newsroom@amcainnews.com

ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം: ‘പുതിയ താരിഫുകൾ’ ചർച്ചയായേക്കും; പൊളിയേവിന്റെ കഴിവിനെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി പ്രവർത്തകർക്കിടയിൽ ആശങ്ക

ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാഴ്ച പിന്നിടുമ്പോൾ, ഏപ്രിൽ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ‘പുതിയ താരിഫുകൾ’ പ്രചാരണ പരിപാടികളിൽ ഇടം പിടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എന്നാൽ, അതിലുപരി ചർച്ചകളിൽ മുന്നിട്ട് നിൽക്കുന്നത് പിയേർ പോളിയേവിന്റെ നേതൃത്വം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ പുകയുന്ന അനിഷ്ടങ്ങളാണ്. അടുത്തിടെ പുറത്തു വന്ന ഫെഡറൽ തിരഞ്ഞെടുപ്പ് സർവേ ഫലങ്ങളും, വേദികളിൽ പിയേർ പൊളിയേവ് മുന്നോട്ട് വയ്ക്കുന്ന സന്ദേശങ്ങളും അണികൾക്കുള്ളിൽ തന്നെ അതൃപ്തിയുടെ ആക്കം കൂട്ടുന്നു. സമീപകാല വോട്ടെടുപ്പുകളിൽ മാർക്ക് കാർണിയേക്കാൾ പിന്നിലാണ് കൺസർവേറ്റിവ് ലീഡറിന്റെ സ്ഥാനം. […]

പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ, ചൈന ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡിയൻ രഹസ്യാന്വഷണ ഏജൻസി; ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തൽ

ഒന്റാരിയോ: ഏപ്രിൽ 28ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ, ചൈന ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡയുടെ രഹസ്യാന്വഷണ ഏജൻസി. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡപ്യൂട്ടി ഡയറക്ടർ വനേസ്സ ലോയിഡ് നടത്തിയ ഈ പരാമർശം ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പിൽ ഇരു രാജ്യങ്ങളും ഇടപെടാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു അവരുടെ നിലപാട്. ‘‘എഐ ടൂളുകൾ ഉപയോഗിച്ച് കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ചൈന ഇടപെടാനുള്ള സാധ്യത വളരെയധികമാണ്. സമൂഹമാധ്യമങ്ങളെ സ്വന്തം താൽപര്യങ്ങൾക്ക് […]

ആശങ്കാജനകമായ നിരക്കിലാണ് കാനഡക്കാർക്ക് ഉറക്കം നഷ്ടപ്പെടുന്നതെന്ന് സർവേ റിപ്പോർട്ട്; ആഗോള ശരാശരിയേക്കാൾ താഴെ

ടൊറന്റോ: കാനഡക്കാർക്ക് ഉറക്കം നഷ്ടപ്പെടുന്നത് ആശങ്കാജനകമായ നിരക്കിലാണെന്ന് സർവേ റിപ്പോർട്ട്. ഇത് ആഗോള ശരാശരിയേക്കാൾ താഴെയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഐകെഇഎയ്ക്കായി ഗ്ലോബ്‌സ്‌കാൻ ഈ വർഷം ലോകമെമ്പാടുമുള്ള 55,000ൽ അധികം ആളുകളിൽ നടത്തിയ സർവേയിൽ നിന്നാണ് കണ്ടെത്തൽ. കാനഡക്കാർക്ക് ഉറക്കമില്ലെന്നും ആഗോള ശരാശരിയായ 63ൽ നിന്ന് 58 ലേക്ക് എത്താനേ കഴിഞ്ഞിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. കാനഡക്കാർക്ക് ആവശ്യമുള്ള ഉറക്കത്തിന്റെ അളവും അവർക്ക് യഥാർത്ഥത്തിൽ ലഭിക്കുന്ന ഉറക്കത്തിന്റെ അളവും തമ്മിലുള്ള ഗണ്യമായ അന്തരവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശരാശരി 1 മണിക്കൂർ […]

SHAO-LIN International Martial Arts Association Canada Branch Awards First Yellow Belt

എഡ്മണ്ടൺ, കാനഡ – മാർച്ച് 22, 2025 – ഷാവോലിൻ ഇന്റർനാഷണൽ മാർഷൽ ആർട്സ് അസോസിയേഷന്റെ കാനഡ ബ്രാഞ്ച് അവരുടെ ആദ്യത്തെ കരാട്ടെ യെല്ലോ ബെൽറ്റ് സമ്മാനിച്ചുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് അഭിമാനത്തോടെ ആഘോഷിച്ചു. എഡ്മണ്ടണിൽ നടന്ന പരിപാടി, അസോസിയേഷനും അതിന്റെ വിദ്യാർത്ഥികൾക്കും ഒരു സുപ്രധാന അവസരമായി അടയാളപ്പെടുത്തി. കരാട്ടെ മാസ്റ്റർ അബി നെല്ലിക്കൽ പുതുതായി ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് മഞ്ഞ ബെൽറ്റ് സമ്മാനിച്ചു, ആയോധനകലയിലെ അവരുടെ സമർപ്പണത്തെയും പുരോഗതിയെയും പ്രതീകപ്പെടുത്തി. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, നിരവധി അഭിലാഷമുള്ള […]