newsroom@amcainnews.com

മ്യാൻമറിൽ റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 20 പേ‍‍ർ കൊല്ലപ്പെട്ടു

നീപെഡോ: മ്യാൻമറിൽ റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഇത് വരെ 20 മരണങ്ങൾ റിപ്പോ‍ർട്ട് ചെയ്തതായി പ്രാഥമിക റിപ്പോ‍ർട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ […]

​സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ്: ആവിഷ്ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുത്; കടുത്ത വിമർശനത്തോടെ സുപ്രീംകോടതി റദ്ദാക്കി

ഗാന്ധിന​ഗർ: സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഘഡിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ് കടുത്ത വിമർശനത്തോടെ റദ്ദാക്കി സുപ്രീംകോടതി. ആവിഷ്ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഹേ രക്തദാഹിയായ മനുഷ്യ കേൾക്കൂ എന്ന് അർത്ഥം വരുന്ന കവിതയാണ് എംപി ഫേസ്ബുക്കിൽ നേരത്തെ പോസ്റ്റ് ചെയ്തത്. ഇതിനെതിരായ പരാതിയിലാണ് വരികൾ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരം വ്രണപ്പെടുത്തുന്നതെന്നും ആരോപിച്ച് യുപി ഗുജറാത്ത് പൊലീസ് എടുത്തത്. കേസിനെതിരെ എംപി നൽകിയ ഹർജി […]

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് […]

അമേരിക്കയിലെ ക്യാംപസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിങ്ടൺ: അമേരിക്കയിലെ ക്യാംപസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധിക്കുന്നവരെ ‘ഭ്രാന്തുള്ളവർ’ എന്ന് റൂബിയോ ആക്ഷേപിച്ചു. ഇനി ദിവസേന നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. “നിലവിൽ 300ലധികം പേർ ഉണ്ടാകാം. ഞങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യും. ഓരോ തവണയും ഈ ഭ്രാന്തന്മാരിൽ ഒരാളെ കണ്ടെത്തും. നിങ്ങൾ യു.എസിൽ വന്ന് പ്രശ്നം സൃഷ്ടിച്ചാൽ പിന്നെ ഞങ്ങളുടെ രാജ്യത്ത് വേണ്ട”- എന്നാണ് റൂബിയോ പറഞ്ഞത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ […]

ആരോ​ഗ്യ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കുന്നുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനികളെ പഴിക്കേണ്ട; കാരണം ഇതാകാം…

ആരോ​ഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുല‍ർത്തുന്നതിനോടൊപ്പം തന്നെ ഒരു വ്യക്തിക്ക് ആരോ​​​ഗ്യ ഇൻഷുറൻസ് ഇണ്ടാകേണ്ടതും അതി പ്രധാനമാണ്. കാരണം, അപ്രതീക്ഷിതമായുള്ള മെഡിക്കൽ ചെലവുകൾ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിച്ചേക്കാം. ഇങ്ങനെ ആരോ​ഗ്യ ഇൻഷുറൻസ് എടുത്തിരുന്നാൽ പോലും പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോൾ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിച്ചേക്കാം. ഈ സമയങ്ങളിൽ ആദ്യം ചിന്തിക്കുക ഇൻഷുറൻസ് കമ്പനി പറ്റിക്കാൻ ശ്രമിക്കുന്നു എന്നുള്ളതായിരിക്കും. എന്നാൽ സത്യാവസ്ഥ അതാകണമെന്നില്ല. അതിനാൽ ഇത്തരത്തിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കുന്നുണ്ടെങ്കിൽ അതിൻ്റെ കാരണം മനസ്സലാക്കേണ്ടടുണ്ട്. ക്ലെയിം […]

സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി, സമരം കടുപ്പിക്കാൻ ആശമാർ; തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി. സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. സർക്കാർ മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണം. സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി. വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശമാരുടെ നിരാഹാര […]