കാനഡയിൽ വീടുകളുടെ വില 4% വർധിക്കുമെന്ന് സർവേ റിപ്പോർട്ട്

ഓട്ടവ: കാനഡയിൽ ഈ വർഷം വീടുകളുടെ വില 4% വർധിക്കുമെന്ന് സർവേ റിപ്പോർട്ട്. അവധിക്കാല ഭവന വിപണിയിൽ ശരാശരി വീടുകളുടെ വില 6,52,808 ഡോളർ ആയി ഉയരുമെന്ന് റോയൽ ലെപേജിന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അവധിക്കാലത്ത് വിനോദ മേഖലയിൽ വീടുകളുടെ ആവശ്യം, ലഭ്യമായ പ്രോപ്പർട്ടികളേക്കാൾ കൂടുതലായി തുടരുന്നതിനാലാണ് ഈ പ്രതിസന്ധി. ദേശീയതലത്തിൽ ഓരോ പ്രവിശ്യാ വിപണിയിലും വില വർധന ഉണ്ടാകുമെന്നും സർവേ കണ്ടെത്തി. അറ്റ്ലാന്റിക് കാനഡയിൽ വീടുകളുടെ വില 8% വർധിച്ച് ശരാശരി 498,852 ഡോളറിൽ എത്തും. […]
മലയാളികളുടെ ഐക്യവും സ്നേഹവും വിളിച്ചോതി വർണ്ണം 2025 വർണ്ണോജ്വലമാക്കാൻ ഒരുങ്ങി കനേഡ്യൻ മലയാളികൾ; സ്പോൺസർമാരെ ആദരിക്കൽ ചടങ്ങും ആദ്യ ടിക്കറ്റ് വിൽപ്പനയും നടത്തി

ലണ്ടൻ ഒൻ്റാരിയോ: കാനഡയിലെ മലയാളികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ലണ്ടൻ ഒൻ്റാരിയോയിൽ മലയാളികളുടെ ഐക്യവും സ്നേഹവും വിളിച്ചോതി വർണ്ണം 2025 വർണ്ണോജ്വലമാക്കാൻ ഒരുങ്ങി മലയാളികൾ. ലണ്ടനിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന വർണ്ണം 2025 മെയ് 10-നാണ് നടത്തപ്പെടുന്നത്. അതിനു മുന്നോടിയായി മാർച്ച് 22-നു സ്പോൺസർമാരെ ആദരിക്കൽ ചടങ്ങും വർണ്ണം 25-ന്റെ ആദ്യ ടിക്കറ്റ് വിൽപ്പനയും നടന്നു. ആദ്യ ടിക്കറ്റ് വിൽപ്പന വർണ്ണം 2025 നു നേതൃത്വം നൽകുന്ന ലണ്ടൻ സെൻ്റ് മേരീസ് സിറോ […]
വ്യാപാര യുദ്ധം: കനേഡിയൻ യാത്രക്കാർ അമേരിക്കയിലേക്കുള്ള യാത്രകൾ ഉപേക്ഷിക്കുന്നു; രണ്ടു വെസ്റ്റ്ജെറ്റ് സീസണൽ ഫ്ലൈറ്റുകൾ റദ്ദാക്കി

എഡ്മിൻറൻ: ആൽബർട്ടയിൽ നിന്നും അമേരിക്കയിലേക്കുള്ള രണ്ടു വെസ്റ്റ്ജെറ്റ് സീസണൽ ഫ്ലൈറ്റുകൾ ഈ വേനൽക്കാലത്ത് പറക്കില്ല. എഡ്മിൻറൻ-ഒർലാൻഡോ, കാൽഗറി-ന്യൂയോർക്ക് സീസണൽ ഫ്ലൈറ്റുകളാണ് കാൽഗറി ആസ്ഥാനമായുള്ള വെസ്റ്റ്ജെറ്റ് എയർലൈൻ റദ്ദാക്കിയത്. കാനഡ-യുഎസ് വ്യാപാര യുദ്ധത്തെ തുടർന്ന് കനേഡിയൻ യാത്രക്കാർ അമേരിക്കയിലേക്കുള്ള യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് വെസ്റ്റ്ജെറ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ജോൺ വെതറിൽ അറിയിച്ചു. സീസണൽ ഫ്ലൈറ്റുകൾ റദ്ദാക്കിയ വിവരം എല്ലാ യാത്രക്കാരെയും അറിയിക്കുമെന്നും അദ്ദേഹം പറയുന്നു. യുഎസിനെ ഉപേക്ഷിച്ച് മെക്സിക്കോ, കരീബിയൻ തുടങ്ങിയ […]
ബംഗ്ലാദേശിന്റെ ജനാധിപത്യ പാതയ്ക്ക് അമേരിക്കയുടെ പിന്തുണ ആവർത്തിച്ചറിയിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൺ: ബംഗ്ലാദേശിന്റെ ജനാധിപത്യ പാതയ്ക്ക് അമേരിക്കയുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന് ആവർത്തിച്ചറിയിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ദിനത്തിലാണ് അമേരിക്ക തങ്ങളുടെ പിന്തുണ ഉറപ്പിച്ച് വ്യക്തമാക്കിയത്. റൂബിയോ എല്ലാ ബംഗ്ലാദേശികൾക്കും അമേരിക്കയുടെ പേരിൽ വളരെ സന്തോഷകരമായ സ്വാതന്ത്യ ദിനവും ആശംസിച്ചു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ് ഈ ആഘോഷം വരുന്നതെന്നും, ബംഗ്ലാദേശിലെ ജനങ്ങൾക്ക് അവരുടെ രാഷ്ട്രത്തിനായുള്ള മുന്നോട്ടുള്ള പാത തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങട്ടെയെന്നും മാർക്കോ റൂബിയോ ബംഗ്ലാദേശിന് നൽകിയ സന്ദേശത്തിൽ […]
അമേരിക്കൻ തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റങ്ങൾ വരുന്നു; എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റങ്ങൾ വരുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വോട്ടർമാർ അമേരിക്കൻ പൗരന്മാരാണെന്നതിന് തെളിവ് കാണിക്കണമെന്ന് ഉത്തരവിൽ ആവശ്യപെടുന്നു. തിരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്ന മെയിൽ ബാലറ്റുകൾ അല്ലെങ്കിൽ ഹാജരാകാത്ത ബാലറ്റുകൾ മാത്രം എണ്ണുക, വോട്ടിംഗ് ഉപകരണങ്ങൾക്ക് പുതിയ നിയമങ്ങൾ സ്ഥാപിക്കുക, ചില തിരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പൗരന്മാരല്ലാത്തവർ സംഭാവന നൽകുന്നത് നിരോധിക്കുക എന്നിവയാണ് ഉത്തരവിൽ പറയുന്ന മറ്റ് കാര്യങ്ങൾ. ഇന്ത്യയെ ഉദാഹരണങ്ങളായി ചുണ്ടികാണിച്ചുകൊണ്ട് അടിസ്ഥാനപരവും […]
ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണം; ഇസ്രായേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ

