newsroom@amcainnews.com

മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡൻറ് പി.പി.ദിവ്യ മാത്രമെന്ന് കുറ്റപത്രം

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡൻറ് പി.പി.ദിവ്യ മാത്രമെന്ന് കുറ്റപത്രം. ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളടക്കം ഉൾപ്പെടുത്തിയ കുറ്റപത്രം കണ്ണൂർ റേഞ്ച് ഡിഐജിക്ക് സമർപ്പിച്ചു. ഡിഐജിയുടെ അനുമതി കിട്ടിയാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. […]

തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 1000 കടന്നു; 2500ലധികം ആളുകൾക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 1000 കടന്നു. 2500ലധികം ആളുകൾക്ക് പരിക്കേറ്റു. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറിൽ രക്ഷാപ്രവർത്തനം മന്ദ​ഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിൽ […]

വർധിച്ചുവരുന്ന വ്യാജ, സ്പാം കോളുകൾ കൈകാര്യം ചെയ്യാൻ പുതിയ നടപടികളുമായി ട്രായ്

ദില്ലി: വർധിച്ചുവരുന്ന വ്യാജ, സ്പാം കോളുകൾ കൈകാര്യം ചെയ്യുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തുടർച്ചയായി പുതിയ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇപ്പോഴിതാ വർധിച്ചുവരുന്ന സ്പാം കോളുകളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി ട്രായ് ഒരു സുപ്രധാന നടപടി കൂടി സ്വീകരിച്ചിരിക്കുന്നു. അനാവശ്യ വാണിജ്യ ആശയവിനിമയങ്ങളിൽ (UCC) നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നതിനായി ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് (TCCCPR), 2018 ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2025 ഫെബ്രുവരി […]

തൃശ്ശൂരിൽ ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

അയ്യന്തോൾ: തൃശ്ശൂരിൽ ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അയ്യന്തോൾ സ്വദേശി കൽഹാര അപ്പാർട്ട്മെൻറിൽ സുരേഷ് കുമാർ (60) നെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തൻറെ സ്ഥാപനത്തിൽ കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. പിന്നീട് കുട്ടിയുടെ രക്ഷിതാക്കൾ […]

എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കാനഡ; ജോബ് ഓഫറുകൾക്കുള്ള ബോണസ് കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം പോയിൻ്റുകൾ ഇനി മുതൽ നൽകില്ല

ഓട്ടവ: കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിലെ പ്രധാന ഘടകമായ എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). എക്‌സ്‌പ്രസ് എൻട്രി ഡ്രോയിലെ ജോബ് ഓഫറുകൾക്കുള്ള ബോണസ് കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (സിആർഎസ്) പോയിൻ്റുകൾ ഇനി മുതൽ നൽകില്ലെന്ന് ഐആർസിസി അറിയിച്ചു. ഇതോടെ സാധുവായ ജോലി ഓഫറുകളുള്ള വ്യക്തികൾക്ക് എക്സ്പ്രസ് എൻട്രി വഴി ഐടിഎകൾ ലഭിക്കാനുള്ള സാധ്യത കുറയും. മാർച്ച് 25 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നതായും ഇമിഗ്രേഷൻ വകുപ്പ് […]

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് വീണ്ടും ആരംഭിച്ച് സസ്കാച്വാൻ

റെജൈന: പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് വീണ്ടും ആരംഭിച്ചതായി കാനഡയിലെ പ്രധാന പ്രവിശ്യകളിലൊന്നായ സസ്കാച്വാൻ. ഫെഡറൽ ഗവൺമെൻ്റ് പ്രൊവിൻഷ്യൽ നോമിനി അലോക്കേഷനുകളിൽ 50% വെട്ടിക്കുറച്ചതിനെത്തുടർന്ന് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (SINP) നറുക്കെടുപ്പ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളെ സ്ഥിരതാമസത്തിനായി നാമനിർദ്ദേശം ചെയ്തുകൊണ്ട് തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന SINP, സസ്കാച്വാനിലെ സാമ്പത്തിക കുടിയേറ്റത്തിൻ്റെ 90 ശതമാനത്തിലധികം വരും. എന്നാൽ, ഈ വർഷമാദ്യം, ഫെഡറൽ ഗവൺമെൻ്റ് എല്ലാ പ്രൊവിൻഷ്യൽ നോമിനി […]

നല്ല “വിഷനോ”ടെ പഠിക്കാം; ആറു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പുതിയ നേത്ര സംരക്ഷണ പദ്ധതിയുമായി പിഇഐ

