Daniel Drucker, an endocrinologist and clinician-scientist associated with the University of Toronto and […]
യുഎസിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്; അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കാനഡ

ഓട്ടവ: യുഎസിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കാനഡയിലേക്കാണ് കൂടുതൽ പേരും കൂടിയേറുന്നത്. അമേരിക്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലുകളും കാരണമാണ് മറ്റു രാജ്യങ്ങളിലേക്ക് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേക്കേറുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാനഡയിൽ ഫാമിലി ഫിസിഷ്യൻമാരുടെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കാനഡയിലെ പ്രവിശ്യകളും ആരോഗ്യ സംരക്ഷണ ഏജൻസികളും. നിരവധി പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരുമാണ് കാനഡയിൽ മെഡിക്കൽ ലൈസൻസ് […]