ഗാസ: ഇസ്രായേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിനു പലസ്തീനികൾ പ്രതിഷേധവുമായെത്തിയത്. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീനികളുടെ പ്രതിഷേധം. ‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികൾ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികൾ ഉയർത്തി. അതിനിടെ മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകൾ […]
കമ്യൂണിസ്റ്റുകൾ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും, പക്ഷേ അത് സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കും; എക്സിലൂടെ പരിഹാസിച്ച് ശശി തരൂർ എംപി

തിരുവനന്തപുരം: കമ്യൂണിസ്റ്റുകൾ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ എംപി. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ തരൂരിന്റെ പരിഹാസം. ‘‘സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതൽ 20 വർഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ […]
കറുപ്പിനോടുള്ള അലർജി കേരളത്തിൽ ആദ്യം തുടങ്ങിയത് പിണറായി വിജയനാണെന്ന് കെ. മുരളീധരൻ; കൊടകര കുഴൽപ്പണക്കേസ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് സബൂറാക്കിയെന്നും പരിഹാസം

തിരുവനന്തപുരം: കേരളത്തിൽ കറുപ്പു നിറത്തോടുള്ള അലർജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിറത്തെ ചൊല്ലി അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ‘‘മനുഷ്യന്റെ നിറത്തെക്കുറിച്ച് ആരും കുറ്റം പറയാൻ പാടില്ല. അത് തെറ്റാണ്. അത് പ്രകൃതിദത്തമായി കിട്ടുന്നതാണ്. പക്ഷെ കറുപ്പിനോടുള്ള അലർജി കേരളത്തിൽ ആദ്യം തുടങ്ങിയത് പിണറായി വിജയനാണ്. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ ചില ശിഷ്യന്മാർ നിറത്തിനെതിരായും […]
കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടിൽ വർണവെറിയുണ്ട് എന്നതിൽ സംശയം വേണ്ട; ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ കുറുപ്പ് ചർച്ചയാകുന്നു

തിരുവനന്തപുരം: നിറത്തിന്റെ പേരിലുള്ള പരാമർശം അപ്രതീക്ഷിതമായിരുന്നുവെന്നും അതു കേട്ട് ഞെട്ടിപ്പോയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടിൽ വർണവെറിയുണ്ട് എന്നതിൽ സംശയം വേണ്ട. കറുപ്പിനെ ഹീറോ ആക്കാൻ കഴിയണം. അപ്പോൾ അത് ഉൾക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും. ഇത്തരം പരാമർശങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലെന്നു പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. നിറത്തെക്കുറിച്ച് ആരാണ് തന്നോടു പരാമർശിച്ചതെന്നു പറയുന്നില്ലെന്നും പറഞ്ഞ സമയത്ത് മറുപടി നൽകിയില്ലെന്നും ശാരദാ മുരളീധരൻ പറഞ്ഞു. […]
കൊടകര കുഴൽപണക്കേസ്: ഇഡി പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കണ്ട് അന്തംവിട്ട് കേസ് അന്വേഷിച്ച കേരള പോലീസ്!

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തലവേദനയായിരുന്ന കൊടകര കുഴൽപണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് കേസ് അന്വേഷിച്ച കേരള പോലീസ്. ഇതേ കേസ് തന്നെയാണോ പോലീസിന്റെ പ്രത്യേക സംഘം ഏറെ പണിപ്പെട്ട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കേരളത്തിലേക്ക് എത്തിച്ച കോടികളുടെ ഉറവിടം കർണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന ‘ചാനൽ’ എന്നു വിശേഷണമുള്ള ഉന്നത ബിജെപി നേതാവ് ലഹർ സിങ് സിരോയ […]