ഷാർലെറ്റ്ടൗൺ: പ്രവിശ്യയിലെ ആറു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പുതിയ നേത്ര പരിശോധനാ പരിപാടി ആരംഭിക്കാൻ ഒരുങ്ങി പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ. ഏപ്രിൽ 1-ന് പ്രാഥമിക നേത്ര പരിചരണത്തിനുള്ള പ്രോഗ്രാമിന് തുടക്കമിടുമെന്ന് ഹെൽത്ത് പിഇഐ അറിയിച്ചു. കാനഡയിൽ ആദ്യമായി നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിലൂടെ എലിമെൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് വാർഷിക നേത്ര പരിശോധനയും മൂന്ന് ജോഡി കണ്ണടകളും നൽകും. കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന കാഴ്ച പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വാർഷിക നേത്ര പരിശോധനകൾ […]

യൂകോണിൽ ടെറിട്ടോറിയൽ നോമിനേഷൻ സമർപ്പിക്കുന്ന വിദേശ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്… നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല

വൈറ്റ് ഹോഴ്സ്: യൂകോണിൽ ടെറിട്ടോറിയൽ നോമിനേഷൻ സമർപ്പിക്കുന്ന വിദേശ തൊഴിലാളികൾ ശ്രദ്ധിക്കുക. തൊഴിലുടമകൾക്കും വിദേശ പൗരന്മാർക്കും ഇനി യൂകോൺ നോമിനി പ്രോഗ്രാമിലേക്ക് (YNP) നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. YNP-യിലേക്കുള്ള എല്ലാ ആപ്ലിക്കേഷനുകളും ഇപ്പോൾ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സംവിധാനത്തിലൂടെയായിരിക്കണം സമർപ്പിക്കേണ്ടത്. ഫെഡറൽ ഗവൺമെൻ്റ് 2025-ൽ YNP-യുടെ നോമിനേഷനുകളുടെ വിഹിതം കുറച്ചതോടെയാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്. ഈ പുതിയ പൂൾ അധിഷ്ഠിത സംവിധാനത്തിന് കീഴിൽ, ഒരു വിദേശ തൊഴിലാളിക്ക് ടെറിട്ടോറിയൽ നോമിനേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് […]

അമേരിക്കയിൽ പഠനം നടത്തുന്ന നിരവധി വിദേശ വിദ്യാർത്ഥികൾക്ക് വീസ റദ്ദാക്കിയെന്നും രാജ്യം വിടണമെന്നും യുഎസ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റെ ഇ-മെയിൽ സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ

വാഷിങ്ടൻ: അമേരിക്കയിൽ പഠനം നടത്തുന്ന നിരവധി വിദേശ വിദ്യാർത്ഥികൾക്ക് വീസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് ഇത്തരം ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന എഫ്-1 വീസ റദ്ദാക്കിയതായും രാജ്യവിട്ട് പോകണമെന്നുമാണ് സന്ദേശത്തിലുള്ളത്. ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളിലും മറ്റും പങ്കെടുത്തവർക്കെതിരെയാണ് കൂടുതലും നടപടികൾ. അതേസമയം, പ്രതിഷേധ പരിപാടികളിൽ നേരിട്ട് പങ്കെടുക്കാതെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ലൈക്ക് ചെയ്തവരെയും ‘ദേശ വിരുദ്ധമെന്ന്’ ആരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരെയുമൊക്കെ […]

ആൽബർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ തലപ്പത്ത് പത്തനംതിട്ടക്കാരൻ; ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി

എഡ്മിൻറൻ: ആൽബർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ തലപ്പത്ത് പത്തനംതിട്ടക്കാരൻ. സാന്നിധ്യം. പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്‌സിൻറെ രജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ പ്രസിഡൻ്റായി മലയാളിയായ സാമുവൽ മാമ്മനെ തിരഞ്ഞെടുത്തു. ആദ്യമായിട്ടാണ് ഒരു മലയാളി കാനഡയിലെ ഏതെങ്കിലും പ്രവിശ്യയിൽ കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ നേതൃത്വത്തിൽ എത്തുന്നത്. ഒൻപതിനായിരത്തിലധികം അംഗങ്ങളുള്ള സംഘടനയുടെ നേതൃത്വത്തിലേക്ക് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ സാമുവൽ മാമ്മൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി സാമുവൽ എസിഎസ്ഡബ്ല്യുവിൽ അംഗമായി പ്രവർത്തിക്കുന്നുണ്ട്. […]